Image

മഹാകവി അക്കിത്തത്തിന്റെ വേർപാടിൽ ഫൊക്കാനാ ഭാരവാഹികൾ അനുശോചിച്ചു

Published on 15 October, 2020
 മഹാകവി  അക്കിത്തത്തിന്റെ വേർപാടിൽ ഫൊക്കാനാ ഭാരവാഹികൾ അനുശോചിച്ചു

ന്യൂജേഴ്‌സി: മലയാളത്തിന്റെ മഹാ കവി അക്കിത്തത്തിന്റെ വേർപാട് മലയാള കാവ്യാസ്വാദകർക്ക് തീരാ നഷ്ടമാണെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജ്ജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്  എന്നിവർ  അനുശോചന സന്ദേശത്തിൽ അറിയിച്ചു .അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അമേരിക്കൻമലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും, മലയാള ഭാഷയുടെ ഉന്നമനത്തിനും ,പുരോഗതിക്കും ഫൊക്കാന രൂപം നൽകിയ മലയാളം അക്കാദമിയുടെ പേരിലും ദുഃഖം അറിയിക്കുന്നതായി പ്രസിഡണ്ട് ജോർജി വർഗീസ്  പറഞ്ഞു .

കാലാഗ്നിയിൽ പോലും ഭസ്മമായിപോകാത്ത കാവ്യബിംബങ്ങൾ കണ്ണു നീർത്തുള്ളികൊണ്ടും ചിരിത്തരികൾ കൊണ്ടും വാർത്തെടുത്ത മലയാളത്തിന്റെ പ്രിയപ്പെട്ട മഹാ കവിയാണ്  രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ച  അക്കിത്തം അച്യുതൻ  നമ്പൂതിരി എന്ന മലയാളത്തിന്റെ മഹാകവി.

 മഹാകവി  അക്കിത്തത്തിന്റെ വേർപാടിൽ ഫൊക്കാനാ ഭാരവാഹികൾ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക