Image

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

ഷാജീ രാമപുരം Published on 16 October, 2020
ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം
ഡാളസ് : പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, വേദപണ്ഡിതനും, പത്തനാപുരം ചാച്ചിപുന്ന ശാലേം മാര്‍ത്തോമ്മ ഇടവക വികാരിയും ആയ റവ.എം.സി സാമുവേല്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന് മുഖ്യ സന്ദേശം നല്‍കുന്നു.

ഒക്ടോബര്‍ 16, 17, 18 (വെള്ളി ,ശനി, ഞായര്‍ ) തീയതികളില്‍ ഡാളസ് സമയം വൈകിട്ട് 7മണി മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ സ്ഥിരതയോട് ഓടുക (ഘല tu െൃൗി ംശവേ ുലൃലെ്‌ലൃമിരല) എന്ന ചിന്താവിഷയത്തെ അധികരിച്ചാണ് മുഖ്യ പ്രഭാഷണം.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വെര്‍ച്ച്യല്‍ ആയി ഇന്ന് വൈകിട്ട് (വെള്ളി) 7 മണി മുതല്‍ ആരംഭിക്കുന്നതായ കണ്‍വെന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി ഇടവക വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹവികാരി റവ.ബ്ലെസിന്‍ കെ.മോന്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോബി ജോണ്‍, യുവജനസഖ്യം സെക്രട്ടറി സിബി മാത്യു എന്നിവര്‍ അറിയിച്ചു. 

സൂം, യൂട്യൂബ്, www.mtcfb.org/live എന്ന വെബ്‌സൈറ്റ് എന്നിവയിലൂടെ ഏവര്‍ക്കും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ജോണ്‍ : 214 235 3888, സിബി മാത്യു: 214 971 3828
Join WhatsApp News
ചിന്താ വിഷയം 2020-10-16 10:47:01
മതങ്ങളും ഭീകരവാദവും തമ്മിൽ ബന്ധമുണ്ട്. മത തീവ്രവാദത്തിൻ്റെ അടിത്തറ മത ഗ്രന്ഥങ്ങളിലുണ്ട്. മതത്തിൽ നിന്നുള്ള വ്യതിയാനമല്ല, മതത്തിനോടുള്ള വിധേയത്വമാണ് മത തിവ്രവാദത്തിനുള്ളത്.മത ദർശനങ്ങളും മതഗ്രന്ഥങ്ങളും അക്ഷരം പ്രതി അനുസരിച്ചു ജീവിതത്തിൽ പ്രായോഗികമാക്കുന്നവരാണ് മത തീവ്രവാദികൾ --chanakyan
V.George 2020-10-16 11:46:02
IT IS SURPRISING THAT YOUNG MEN AND WOMAN GROWING UP IN UNITED STATES OF AMERICA ARE SUBMISSIVE FOR THIS KIND RELIGIOUS INDOCTRINATION. PARENTS SHOULD ENCOURAGE CHILDREN TO READ THE BOOKS OF EXODUS, LEVITICUS,NUMBERS AND DEUTERONOMY. ONCE THEY READ THESE 'BARBARIC LAWS', THEY WILL NEVER WASTE THEIR TIME FOR THIS KIND OF BRAIN WASHING.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക