Image

കൊവിഡ് കേസുകള്‍ നാല് കോടി പിന്നിട്ടു; രോഗമുക്തര്‍ 3 കോടിയും

Published on 18 October, 2020
കൊവിഡ് കേസുകള്‍ നാല് കോടി പിന്നിട്ടു; രോഗമുക്തര്‍ 3 കോടിയും


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതര്‍ നാല് കോടി പിന്നിട്ടു. ഒടുവില്‍ കിട്ടുന്ന കണക്ക് പ്രകാരം 40,211,250 പേരിലേക്ക് കൊവിഡ് പടര്‍ന്നു. 1,117,257 പേര്‍ മരണമടഞ്ഞു. 30,050,451 പേര്‍ രോഗമുക്തരായപ്പോള്‍, 9,043,542 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.75 ലക്ഷം പേരിലേക്ക് കൊവിഡ് എത്തി. 3000ല്‍ ഏറെ പേര്‍ മരിച്ചു. 

അമേരിക്ക കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തി. നിലവില്‍ 8,375,056(+32,391) പേര്‍ രോഗബാധിതരായപ്പോള്‍, 224,549(+267) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 7,546,882(+54,155) പേരിലേക്ക് കൊവിഡ് എത്തി. 114,621 (+557) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 5,224,821(+459) പേ രിലേക്ക് കൊവിഡ് എത്തി. 153,730(+40 ) പേര്‍ മരിച്ചു. സ്‌പെയിനില്‍ 982,723 പേര്‍ കൊവിഡ് ബാധിതരായപ്പോള്‍ 33,775 പേര്‍ മരിച്ചു. 

അര്‍ജന്റീനയില്‍ 979,119 പേര്‍ രോഗികളായപ്പോള്‍ 26,107 പേര്‍ മരിച്ചു. കൊളംബിയയില്‍ 952,371 പേരിലേക്ക് കൊവിഡ് എത്തി. 28,803 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 897,034(+29,837) പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33,477(+85) പേര്‍ മരിച്ചു. പെറുവില്‍ 865,549 പേര്‍ കൊവിഡ് ബാധിതരായപ്പോള്‍ 33,702 പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 847,108(+5,447) പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 86,059(+355) പേര്‍ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക