Image

കാറുകളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പോലീസ്

Published on 18 October, 2020
കാറുകളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പോലീസ്


ദുബായ് : നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നവര്‍ക്കെതിരെ ദുബായ് പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. യുഎഇയിലെ കനത്ത ചൂടുള്ള സാഹചര്യങ്ങളില്‍ കുട്ടികളെ കാറില്‍ ഇരുത്തി ലോക്ക് ചെയ്തു പോയതുമൂലം നിരവധി കുട്ടികളാണ് മരണപെട്ടതെന്നു പോലീസ് ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ സൂചിപ്പിച്ചു.

കുട്ടികളെ പരിപാലിക്കുന്നതിലെ അവഗണനയായി പരിഗണിച്ചുള്ള ശിക്ഷയാകും മാതാപിതാക്കള്‍ക്ക് നല്‍കുക എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി . കഴിഞ്ഞ വര്‍ഷം മരിച്ച രണ്ടു കുട്ടികള്‍ അടക്കം 2007 മുതല്‍ 14 കുട്ടികളാണ് മാതാപിതാക്കളുടെ അശ്രദ്ധ മൂലം കാറിനുള്ളില്‍ അകപ്പെട്ടു മരണമടഞ്ഞത്.

2016 ലെ യു എ ഇ ഫെഡറല്‍ നിയമം മൂന്നു അനുസരിച്ചുള്ള കുട്ടികളുടെ അവകാശസംരക്ഷണ നിയമത്തെ വദീമാ നിയമം എന്നാണ് അറിയപ്പെടുന്നത് . ഇത്തരം കേസുകളില്‍ വദീമാ നിയമമനുസരിച്ചു പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നു ദുബായ് പോലീസ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.


റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക