Image

കൊവിഡ് ബാധിതർ 4 കോടിയിലേക്ക്; മരണം 11.12 ലക്ഷം

Published on 17 October, 2020
കൊവിഡ് ബാധിതർ 4 കോടിയിലേക്ക്; മരണം 11.12 ലക്ഷം

ന്യുയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടിയിലേക്ക് അടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്നു കോടിയോളം പേർ രോഗബാധിതരായി. ഇതുവരെ 39,863,121 പേർ കൊവിഡ് ബാധിതരായപ്പോൾ 1,112,784 പേർ മരിച്ചു. 29,810,273 പേർ രോഗമുക്തരായപ്പോൾ, 8,940,064 പേർ ചികിത്സയിലുണ്ട്. 4000ൽ ഏറെ പേർ ഒരു ദിവസത്തിനുള്ളിൽ മരിച്ചു. 

അമേരിക്കയിൽ 8,327,259(+38,981) പേർ രോഗബാധിതരായി. 224,098(+454) പേർ മരിച്ചു. ഇന്ത്യയിൽ 7,492,727(+62,092) പേർക്ക് രോഗം ബാധിച്ചപ്പോൾ 114,064(+1,032) പേർ മരിച്ചു. ബ്രസീലിൽ 5,205,686(+4,116) പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. 153,358 (+129 ) പേർ മരിച്ചു. റഷ്യയിൽ 1,384,235 (+14,922) പേർ കൊവിഡ് ബാധിതരായി. 24,002(+279) പേർ മരിച്ചു. സ്‌പെയിനിൽ 982,723 പേർ രോഗബാധിതരായി. 33,775 പേർ മരിച്ചു. 

അർജന്റീനയിൽ 965,609 പേർ രോഗബാധിതരായി. 25,723 പേർ മരിച്ചു. കൊളംബിയയിൽ 945,354 പേർക്ക കൊവിഡ് സ്ഥിരീകരിച്ചു. 28,616 പേർ മരിച്ചു. ഫ്രാൻസിൽ 867,197(+32,427) പേരിലേക്ക് കൊവിഡ് എത്തി. 33,392(+89) പേർ മരിച്ചു. പെറുവിൽ 862,417 രോഗബാധിതരുണ്ട്. 33,648 പേർ മരിച്ചു. മെക്‌സിക്കോയിൽ 841,661(+6,751) പേരിലേക്ക് കൊവിഡ് എത്തിയപ്പോൾ 85,704(+419 ) പേർ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക