Image

പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസ്: മഹാരാഷ്ട്ര മന്ത്രിക്ക് മൂന്നുമാസം കഠിന തടവ്

Published on 17 October, 2020
പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസ്: മഹാരാഷ്ട്ര മന്ത്രിക്ക് മൂന്നുമാസം കഠിന തടവ്

മുംബൈ: പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്രാ വനിതാ - ശുശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും 15,500 രൂപ പിഴയും. എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

അമരാവതി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. വണ്‍വേ തെറ്റിച്ച് സഞ്ചരിച്ച വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിച്ച കേസില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി.

അന്ന് എംഎല്‍എ ആയിരുന്ന യശോമതി സഞ്ചരിച്ച ടാറ്റാ സഫാരി വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്നാണ് ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ വാഹനം തടഞ്ഞത്. ഇതോടെ അവര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി പോലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്. വാഹനത്തിന്റെ ഡ്രൈവറും യശോമതിക്കൊപ്പം സഞ്ചരിച്ച രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക