Image

മലയാളി യുവാവിനെ മസ്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 18 October, 2020
മലയാളി യുവാവിനെ മസ്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കത്ത്: മലയാളി യുവാവിനെ മസ്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സല്‍മാനെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിച്ചില്ല.

തുടര്‍ന്ന് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക