Image

അഭിവന്ദ്യ ഡോ.ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പോലീത്തക്ക് ഫൊക്കാനയുടെ പ്രണാമം

സ്വന്തം ലേഖകൻ Published on 18 October, 2020
അഭിവന്ദ്യ ഡോ.ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പോലീത്തക്ക്  ഫൊക്കാനയുടെ പ്രണാമം
ഫ്ലോറിഡ: കഴിഞ്ഞ 13 വർഷമായി മലങ്കര മാർത്തോമ്മാ സഭയക്ക്  ആത്മീയ  നേതൃത്വം  നൽകി വന്ന അഭിവന്ദ്യ മാർത്തോമ്മാ മെത്രാപോലീത്തയുടെ ദേഹവിയോഗത്തിൽ  ഫൊക്കാനാ അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ  ഒരു നല്ല അഭ്യുദയാകാംക്ഷിയും നിരവധി നേതാക്കന്മാരുമായി  വ്യക്ത്തി ബന്ധങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന ആത്മീയ ഗുരുവും മാനവീകതയുടെ വക്താവുമായിരുന്നു  അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയെന്ന്  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുസ്‌മരിച്ചു.

13 വര്‍ഷം മുൻപ് മാർ ക്രിസോസ്റ്റം തിരുമേനിയിൽ നിന്ന് സഭയുടെ നേതൃത്വം ഏറ്റെടുത്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മാർത്തോമ്മ സഭയെ ആൽമീയമായും  ഭൗതികമായും ഔന്ന്യത്യത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന തനിക്ക് അദ്ദേഹത്തിന്റെ ദേഹവിയോഗം  വ്യക്തിപരമായുള്ള  തീരാദുഃഖം കൂടിയാണെന്ന് ജോർജി വർഗീസ് പറഞ്ഞു.

 ഫൊക്കാനയുടെ നല്ല അഭ്യുദയകാംക്ഷിയായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാടിൽ മാർത്തോമ്മാ സഭയോടൊപ്പം ഫോക്കാനയും  ദുഃഖിക്കുന്നതായി സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു. ഫൊക്കാനയിലെ വലിയൊരു വിഭാഗം നേതാക്കളുടെ മാർഗദർശിയായിരുന്നു അദ്ദേഹമെന്നും സജിമോൻ അനുസ്മരിച്ചു.  മാർത്തോമ്മാ സഭയക്കും സമൂഹത്തിനും ഒരു നല്ല നേതാവിനെയാണ്  നഷ്ടമായതെന്ന് ട്രഷറർ സണ്ണി മറ്റമന അനുസമരിച്ചു. ഫൊക്കാനയുടെ ഒരു നല്ല സുഹൃത്തിനെയാണ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാടിലൂടെ നഷ്ട്ടമായതെന്നും സണ്ണി കൂട്ടിച്ചേർത്തു. 

ഫൊക്കാനയുടെ ഒരു കുടുംബാംഗം എന്ന പോലെയായിരുന്നു  ജോസഫ് മാർത്തോമ്മ തിരുമേനിയെന്ന് ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പള്ളിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗം ഫൊക്കാന കുടുംബത്തിന്റെ തീരാദുഖമാണെന്നും  തന്നെ സംബന്ധിച്ച് ഒരു നല്ല കുടുംബ സുഹൃത്തിനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..ചിക്കാഗോ കൺവെൻഷനിൽ വച്ച് ഫൊക്കാനയുടെ പ്രസിഡണ്ട് ആയപ്പോൾ തന്നെ അനുഗ്രഹിച്ച മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ്മ തിരുമേനിയുമായുടെ വേർപാട് തന്നെ വ്യക്തിപരമായി ദുഖത്തിലാഴ്ത്തിയെന്ന് മുൻ പ്രസിഡണ്ട് ജോൺ പി. ജോൺ പറഞ്ഞു. താനുൾപ്പെട്ട ഫൊക്കാനയിലെ ഒരു വലിയ വിഭാഗം ആളുകളുടെ ആൽമീയ ഇടയനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ  നഷ്ട്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരാമൺ കൺവെൻഷനോടനുബന്ധിച്ച്  കഴിഞ്ഞ കുറെ കാലമായി തന്റെ വീട്ടിൽ നടക്കുന്ന രാഷ്ട്രീയ- സാംസ്കാരിക - സാമുദായിക വിരുന്നിൽ തന്റെ സ്ഥിരം സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച മാർത്തോമ്മ സഭയുടെ പരമോന്നത നേതാവായ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ വിയോഗം തന്നെ തീരാദുഖത്തിലാഴ്ത്തിയെന്ന് ഫൊക്കാനയുടെ മുതിർന്ന നേതാവും അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എസ്.ചാക്കോ അനുസ്മരിച്ചു. തന്റെ ആൽമീയ ഗുരുവിനെയാണ് നഷ്ട്ടമായതെന്നും ഇനി ആ സ്നേഹവാക്കുകൾ തനിക്ക് എന്നെന്നേക്കുമായി നഷ്ടമായെന്ന് അദ്ദേഹവുമായി ദീർഘകാലം സ്നേഹബന്ധം കാത്തു സൂക്ഷിച്ചിരുന്ന ചാക്കോ പറഞ്ഞു.

മറിയാമ്മ പിള്ള പ്രസിഡണ്ട് ആയിരുന്നപ്പോൾ ചിക്കാഗോയിൽ  നടന്ന കൺവെൻഷനിൽ മത സൗഹാർദ്ദ സമ്മേളനത്തിൽ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തിയ ഡോ. ജോസഫ് മാർത്തോമ്മ തിരുമേനി, മാനവീകതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് മതങ്ങൾ ചെയേണ്ടതെന്നു ഉദ്ബോധിപ്പിച്ചിരുന്നതായി ട്രസ്റ്റീ ബോർഡ്‌ ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അനുസമരിച്ചു. അദ്ദേഹത്തിന്റെ വേർപാട് ഫൊക്കാന കുടംബത്തിന്റെകൂടി ദുഖമാണെന്നും അദ്ദേഹം പറഞ്ഞു.

 ഒരു വ്യാഴവട്ടക്കാലത്തിലേറെയായി തിരുമേനിയുമായി അടുത്ത സ്നേഹബന്ധം പുലർത്തി പോന്നിരുന്ന തനിക്ക് പിതൃതുല്യനും അതിലുപരി  ഏറ്റവും വലിയ ആൽമീയ ഗുരുവിനെയുമാണ് നഷ്ട്ടമായതെന്ന്  ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്‌ പറഞ്ഞു. വര്‍ഷങ്ങളായി ഫ്ലോറിഡയിൽ എത്തുമ്പോൾ അദ്ദേഹത്തിനു ആതിഥ്യമരുളുകയും തന്റെ ഭവനത്തിൽ ഒരു കുടുംബാംഗമെന്നപോലെ താമസിച്ചു തന്നെയും കുടുംബത്തെയും അനുഗ്രഹിച്ച തിരുമേനി ഇനി ഇഹലോകത്തിൽ ഇല്ല എന്നത് വിശ്വസിക്കാനാവുന്നില്ല.  അദ്ദേഹത്തിന്റെ വേർപോട് തനിക്കും കുടുംബങ്ങൾക്കും ഒരു വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാട് ഉളവാക്കിയത്‌ തീരാദുഃഖമാണെന്നും ഡോ. മാമ്മൻ സി. ജേക്കബ്‌ കൂട്ടിച്ചേർത്തു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ്‌ സെക്രട്ടറി ഡോ.മാത്യു വർഗീസ്, അസോസിയേറ്റ്‌ ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ്‌ സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്‌ ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ കല ഷാഹി, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി എം.പോത്തൻ, വൈസ് ചെയർമാൻ  ബെൻ പോൾ, ഫൊക്കാനാ മുൻ  പ്രസിഡണ്ടുമാരായ ഡോ.എം.അനിരുദ്ധൻ, പാർത്ഥസാരഥി പിള്ള, മന്മഥൻ നായർ, കമാൻഡർ ജോർജ് കോരുത്, പോൾ കറുകപ്പള്ളിൽ, ജി.കെ. പിള്ള, മറിയാമ്മ പിള്ള, ജോൺ പി ജോൺ, തമ്പി ചാക്കോ, മാധവൻ നായർ, ഫൊക്കാന അഡ്വൈസറി ബോർഡ് ചെയർമാൻ  ടി.എസ്. ചാക്കോ, ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ലോക കേരള ലോക സഭ മെമ്പറുമായ കുര്യൻ പ്രക്കാനം തുടങ്ങിയ നേതാക്കൾ ഡോ.ജോസഫ് മാർത്തോമ്മ തിരുമേനിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
അഭിവന്ദ്യ ഡോ.ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പോലീത്തക്ക്  ഫൊക്കാനയുടെ പ്രണാമംഅഭിവന്ദ്യ ഡോ.ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പോലീത്തക്ക്  ഫൊക്കാനയുടെ പ്രണാമംഅഭിവന്ദ്യ ഡോ.ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പോലീത്തക്ക്  ഫൊക്കാനയുടെ പ്രണാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക