Image

ടോപ് യങ് സയന്റിസ്റ്റായി അനിക തിരഞ്ഞെടുക്കപ്പെട്ടു

പി.പി.ചെറിയാൻ Published on 17 October, 2020
ടോപ് യങ് സയന്റിസ്റ്റായി അനിക തിരഞ്ഞെടുക്കപ്പെട്ടു
ഫ്രിസ്ക്കൊ (ടെക്സസ്) ∙ അഞ്ചാം ഗ്രേഡ് മുതൽ 8 വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക വിദ്യയിൽ ടെക്സസ് ഫ്രിസ്ക്കൊയിൽ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാർഥി (അനിക ചെബ്രോലു) അമേരിക്കൻ ടോപ് യങ് സയന്റിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു.
3 മില്യൻ ഡിസ്കവർ എജ്യുക്കേഷനുമായി ചേർന്നു സംഘടിപ്പിച്ച ദൈനംദിന ജീവിതത്തിൽ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തിൽ പ്രദർശിപ്പിച്ച വിഡിയോ ഡമോൺസ്ട്രേഷനാണ് അനികയെ വിജയിയായി പ്രഖ്യാപിച്ചത്. 25000  ഡോളറാണ് അനികയ്ക്ക് സമ്മാന തുകയായി ലഭിക്കുക.
ഡ്ജിമാർ തിരഞ്ഞെടുത്ത പത്തുപേരിൽ പകുതിയും സൗത്ത് ഏഷ്യൻ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. 
കോവിഡ് 19 നെ പ്രതിരോധിക്കാൻ നോവൽ ആൻഡ് വൈറൽ ഡ്രഗാണ് അനിക വികസിപ്പിച്ചെടുത്തത്. ഒക്ടോബർ 12, 13 തീയതികളിൽ നടന്ന മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വെർച്വൽ ഇവന്റിലൂടെ വിജയിയെ കണ്ടെത്തുന്നത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളും വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ പരിശോധിച്ചശേഷമാണ് ഫൈനൽ ലിസ്റ്റിൽ 10 പേർ സ്ഥാനം പിടിച്ചത്.
ലോകമെങ്ങും മഹാമാരിയുടെ പ്രത്യാഘാതങ്ങൾ നേരിടുമ്പോൾ ആ വിഭാഗത്തിൽ പുതിയൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത അനികയ്ക്ക് തന്നെ വിജയിക്കുവാൻ സാധിച്ചതിൽ ത്രീ എം കോർപറേറ്റ് സീനിയർ വൈസ് പ്രസിഡന്റ് ഡെന്നിസ് റൂതർ ഫോർഡ് പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.
ടോപ് യങ് സയന്റിസ്റ്റായി അനിക തിരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക