ശൂന്യത: രാജന്‍ കിണറ്റിങ്കര
kazhchapadu
16-Oct-2020
രാജന്‍ കിണറ്റിങ്കര
kazhchapadu
16-Oct-2020
രാജന്‍ കിണറ്റിങ്കര

സ്‌നേഹബന്ധങ്ങളുടെ
തെളിനീരരുവിയില്‍
കൊവിഡ്
കാളീയരൂപം പൂണ്ട്
ഫണം വിടര്‍ത്തി
നില്‍പ്പുണ്ട്
മണ്ണപ്പം ചുട്ട
മുറ്റത്തെ മണ്‍തരികള്‍
അന്യഥാ ഭാവത്തില്‍
പുറം തിരിഞ്ഞ്
നില്‍ക്കുന്നു
മരണത്തിലും
ഭയം തീണ്ടിയ
മനസ്സുകളാല്‍
നിഷേധിക്കപ്പെട്ട
അവസാന നോക്കിന്റെ
നൊമ്പരം ഹൃദയത്തില്‍
ഒറ്റപ്പെടലിന്റെ
തടങ്കല്‍ പാളയത്തില്‍
അയിത്തം കല്‍പ്പിച്ച്
പതിനാലുനാളിന്റെ
അജ്ഞാതവാസം
ഓര്‍മ്മകളില്‍
ഓരോ വാക്കും
ചിത്രം വരയ്ക്കുന്നു
കണ്ണുകളിലെ സ്‌നേഹം
ഒരു ചിതയ്ക്കും
എരിയിക്കാനാകാതെ
സാന്ത്വനമോതുന്നു ..
ശൂന്യമായ കട്ടിലില്‍
പഴയൊരു
ഒറ്റക്കരമുണ്ട്
അലസമായി കിടപ്പുണ്ട്
പതിവു പരിഭവം കേള്‍ക്കാന്‍
''ഇതിന്റെ കരയേതാ കുട്ട്യേ'
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments