Image

മഹാകവി അക്കിത്തത്തിനു ഫോമായുടെ പ്രണാമം

Published on 16 October, 2020
മഹാകവി അക്കിത്തത്തിനു ഫോമായുടെ പ്രണാമം
മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്ന  ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തിന്റെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ  ഫോമാ അനുശോചനം അറിയിച്ചു.  "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന് നമ്മെ പഠിപ്പിച്ച, വേദനകളുടെ വേദപുസ്തകം  തീര്‍ത്ത മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി കേരളീയ നവോദ്ധാന ചരിത്രത്തിന്റെ ഭാഗം കൂടിയായിരുന്നു.. കവിതയ്ക്ക്  പുറമേ നിരവധി ചെറുകഥകളും ലേഖനങ്ങളും വിവര്‍ത്തനങ്ങളും തൂലികാചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. നാടകനടനായും സാമൂഹ്യപരിഷ്കര്‍ത്താവായും തിളങ്ങി.

കവിതകളും ലേഖനങ്ങളും മറ്റുമായി അമ്പതോളം ഗ്രന്ഥങ്ങള്‍ എഴുതിയ അക്കിത്തം, ഗാന്ധിജിയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും സംബന്ധിച്ചു തയ്യാറാക്കിയ ധര്‍മസൂര്യന്‍ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു.

മനുഷ്യസ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ മഹാകവിയായി പദ്മശ്രീ അക്കിത്തം നമ്മോടൊപ്പം  നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാവുമെന്ന് ഫോമാ നേതാക്കള്‍  അനുസ്മരിച്ചു. പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണന്‍, ട്രഷറാര്‍ തോമസ് റ്റി. ഉമ്മന്‍, വൈസ് പ്രസിഡന്റ പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി  ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറാര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി  അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
Jyothylakshmy Nambiar 2020-10-16 07:51:36
മഹാപ്രതിഭയ്ക് ആദരാഞ്ജലികൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക