Image

കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കും; പഠനം

Published on 18 October, 2020
കൊറോണ വൈറസ് മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കും; പഠനം

ടോക്കിയോ: കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ 9 മണിക്കൂറോളം സജീവമായി നിലനില്‍ക്കുമെന്ന് കണ്ടെത്തല്‍. ജപ്പാനിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.


കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുന്നത് കൊവിഡ് പ്രതിരോധത്തിന് എത്രമാത്രം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം.


എലിപ്പനിക്ക് കാരണമാകുന്ന രോഗാണു മനുഷ്യ ചര്‍മ്മത്തില്‍ 1.8 മണിക്കൂറോളമാണ് നിലനില്‍ക്കുകയെന്ന് ക്ലിനിക്കല്‍ പകര്‍ച്ചവ്യാധി ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

9 മണിക്കൂറോളം വൈറസ് ചര്‍മത്തില്‍ തുടരുന്നതു സമ്ബര്‍ക്കം വഴിയുള്ള രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 


കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്.

കൊറോണ വൈറസും ഫ്‌ലു വൈറസും എഥനോള്‍ പ്രയോഗിച്ചാല്‍ 15 സെക്കന്‍ഡിനുള്ളില്‍ നിര്‍ജീവമാകും. ഹാന്‍ഡ് സാനിറ്റൈസറുകളില്‍ എഫനോളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.


കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍ പ്രത്യക്ഷപ്പെട്ട കൊവിഡ് ലോകമെമ്ബാടുമുള്ള 40 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക