Image

ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായി ഫോമ പ്രവര്‍ത്തകരുടെ അഭിമുഖ സംഭാഷണം

Published on 19 October, 2020
ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായി ഫോമ പ്രവര്‍ത്തകരുടെ അഭിമുഖ സംഭാഷണം
ഷിക്കാഗോ: ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറുമായി ഫോമ പ്രവര്‍ത്തകര്‍ വെര്‍ച്വല്‍ അഭിമുഖ സംഭാഷണം നടത്തി. ഒക്‌ടോബര്‍ 12-നു തിങ്കളാഴ്ചയാണ് ഫോമയുടെ നേതൃത്വത്തില്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് കോര്‍ഡിനേറ്റ് ചെയ്ത സൂമിലൂടെയുള്ള ഈ പരിപാടി നടന്നത്. ഇല്ലിനോയി, ഇന്ത്യാന, അയോവ, മിഷിഗണ്‍, മിനസോട്ട, മിസോറി, നോര്‍ത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, വിസ്‌കോണ്‍സിന്‍ എന്നിവയാണ് ഷിക്കാഗോ ജുറിസ്ഡിക്ഷന്റെ പരിധിയിലുള്ള സ്റ്റേറ്റുകള്‍. ഊ പ്രദേശങ്ങളില്‍ നിന്നുള്ളവരും ഫോമയുടെ പ്രവര്‍ത്തകരുമായ നിരവധിപേര്‍ വളരെ വിജ്ഞാനപ്രദമായി നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തു.

ഫോമ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ഫോമയെക്കുറിച്ചും, അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കോണ്‍സല്‍ ജനറലുമായി നടത്തിയ സംഭാഷണത്തില്‍ പങ്കുവെച്ചു. നാഷണല്‍ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം കോണ്‍സല്‍ ജനറലിനെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി. ഫോമ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി ജോണ്‍ പാട്ടപതിയും, ഗ്രേറ്റ് ലേക്ക് റീജിയന്‍ ആര്‍വിപി ബിനോയി ഏലിയാസും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ, ഒ.സിഐ കാര്‍ഡ് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍, എമര്‍ജന്‍സി വിസ, കോണ്‍സുലേറ്റ് ഓഫീസിലെ എമര്‍ജന്‍സി സര്‍വീസുകള്‍ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ വിശദീകരണം നല്‍കി. ഫോമ നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, സൈജന്‍ ജോസഫ്, ബിജോയ് കരിയാപ്പുറം, ഫോമ യൂത്ത് പ്രതിനിധി കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് കോണ്‍സല്‍ ജനറല്‍ മറുപടി നല്കി.

അവതാരക റോസ് വടകര വളരെ മനോഹരമായി മീറ്റിംഗ് നിയന്ത്രിച്ചു. ഫോമ ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറിനും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും നന്ദി അറിയിച്ചു. ഫോമ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോ. ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇത്തരം അഭിമുഖങ്ങള്‍ മറ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസുകളിലും നടത്തുന്നതായിരിക്കുമെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക