Image

പ്രതിയെ കരണത്തടിക്കുന്നതല്ല പോലീസിന്റെ ജോലി; എസ്.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 18 October, 2020
പ്രതിയെ കരണത്തടിക്കുന്നതല്ല പോലീസിന്റെ ജോലി; എസ്.ഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: പ്രതിയുടെ കരണത്ത് അടിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ. 


എന്നാല്‍ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കരണത്തടിക്കുന്നതല്ല പോലീസിന്റെ ജോലി എന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ഹൈക്കോടതി. 


ഇത്തരത്തിലുള്ള നടപടി ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിയുടെ കരണത്ത് അടിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് കോന്നി എസ്.ഐ സി.ആര്‍ രാജു ഹര്‍ജിയുമായി ഹൈക്കോടതില്‍ എത്തിയിരുന്നത്. രാജു നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി മറുപടി നല്‍കിയത്.


സ്റ്റേഷനില്‍ വിളിച്ചുവരുത്തി കരണത്ത് അടിച്ചതിനാല്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി കിട്ടുന്ന നിയമപരമായ സംരക്ഷണത്തിന് എസ്.ഐ അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2005 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 


കേസിന്റെ വിചാരണയുമായി മുന്നോട്ട് പോകാന്‍ ജസ്റ്റിസ് എന്‍. അനില്‍കുമാറിന് നിര്‍ദ്ദേശം നല്‍കി. സതീഷിന്റെ സ്വകാര്യ അന്യായത്തില്‍ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നു. ഇത് റദ്ദാക്കണം എന്നാണ് എസ്.ഐ രാജുവിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക