Image

വൈല്‍ഡ്​ ​ലൈഫ്​ ​ഫോട്ടോഗ്രാഫര്‍ ഓഫ്​ ദ ഇയര്‍ പുരസ്​കാരം നേടി ഐശ്വര്യ ശ്രീധര്‍; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി

Published on 18 October, 2020
വൈല്‍ഡ്​ ​ലൈഫ്​ ​ഫോട്ടോഗ്രാഫര്‍ ഓഫ്​ ദ ഇയര്‍ പുരസ്​കാരം നേടി ഐശ്വര്യ ശ്രീധര്‍; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി
ന്യൂഡല്‍ഹി: വൈല്‍ഡ്​ ലൈഫ്​ ഫോട്ടോഗ്രാഫര്‍ ഓഫ്​ ദ ഇയര്‍ പുരസ്​കാരം സ്വന്തമാക്കി ഐശ്വര്യ ശ്രീധര്‍. ഇത്തരമൊരു പുരസ്​കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്​ ഐശ്വര്യ. ലൈറ്റ്​സ്​ ഒാഫ്​ പാഷന്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിനാണ്​ പുരസ്​കാരം. മിന്നാമിനുങ്ങുകളുടെ വെളിച്ചത്തില്‍ രാത്രി തിളങ്ങി നില്‍ക്കുന്ന മരമാണ്​ ചിത്രത്തില്‍.

80 രാജ്യങ്ങളില്‍നിന്നുള്ള 50,000 എന്‍ട്രികളില്‍നിന്നാണ്​ ഐശ്വര്യയുടെ ചിത്രം പുരസ്​കാരത്തിനായി തെരഞ്ഞെടുത്തത്​. ലണ്ടനിലെ നാച്യുറല്‍ ഹിസ്​റ്ററി മ്യൂസിയമാണ്​ 56ാമത്​ വൈല്‍ഡ്​ ലൈഫ്​ ഫോ​േട്ടാഗ്രാഫര്‍ ഒാഫ്​ ദ ഇയര്‍ പുരസ്​കാരം പ്രഖ്യാപിച്ചത്​. കഴിഞ്ഞവര്‍ഷം ഒരു ട്രക്കിങ്ങിന് പോയപ്പോഴാണ്​ ഐശ്വര്യ മിന്നാമിനുങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്​.


'ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഇന്ത്യക്കും എനിക്കുമുള്ള വലിയ നിമിഷം. ഈ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ പെണ്‍കുട്ടിയായി. 


പനവേല്‍ സ്വദേശിയാണ്​ 23കാരിയായ ഐശ്വര്യ. വെല്‍ഡ്​ ലൈഫ്​ ​ഫോ​േട്ടാഗ്രഫിക്ക്​ പുറമെ സിനിമ നിര്‍മാതാവ്​ കൂടിയാണ്​ ഐശ്വര്യ. 2019ല്‍ പ്രിന്‍സസ്​ ഡയാന ഫൗണ്ടേഷന്‍ ഏര്‍പ്പൈടുത്തിയ ഡയാന അവാര്‍ഡ്​ ഐശ്വര്യക്ക്​ ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക