Image

ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള

Published on 18 October, 2020
ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള

ഐസ്വാള്‍: ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കര്‍മ്മയോഗിയെയാണ് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോ.ജോസഫ് മെത്രാപ്പൊലീത്തയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് മിസോറാംഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.


സാമൂഹ്യ സേവനവും ആത്മീയതയില്‍ ഊന്നിയ മനുഷ്യ നിര്‍മ്മിതിയും ജീവിത വൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തര യാത്രയും നടത്തി മാര്‍ത്തോമ സഭയെ ലോകമെമ്ബാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്.


എഴുത്തിന്റെ വീഥിയില്‍ തനിക്ക് എന്നും അദ്ദേഹം പ്രോത്സാഹനം നല്‍കിയിരുന്നഎന്നും 2016 ല്‍ ചെങ്ങന്നൂരില്‍ താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെ തന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം തയ്യാറായത് ഓര്‍ക്കുന്നു എന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.


ജീവിതത്തിലുടനീളം തളര്‍ച്ച യറിയാത്ത ഒരു പോരാളിയായിരുന്നു മെത്രാപ്പൊലീത്ത എന്നും കൊറോണ ശമിച്ച ശേഷം മിസോറാമില്‍ വരാമെന്നും രാജ്ഭവനില്‍ അതിഥിയായി താമസിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് നടപ്പാക്കാനാവാതെ പോയതില്‍ തനിക്ക് വേദനയുണ്ട് എന്നും
ഡോ: ജോസഫ് മാര്‍ മെത്രാപ്പൊലീത്തയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക