Image

മഹാരാഷ്ട്രയില്‍ 10259 പേര്‍ക്ക് കോവിഡ്; ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്ക്

Published on 17 October, 2020
മഹാരാഷ്ട്രയില്‍ 10259 പേര്‍ക്ക് കോവിഡ്; ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശനിയാഴ്ച 10,259 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,86,321 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,238 പേര്‍ രോഗമുക്തി നേടുകയും 250 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതിനോടകം 13,58,606 പേരാണ് സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 1,85,270 സജീവ കേസുകളാണുള്ളതെന്നും 41,965 പേരാണ് കോവിഡ് മൂലം മരിച്ചതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു

ആന്ധ്രാപ്രദേശില്‍ 3,676 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,79,146 ആയി. 37,102 സജീവ കേസുകളാണുള്ളത്. 7,35,638 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 6,406 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ ശനിയാഴ്ച 7,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,893 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 71 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതിനോടകം 7,58,574 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,10,647 എണ്ണം സജീവ കേസുകളാണുള്ളത്. ഇതുവരെ 6,37,481 പേര്‍ രോഗമുക്തി നേടിയതായും 10,427 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്നാട്ടില്‍ 4,295 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,83,486 ആയി. മരണസംഖ്യ 10,586 ആയിട്ടുണ്ട്. ശനിയാഴ്ച 5,005 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 6,32,708 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക