Image

അശ്ലീല ചിത്രം: ഇന്ത്യന്‍ ഡോക്ടര്‍ക്ക് 8 വര്‍ഷം തടവും പിഴയും

Published on 15 October, 2020
അശ്ലീല ചിത്രം: ഇന്ത്യന്‍ ഡോക്ടര്‍ക്ക് 8 വര്‍ഷം തടവും പിഴയും
സെന്റ് ലൂയി, മിസൂറി: കൗമാരക്കാരിയുടെ അശ്ലീല ചിത്രം ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ അയച്ചുവെന്ന കേസില്‍ ഡോക്ടര്‍ ആഷു ജോഷിക്ക് (48) എട്ടുവര്‍ഷത്തെ തടവുശിക്ഷ. 800,000 ഡോളര്‍ നഷ്ടപരിഹാരം ഇപ്പോള്‍ 18 വയസുള്ള പ്രസ്തുത യുവതിക്കു നല്‍കുകയും വേണം.

അശ്ലീല ചിത്രവും വീഡിയോയും ഈ യുവതിയുമായി കൈമാറിയെന്നു ഡോക്ടര്‍ കഴിഞ്ഞ മാസം കുറ്റസമ്മതം നടത്തിയിരുന്നു.

കെന്റക്കിയില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ഡോക്ടറുടെ പേഷ്യന്റിന്റെ മകളാണു യുവതി. 2018-ല്‍ യുവതിക്കു 16 വയസുള്ളപ്പോള്‍ തുടങ്ങിയതാണു ഇരുവരുമായുള്ള ബന്ധം. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ മെസഞ്ചറിലൂടെ അയക്കുകയായിരുന്നു. ഫെയ്‌സ്ബുക്ക് അത് ചൈല്‍ഡ് പോര്‍ണോഗ്രഫി എന്ന നിലയില്‍ അധിക്രുതരെ അറിയിച്ചു.

തുടര്‍ന്ന് മിസൂറിയില്‍ അറസ്റ്റിലായ ഡോക്ടര്‍ക്ക് ഇരയുമായി യാതൊരു ബന്ധവും പാടില്ലെന്ന വ്യവസ്ഥയില്‍ കോടതി ജാമ്യം നല്കി.

എന്നാല്‍ ഇതിനിടയില്‍ കെന്റക്കിയില്‍ ഡോക്ടറും യുവതിയുമായി തട്ടിക്കൂട്ട് വിവാഹം നടത്തി. കഴിഞ്ഞ വര്‍ഷം ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചു-അര്‍ജുന്‍ ജോഷി.

കൈമാറിയ ചിത്രങ്ങള്‍ ഭാര്യയുടേതായിരുന്നുവെന്നും അധിക്രുതര്‍ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തിയെന്നും ഡോക്ടറൂടെ അറ്റോര്‍ണി വാദിച്ചു. ഡോക്ടര്‍ക്ക് അനുകൂലമായ നിലപാടാണു യുവതി നേരത്തെ എടുത്തിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പറയുന്നത് തന്നെ കുടുക്കില്‍ പെടുത്തുകയായിരുന്നു എന്നാണ്. യുവതിയുടെ പേരും ഫോട്ടോയും സെന്റ് ലൂയി ഡിസ്പാച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.

2018 ജൂണില്‍ ജോഷിയുമായി സ്വകാര്യ പ്രാര്‍ത്ഥനാ ചടങ്ങില്‍വച്ച് വിവാഹിതരായെന്നാണ് പ്രതിഭാഗത്തിനായി ഹാജരായ അഭിഭാഷകര്‍ സമര്‍ഥിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജോഷിയുടെ അഭിഭാഷകരില്‍ ഒരാള്‍ ഇടപെട്ട് , കെന്റുക്കിയിലെ ജഡ്ജിയെക്കൊണ്ട് വിവാഹത്തിന് നിയമസാധുത ഉണ്ടാക്കുകയും ചെയ്തു. അതോടെ അശ്ലീല ചിത്രങ്ങള്‍ എന്നത് ഭാര്യയുടെ ചിത്രങ്ങളായും , അന്വേഷണ ഉദ്യോഗസ്ഥര്‍ ദമ്പതികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും ആരോപണമുയര്‍ന്നു.

കൗമാരക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ടോറി ബേണ്‍സെന്‍ തന്റെ കക്ഷി ജോഷിയുടെ വഞ്ചനയ്ക്ക് ഇരയായതാണെന്നു വാദിച്ചു. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരയായ കൗമാരക്കാരിയുമായി വിവാഹം നടന്നതായി കെട്ടിച്ചമച്ചതാണെന്നു പ്രതിയായ ഡോക്ടര്‍ ഒടുവില്‍ സമ്മതിച്ചു.

ഇരയായ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞതോടെ അവരുടെ പേര് മാഡിസണ്‍ ഡോള്‍ എന്നാണെന്നും ഏപ്രില്‍ 2019 ന് മാഡിസണിനും ജോഷിക്കും ആണ്‍കുഞ്ഞ് പിറന്നെന്നും ബേണ്‍സെന്‍ വെളിപ്പെടിത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക