Image

കോവിഡ് 19:മലപ്പുറം ജില്ലയില്‍ 1,399 പേര്‍ക്ക് രോഗബാധ

Published on 18 October, 2020
കോവിഡ് 19:മലപ്പുറം ജില്ലയില്‍ 1,399 പേര്‍ക്ക്  രോഗബാധ

നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 1,367 പേര്ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര് മൂന്ന് പേര്
എട്ട് ആരോഗ്യ പ്രവര്ത്തകര്ക്കും രോഗബാധ
വൈറസ് ബാധിതരായി ചികിത്സയില് 10,205 പേര
ആകെ നിരീക്ഷണത്തിലുള്ളത് 49,033 പേര്
ഇന്ന് രോഗബാധിതരായവരില് 1,367 പേര്ക്കും നേരിട്ടുള്ള സമ്പര്ക്കത്തിലൂടെയാണ് വൈറസ്ബാധ. എട്ട് ആരോഗ്യ പ്രവര്ത്തകര്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിട മറിയാതെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് വന്നു എന്നുള്ളത് മാത്രമാണ് ഇന്ന് ആശ്വാസകരമായ കാര്യം. മൂന്ന് പേർക്ക് മാത്രമാണ് ഇന്ന് ഉറവിടമറിയാതെ രോഗം ബാധിച്ചത്. വൈറസ് ബാധ കണ്ടെത്തിയവരില് 17 പേര് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയവരും നാല് പേര് വിവിധ വിദേശ രാജ്യങ്ങളില് നിന്നെത്തിയവരുമാണ്.
നിരീക്ഷണത്തില് 49,033 പേര്
49,033 പേരാണ് ഇപ്പോള് ജില്ലയില് നിരീക്ഷണത്തിലുള്ളത്. 10,205 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില് നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 461 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില് 1,310 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര് വീടുകളിലും കോവിഡ് കെയര് സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില് കഴിയുന്നു. ഇതുവരെ 172 പേരാണ് കോവിഡ് ബാധിതരായി ജില്ലയില് മരണമടഞ്ഞത്. അതേസമയം 805 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയില് രോഗമുക്തരായത്. 31,151 പേര് ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
ജില്ലാതല കണ്ട്രോള് സെല് നമ്പറുകള്: 0483 2737858, 2737857, 2733251, 2733252, 2733253
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക