Image

ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ

Published on 17 October, 2020
ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ
ഫോമാ നാടക മേള 2020 ചരിത്ര വിജയമായിരുന്നുവെന്ന് നാടക മേളയുടെ അമരക്കാരൻ പൗലോസ് കുയിലാടൻ ഇ -മലയാളിയോട് പറഞ്ഞു. കോവിഡ് മഹാമാരി ലോകത്തിന് ഒരു പുതിയ മുഖം നൽകിയപ്പോൾ മനുഷ്യനും പ്രകൃതിയും അമ്പരന്നു നിൽക്കുന്ന കാഴ്ച്ചയിൽ നിന്നാണ് കലാകാരന്മാരുടെ ഒരു വാട്സ് അപ് കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. അമേരിക്കൻ മലയാളികളിലെ വളർന്നു വരുന്ന പ്രതിഭകളുടെ സമ്മേളനം തന്നെയായിരുന്നു ആർട്സ് കമ്യൂണിറ്റി ഓഫ് യു.എസ്.എ എന്ന കൂട്ടായ്മ.ലോക് ഡൗൺ കാലത്ത് ഉണ്ടായ വിരസതയകറ്റാൻ ഈ ഗ്രൂപ്പിൽ നടന്ന ചർച്ചകൾ എല്ലാം വഴിയൊരുക്കി. അങ്ങനെയാണ് ഒരു ഓൺലൈൻ നാടക മേള എന്ന ആശയത്തിന് രൂപം നൽകിയത്. വളരെ ആവേശ്വോജ്വലമായ പ്രതികരണമാണ് ഈ ആശയത്തിന് ലഭിച്ചത്. ഔദ്യോഗികമായി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ അത് ഏറ്റെടുത്തതോടെ ഒരു ദേശീയ ഫെസ്റ്റിവലായി നാടക മേള മാറി. വളരെ ആത്മാർത്ഥമായി പങ്കെടുത്ത ടീമുകളെല്ലാം സഹകരിച്ചതിൽ സന്തോഷമുണ്ടെന്നും പൗലോസ് കുയിലാടൻ പറഞ്ഞു.

നാടക  മത്സരങ്ങളുടെ ഫലപ്രഖ്യാപനവും വിവിധ പ്രമുഖരുടെ വമ്പിച്ച കലാ പരിപാടികളോടെ നടത്തുവാൻ സാധിച്ചതും കലാകാരന്മാർക്ക് ലഭിക്കുന്ന അംഗീകാരമായി . ഫോമാ -സൂം ലൂടെ നടത്തിയ അവാർഡ് സെറിമണി  നടക്കുകയുണ്ടായി.  ശ്രീ തമ്പി ആൻറണി , മിത്രാസ് രാജൻ, ഷാജി കൊച്ചിൻ .ചാക്കോച്ചൻ ജോസഫ് , എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലിന്റെ നിർദ്ദേശവും, കേരളത്തിലെ നാടക ആചാര്യൻമാരായ ശ്രീ ജയൻ തീരുമന ശ്രീ രാജേഷ് ഇരുളം എന്നിവർ ചേർന്ന് മത്സരത്തിന് എത്തിയ 16 നാടകങ്ങളിൽ നിന്നും മികച്ച നാടകങ്ങൾ ,നടൻ ,നടി സംവിധാനം ,രചന ,പ്രത്യേക സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി തിരഞ്ഞെടുത്ത നാടകങ്ങൾക്കും , അവതരണത്തിനും , അഭിനയശൈലിക്കും സ്പെഷ്യൽ ജൂറി പ്രോത്സാഹന അവാർഡുകളും നൽകി . 

നാടകമേള നൈറ്റ് സെറിമണി സുംലൂടെ  നടന്ന വർണശബളമായ ചടങ്ങിൽ മികച്ച നാടകങ്ങളുടെ ഫലപ്രഖ്യാപനം, സുപ്രസിദ്ധ സിനിമാതാരങ്ങളായ ശ്രീ ജോയി മാത്യു ശ്രീ ഹരീഷ് പേരടി  ശ്രീ തമ്പി ആൻറണി, എന്നിവർ പ്രഖ്യാപിച്ചു.  ഫോമാ നാടകമേള അവാർഡ് നൈറ്റ് സെറിമണി ക്ക് മികവേകാൻ  പ്രശസ്ത സിനിമ പിന്നണി ഗായകൻ മകൻ ശ്രീ ഫ്രാങ്കോ ഡോ :ചന്ദ്രബോസ് , ഡോ: പൂജ പ്രേമം, ഫിലിപ്പ് ബ്ലെസ്സൻ താമ്പാ, പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ ജയനും കൂട്ടുകാരും  ചേർന്നൊരുക്കിയ സ്കിറ്റ് നാടൻപാട്ടുകൾ നാടകഗാനങ്ങൾ, നാടകമേള അവാർഡ് സെറിമണി ക്ക്  വർണ്ണപ്പകിട്ട് നൽകി , ഫോമാ നാടകമേള അവാർഡ് സെറിമണി  ഫോമാ പ്രസിഡണ്ട് ശ്രീ ഫിലിപ്പ് ചാമത്തിൽ  ഉദ്ഘാടനം നിർവഹിച്ചു.  

ഉദ്ഘാടനപ്രസംഗത്തിൽ നാടകമേള2020, വിജയമാക്കിയ ഫോമായുടെ -നാഷണൽ കമ്മിറ്റി മെമ്പർ ,നാഷണൽ കോർഡിനേറ്ററുമായ പൗലോസ്ലാ കുയിലാടൻ ,കൺവീനർ-നിവിൻ ജോസിനേയും  അഭിനന്ദിച്ചു . ലോക ചരിത്രത്തിൽ തന്നെ സുംമിലൂടെ  പങ്കെടുത്ത ഭൂരിപക്ഷം നാടകങ്ങളും കുടുംബസമേമതങ്ങളായിരുന്നു  എന്നുള്ളതും  ,"covid19" പ്രതികൂലസാഹചര്യങ്ങളെ മറികടന്നു "മനുഷ്യനും അദൃശ്യനായ കൊറോണയും" എന്ന വിഷയത്തെ ആസ്പദമാക്കി മത്സരത്തിനെത്തിയത്  എല്ലാ നാടക സ്നേഹികൾക്കും ഈ മേള ,വിജയമാക്കാൻ ശ്രമിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും പ്രസിഡണ്ട് നന്ദി രേഖപ്പെടുത്തി .

ഈ നാടക മേളയുടെ വിജയം ,ലോക മലയാളി സംഘടനകളിൽ ഒന്നാമതായി നിൽക്കുന്ന ഫോമ ക്ക് അവകാശപ്പെടാവുന്നതാണ്ന്ന്  ഫോമാ പ്രസിഡൻറ് ശ്രീ:ഫിലിപ്പ് ചാമത്തിൽ പറഞ്ഞു. ഫോമാ ജനറൽ സെക്രട്ടറി, ശ്രീ ജോസ് എബ്രഹാം -സ്വാഗതവും ,വൈസ് പ്രസിഡണ്ട് ,ശ്രീ വിൻസെൻറ് നന്ദിയും രേഖപ്പെടുത്തി ,ട്രഷറർ ശ്രീ ,ഷിനു ജോസഫ് ,ജോയിൻ സെക്രട്ടറി, ശ്രീ ഷാജു ജോസഫ് ,ജോയിൻ ട്രഷറർ  ശ്രീ  കണ്ണചാൻപറബിൽ.  എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് , ആർ വി പി മാർ നാഷണൽ കമ്മിറ്റി മെമ്പേഴ്സ്,എല്ലാവിധ പിന്തുണയും നൽകിയിരുന്നു. നാടകമേള ട്വൻറി20 അവാർഡ്  സെറിമണി  അവതാരകയായി  മികച്ച കലാകാരിയും എഴുത്തുകാരിയുമായ ശ്രീമതി ,മിനി നായരായിരുന്നു. Events മീഡിയ യുഎസ് ആണ് പ്രസ്തുത പ്രോഗ്രാം സംപ്രേഷണം ചെയ്തത്.

ഫോമായുടെ നാടകമേള സ്പോൺസർമാ
സിജിൽ പാലക്കലോടി
അനിയൻ ജോർജ്
തോമസ് ടി മ്മൻ,
ഉണ്ണികൃഷ്ണൻ
ജിബി തോമസ് , ജോസ് മണക്കാട്, വിൽസൺ ഊഴത്തിൽ
ബിജു ആൻറണി
ജിനു കുര്യാക്കോസ്
സ്റ്റാൻലി കളത്തിൽ
തോമസ് കെ തോമസ്
സിജോ വടക്കൻ
ജോൺ വർഗീസ് (സലിം)
ജോയ്ആലുക്കാസ്
ജോസഫ് ഔസൊ
പോൾ ജോൺസൺ (റോഷൻ)
പ്രിൻസ് നെച്ചിക്കാട്ട്
ജോസ് വടകര

നാടക കമ്മിറ്റി-സണ്ണി കല്ലൂപ്പാറ, ജോസഫ് ഔസൊ ,ബിജു തയ്ച്ചിറ  നോയൽ മാത്യു ,
ടെക്നിക്കൽ കോഡിനേറ്റർസ് -
ജിജോ ചിറയിൽ , സെൻകുര്യൻ,
സജി കൊട്ടാരക്കര ,ജസ്റ്റിൻ പി ചെറിയാൻ.

ഫോമായുടെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ഒരു നാടകമേള  കോവിഡ് 19  പ്രതികൂല സാഹചര്യത്തെയും മറികടന്നു ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇത്ര നല്ല രീതിയിൽ നടത്താൻ സാധിച്ചത്  നല്ലവരായ സുഹൃത്തുക്കളുടെ സഹകരണം കൊണ്ടായിരുന്നു എന്നും പൗലോസ് കുയിലാടൻ പറഞ്ഞു.
ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ
ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ
ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ
ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ
ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ
ഫോമാ നാടകമേള ചരിത്ര വിജയം: പൗലോസ് കുയിലാടൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക