Image

കമറുദ്ദീനെ കാസര്‍ഗോഡ് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി

Published on 18 October, 2020
കമറുദ്ദീനെ കാസര്‍ഗോഡ് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി

ജ്വല്ലറി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ എം.സി കമറുദ്ദീനെ കാസര്‍ഗോഡ് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. കോട്ടയത്ത് പി.ജെ ജോ‌‌സഫ് വിഭാ‌ഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കി. 


ഏറെ വിവാദമായ ജ്വല്ലറി തട്ടിപ്പ് കേസിന് പിന്നാലെ താന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് എം.സി കമറുദ്ദീന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തി‌ല്‍ ഉടന്‍ തീരുമാനം എടുക്കേണ്ടതില്ലെന്നായിരുന്നു അന്ന് നേതൃത്വത്തിന്‍റെ നിലപാട്.


എന്നാല്‍ ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ടതോടെ ജില്ലാ കമ്മറ്റികള്‍ക്ക് പുനസംഘടന അനിവാര്യമായി. ഇതിനൊപ്പം ഇക്കാര്യത്തിലും തീരുമാനം എടുക്കുകയായിരുന്നു. സി.ടി അഹമ്മദലിയാണ് കാസര്‍കോട്ടെ പുതിയ ചെയര്‍മാന്‍. നേരത്തെ ജോസ് കെ. മാണി വിഭാഗത്തിന്‍റെ കൈവശമായിരുന്ന കോട്ടയത്തെ ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫിന് നല്‍കി.


നേരത്തെ കേരള കോണ്‍ഗ്രസിന്‍റെ കൈവശമായിരുന്ന പത്തനംതിട്ടയിലെ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ജോസഫ് ഗ്രൂപ്പിന് പകരമായി കണ്‍വീനര്‍ സ്ഥാനം നല്‍കി. നേരത്തെ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി. തോമസാണ് കണ്‍വീനര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക