Image

സുപ്രീം കോടതി നിയമനം - ജുഡീഷ്യറി കമ്മറ്റി വോട്ടെടുപ്പ് ഒക്ടോബർ 22 - ന്

പി.പി.ചെറിയാൻ Published on 16 October, 2020
സുപ്രീം കോടതി നിയമനം - ജുഡീഷ്യറി കമ്മറ്റി വോട്ടെടുപ്പ് ഒക്ടോബർ 22 - ന്
വാഷിംഗ്ടൺ ഡി സി :- പ്രസിഡന്റ ഡൊണാൾഡ് ട്രംപ് സുപ്രീം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത എമി കോണി ബാറ്ററിന്റെ സെനറ്റ് ജൂഡീഷ്യറി കമ്മറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
ഒക്ടോബർ 12, 13, 14, 15 തീയതികളിലായി ജുഡീഷ്യറി കമ്മറ്റിയിലെ റിപ്പബ്ളികൻ സെനറ്റർമാരും ഡെമോക്രാറ്റിക്ക് സെനറ്റർമാരും മാറി മാറി ചോദ്യം ചെയ്യൽ തുടരുമ്പോഴും നിർഭയമായി , സുസ്മേരവദനയായി അതിനെ നേരിട്ട് ഇരു പക്ഷക്കാരെയും അൽഭുതപ്പെടുത്തി. സുപ്രീം കോടതിയുടെ മുമ്പിൽ തീരുമാനമാകാതെ നിലനിൽക്കുന്ന ഒബാമ കെയർ , ഗർഭഛിദ്രം, ഇമ്മിഗ്രേഷൻ തുടങ്ങിയ നിരവധി വിഷയങ്ങളിൽ നിലവിലുള്ള ഭരണഘടനാടിസ്ഥാനത്തിൽ തീരുമാനമുണ്ടാകുമെന്നും അതിൽ തന്നെ വ്യക്തിപരമായ താൽപര്യങ്ങൾ ഒരിക്കലും പ്രതിഫലിക്കുകയോ സ്വാധീനം ചെലുത്തുകയോ ഇല്ലെന്ന് എമി വ്യക്തമാക്കിയപ്പോൾ കുരുത്ത ചോദ്യവുമായി വന്ന സെനറ്റർമാർ പോലും നിശ്ശബ്ദരാകുകയായിരുന്നു.
എമിയോടുള്ള എതിർപ്പിനേക്കാൾ പ്രസിഡന്റ് ട്രംപിന്റെ നോമിനിയായതിലുള്ള എതിർപ്പാണ് ഡമോക്രാറ്റിക്ക് പാർട്ടി സെനറ്റർമാരെ പലപ്പോഴും പ്രകോപിപ്പിച്ചത്.
ജുഡീഷ്യറി കമ്മറ്റിയുടെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു ഡമോക്രാറ്റിക്ക് പാർട്ടി സെനറ്റർ അവസാന ദിവസം കൊണ്ടുവന്ന പ്രമേയം കമ്മറ്റി വോട്ടിനിട്ട് തള്ളിക്കളയുകയായിരുന്നു. 22 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 12 റിപ്പബ്ളിക്കുകളും 10 ഡമോക്രാറ്റുകളുമാണ്. പത്തു ഡമോക്രാറ്റുകളും ബഹിഷ്കരിച്ചാലും ഒക്ടോബർ 22 ന് - ജുഡീഷ്യറി കമ്മിറ്റി എമിയുടെ നോമിനേഷൻ അംഗീകരിച്ചു. യു.എസ്. സെനറ്റിന്റെ അവസാന തീരുമാനത്തിനായി സമർപ്പിക്കും. 53 അംഗങ്ങളുടെ പിൻബലമുള്ള റിപ്പബ്ളിക്കൻ പാർട്ടി ഇവരുടെ നോമിനേഷൻ അംഗീകരിക്കുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 23-നാണ് സെനറ്റ്വോടെടുപ്പ്.
എമിയുടെ നോമിനേഷൻ അംഗീകരിച്ചാൽ അത് നവംബർ 3 - ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂ സാഹചര്യം സൃഷ്ടിക്കുമെന്ന് ഡമോക്രാറ്റുകൾ ഭയപ്പെടുന്നു. ഏമിയുടെ ജുഡീഷ്യറിയിലെ ക്ളീൻ ഇമേജിൽ അമേരിക്കൻ ജനത അഭിമാനിക്കുന്നു. ഒരിക്കൽ നിയമനം ലഭിച്ചാൽ മരിക്കുന്നതു വരെ തുടരാവുന്നതാണ് സുപ്രീം കോടതി ജഡ്ജി തസ്തിക .
സുപ്രീം കോടതി നിയമനം - ജുഡീഷ്യറി കമ്മറ്റി വോട്ടെടുപ്പ് ഒക്ടോബർ 22 - ന്സുപ്രീം കോടതി നിയമനം - ജുഡീഷ്യറി കമ്മറ്റി വോട്ടെടുപ്പ് ഒക്ടോബർ 22 - ന്
Join WhatsApp News
truth and justice 2020-10-16 15:50:17
Excellent job.
സാറാ മരിയാ കുര്യൻ, ഒഹായോ 2020-10-16 16:41:12
ഏഴ് മക്കളുടെ അമ്മയായ ഒരു കുടുംബിനി, നല്ല പഠിപ്പും ജോലിയും ഉള്ള പെണ്ണ്, സ്വന്തമായി അഭിപായം ഉള്ള വനിത, ഒരു പത്രാസും കാണിക്കാത്ത സാധാരണക്കാരി!! ഇത്ര നല്ല ഒരാളെ സുപ്രീം കോടതി ജഡ്ജി ആയി കിട്ടിയാൽ ആഘോഷിക്കണം. ട്രംപിനോടുള്ള രാഷ്ട്രീയ എതിർപ്പ് മനസ്സിലാക്കാം, പക്ഷേ സാരി തുമ്പിൽ ഈ അമേരിക്ക കണ്ടവർക്ക് എന്തിൻറെ കേടാ? നന്ദി വേണം, നന്ദി. സ്ത്രീ വിരോധികൾ (ഉള്ളിലൊന്നും പുറത്തു വേറൊന്നും കാണിക്കുന്ന) ഇവരെ എതിർത്തില്ലെങ്കിലേ അത്ഭുതമുള്ളു. എൻറെയും എൻറെ കുടുംബത്തിന്റെയും വോട്ട്, വനിതകളുടെ ഉന്നമനത്തിനായി ശ്രമിക്കുന്ന ട്രംപിന് തന്നെ.
നിരീശ്വരൻ 2020-10-16 16:53:28
ന്യുയോർക്കിൽ ഒരു ഇന്ത്യൻ പെൺകുട്ടി ബാത്ത് ടബ്ബിൽ പ്രസവിച്ചതിന് ശേഷം കുട്ടിയെ ജനലു വഴി താഴത്തേക്ക് എറിഞ്ഞു. കുട്ടി തലയ്ക്കകത്ത് നിന്ന് രക്തസ്രാവം ആയി ഹോസ്പിറ്റലിലാണ് . ഇതുപോലെ അനേക സംഭവങ്ങൾ മലയാളികളുടെ ഇടയിലും നടക്കുന്നുണ്ട് . കുട്ടികൾ വീട് വിട്ട് പോയി കഴിഞ്ഞാൽ ആണും പെണ്ണും എവിടെയാണ് പോകുന്നതെന്ന് ദൈവത്തിന് മാത്രം അറിയാം . നമ്മൾ സൃഷ്ടിച്ച ദൈവം ആയതു കൊണ്ട് അദ്ദേഹവും കൈ മലർത്തും . അപ്പോൾ പ്രായോഗിക ബുദ്ധി ഉപയോഗിക്കുക. അതിനാണ് ഗർഭചിദ്രം വേണം എന്ന് പറയുന്നത് . പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്കും, ബലാൽ സംഗം ചെയ്യപ്പെട്ടവർക്കും ഗർഭഛിദ്രത്തിനുള്ള ഏർപ്പാട് ചെയ്തുകൊടുക്കണം. അല്ലാതെ നമ്മളുടെ ഇഷ്ടത്തിനുണ്ടാക്കിയ ഈ ദൈവത്തിന്റ തീരുമാനത്തിന് വിട്ടു കൊടുത്ത് ജീവിതങ്ങൾ കുട്ടിച്ചോറാക്കുകയല്ല വേണ്ടത് . ദൈവത്തിന്റെ പേരിൽ ഗർഭചദ്രത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീ പുരുഷന്മാരെയും അവരെ ഇളക്കുന്ന പുരോഹിത -പാസ്റ്റർ വർഗ്ഗത്തെയും നോക്കിയാൽ. അവരെല്ലാം ഈ ഗർഭ ചിദ്രത്തിന്റെ പങ്കാളികളാണ് . പ്രസിഡണ്ട് ട്രംപിനെ , ജെറിഫ്ളവേൽ ജൂനിയറിനോ, കത്തോലിക്കാ പുരോഹിതന്മാർക്കോ സന്യാസിമാർക്കോ പെണ്ണിന് ഗർഭം ഉണ്ടാക്കി കൊടുത്താൽ നോക്കാൻ ദൈവവും, ആ ദൈവത്തെ പോറ്റി പുലർത്തുന്ന പമ്പരവിഡ്ഢികളായ ഭക്തന്മാരും ഉണ്ട്. അവസാനം ജീവിതം കുട്ടിചോർ ആകുന്നത് മേല്പറഞ്ഞതുപോലെയുള്ള പെണ്കുട്ടികളുടെയാണ് . പ്രസിഡൻഡ് ട്രംപ് എത്ര ഗർഭം കാശുകൊടുത്തലസിപ്പിച്ചിട്ടുണ്ടെന്ന് ആർക്കറിയാം. അവനവന്റെ മോൾക്കോ , പെങ്ങൾക്കോ ആരെങ്കിലും ഗർഭം ഉണ്ടാക്കി കൊടുക്കുമ്പോൾ അറിയാം ട്രൂത്ത് ആൻഡ് ജസ്റ്റിസിന്റേം, മത്തായിയുടേം , ജോസിന്റേം , ജോണിന്റെം ,ചെറിയാൻറേം , ബോബിയുടേം, തോമസിന്റേം, എബ്രഹാം ഐസക്ക് യാക്കോബ്ഭ, പിന്നെ ട്രംപ് ഭക്തനായി ഒരു പ്രൊഫസർ വേഷകെട്ടി നടക്കുന്ന വിഡ്ഢിയാൻ ഭക്തന്മാരുടെ തനി നിറം . എമി ബാരറ്റിന്റെ നിയമനം ട്രംപ് ആഗ്രഹിക്കുന്നത് ക്രിസ്തിയാനികൾ എന്ന് പറഞ്ഞു വേഷം കെട്ടി നടക്കുന്ന യാതൊരു ത്വത്തദീക്ഷയുമില്ലാത്ത കുറെ വിവരംകെട്ടവരുടെ വോട്ടു വാങ്ങാനും, അഥവാ ജയിച്ചില്ലെങ്കിൽ സുപ്രീം കോർട്ടിന്റെ സഹായത്തോടെ ജയിക്കാനും, ഒബാമ കെയർ ഇല്ലാതെയാകി അനേക മില്യൺ ജനങ്ങളെ കൊന്നൊടുക്കാനും. പിന്നെ തന്റെ ടാക്സ് വെട്ടിപ്പിനെ കഥയും റഷ്യൻ ബാങ്കിൽ നിന്ന് കടം എടുത്ത വിവരം പുറത്തു വരാതിരിക്കാനും ഒക്കെയാണ് . ക്രൈസ്തവ സഭയ്ക്ക് വിഡ്ഢികളായ ജനം കൊടുക്കുന്ന പത്തിലൊന്നു മേടിച്ചു കള്ളും പെണ്ണുമായി രതി ക്രീഡയിൽ ഏർപ്പെട്ടു സുഖിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുക എന്ന കർമ്മ പരിപാടിയും ട്രംപിന്റെ അജണ്ടയിൽ ഉണ്ട് . കഥയറിയാതെ ആടുന്ന മലയാളി നിന്റെ വീട്ടിൽ ഏതെങ്കിലും അവിവിഹിത ബന്ധത്തിൽ, ബാലാല്സംഗത്തിൽ കുട്ടി ഉണ്ടായാൽ എന്തു ചെയ്യും ? പ്രായോഗിക ബുദ്ധി ഉപയോഗിക്കുക . പണത്തിന്റെയും കല്ലിന്റെയും പെണ്ണിന്റെയും പിറകെ പോകുന്ന ദൈവത്തെ ആദ്യം ഉപേക്ഷിച്ചു സ്വയബുദ്ധിയിലേക്ക് തിരിച്ചു വരിക . നിന്റെ പ്രായമാകാത്ത പെൺകുട്ടികളെയും , പെങ്ങന്മാരെയും , ഭാര്യമാരെയും പുരോഹിതന്മാരുടെ അനുഗ്രഹത്തിനായി പറഞ്ഞു വിടാതെ അവരോട് അവിവിഹിത ബന്ധത്തിൽ ഗർഭം ഉണ്ടായാൽ വരാവുന്ന ഭവിഷ്യത്തുകളെ കുറിച്ചു പറഞ്ഞു കൊടുക്കുക .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക