Image

അധികാരത്തിലെത്തിയാല്‍ ഒരു കോടി ആളുകള്‍ക്ക് പൗരത്വം;ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബൈഡന്‍

Published on 15 October, 2020
അധികാരത്തിലെത്തിയാല്‍ ഒരു കോടി ആളുകള്‍ക്ക് പൗരത്വം;ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബൈഡന്‍

വാഷിംഗ്ടണ്‍:  തെരഞ്ഞെടുപ്പിന്  ദിവസങ്ങള്‍ മാത്രം ശേഷിക്കെ വമ്ബന്‍ പ്രഖ്യാപനങ്ങളുമായി ജോ ബൈഡന്‍. ഒരു കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയേറ്റം യുഎസ് തെരഞ്ഞെടുപ്പില്‍ വലിയ ഫാക്ടറായി മാറുമെന്നാണ് സൂചന. 


ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും. 1.1 കോടി ആളുകള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.    


കോവിഡിനെതിരെയുള്ള പോരാട്ടമാണ് തന്റെ പ്രധാന മുന്‍ഗണനകളില്‍ ഒന്ന്. പക്ഷേ മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഒന്ന് നമ്മുടെ സമ്ബദ് ഘടനയെ ശക്തിപ്പെടുത്തലാണ്. അമേരിക്കയുടെ നേതൃത്വം ലോകമെമ്ബാടും പുനസ്ഥാപിക്കലാണ് മറ്റൊരു ലക്ഷ്യമെന്നും ബൈഡന്‍ പറഞ്ഞു. 


അതിര്‍ത്തിയില്‍ നടക്കുന്ന കാര്യങ്ങളില്‍ ഒരു തീര്‍പ്പുണ്ടാവേണ്ടതുണ്ട്. വലിയൊരു കുടിയേറ്റ പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. അതിനെ എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആദ്യം നോക്കേണ്ടത്. സെനറ്റിനും ഹൗസിനും ഞാന്‍ ഒരു കുടിയേറ്റ ബില്‍ ആദ്യ സമര്‍പ്പിക്കും. അത് ഒരു കോടിയില്‍ അധികം പേര്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാനുള്ള അനുമതി നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു. 


ജനുവരി 21നും ഇപ്പോഴത്തെ സമയത്തിനും ഇടയ്ക്ക് പല കാര്യങ്ങളും തെറ്റായി നടന്നേക്കാം. ഞാന്‍ തമാശ പറയുകയല്ല, ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ ഇപ്പോഴുള്ള തരത്തിലുള്ള രാജ്യം നാല് വര്‍ഷം കഴിഞ്ഞാല്‍ നമുക്കുണ്ടാവില്ലെന്ന് ബൈഡന്‍ പറഞ്ഞു. 


അമേരിക്കന്‍ ജനത എന്നെ തെരഞ്ഞെടുത്താല്‍, എനിക്ക് മുന്നില്‍ വലിയൊരു കടമ്ബയാണ് ഉള്ളത്, അത്രയേറെ വലിയ പ്രശ്‌നങ്ങളാണ് ട്രംപ് ഉണ്ടാക്കിവെച്ചിരിക്കുന്നത്. അത് നേരെയാക്കുക വളരെ കഠിനമാണെന്നും ബൈഡന്‍ പറഞ്ഞു.   

Join WhatsApp News
truth and justice 2020-10-15 12:23:31
Biden will not do anything and the last 40 years he was in the senate and he did do nothing and he is not going to do anything and this is a election fake propoganda
Tom Abrahamji 2020-10-15 12:08:18
With Trump, Renaissance. With Biden , a nuissance, disturbance, inconvieinance .
JOB Report 2020-10-15 14:32:56
The Final Jobs Report before the Election has been released. Trump cannot be happy. On Friday 10/02/20, the final Jobs Report was released before the 2020 Presidential Election. The report indicates that four (4) Million American Jobs have been lost since Trump took office. Donald Trump has secured the honor of being the “Worst Jobs President in American History”. Barack Obama ended his Presidency with 76 straight months of American Jobs Growth. Trump rode Obama’s coattails for three (3) years, but then flushed it all down the toilet, by ignoring the dangers of Covid until it was too late. How many American Jobs could have been saved if Trump has taken his head out of his ass? How many American Lives could have been saved if Trump cared more about the American people than his own political ambitions?
Political POLL 2020-10-15 14:44:26
Political Poll. National GE Among Blacks: Biden 91% Trump 4% Latinos: Biden 62% Trump 26% Women: Biden 60% Trump 34% Voters ages 18 to 34: Biden 57% Trump 34% Whites with college degrees: Biden 57% Trump 38% Seniors: Biden 54% Trump 44% Independents: Biden 46% Trump 39% @NBCNews/@WSJ, RV twitter.com/Politics_Polls…
Oommen 2020-10-15 15:13:51
ഈ പ്രസ്താവനകൾ തികച്ചും അപഹാസ്യമാണ്. അമേരിക്കയിലെ നിയമാനുസൃതമായി വന്ന കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഗവർമെന്റ്. അനേകം ഇന്ത്യൻ അമേരിക്കൻ പ്രവാസികൾ നിയമാനുസൃതമായി വന്നവരുണ്ട് . അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ കഴിഞ്ഞതിനു ശേഷം വേണം നിയമലംഘനം നടത്തി കടന്നുവന്നവരുടെ കാര്യങ്ങൾ പരിഗണിക്കണ്ടത്. ഒബാമ പോലും പറഞ്ഞതാണിത് . നിയമരാഹിത്യത്തിനും , നിയമലംഘകർക്ക് വാരി വിതറിക്കൊടുക്കുന്ന നിരുത്തരവാദപരമായ ഡെമോക്രാറ്റിക് പാർട്ടിയുടെ സമീപനം അപലപനീയമാണ്. വോട്ടു കിട്ടുന്നതിന് ഏതു തോന്യാസവും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഡെമോക്രാപ്റ്റിക് പാർട്ടി നാടിനും നാട്ടുകാർക്കും ആപത്താണെന്ന് ഈ വാർത്തയിലൂടെ വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു. ഈ രാജ്യത്തെ കുത്തഴിഞ്ഞ പുസ്തകം പോലെ ഇല്ലാതാക്കുന്നതിന് തുടക്കമിടാൻ ഡെമോക്രാപ്റ്റിക് പാർട്ടി ശ്രമിക്കുന്നത് ദയനീയമായ കാഴ്ചയാണ്. സോവിയറ്റ് റഷ്യ തകർന്നതുപോലെ അമേരിക്കയും തകരണമോ? എങ്കിൽ നമ്മുടെ ഭാവി എന്തായിരിക്കും? നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കും? അമേരിക്ക തകർന്നാൽ ചൈന ആയിരിക്കും ലോക ശക്തി. ഇതിനു സഹായിക്കുന്ന ഡെമോക്രാറ്റ്‌സിനെ ഒരുകാരണവശാലും സഹായിക്കരുത്. ഇ തു ട്രൂമ്പിന്റെയോ, ബൈഡന്റെയോ വിഷയമല്ല. അമേരിക്കയുടെ ഭാവിയാണ്. പ്രസിണ്ടന്റുമാർ വരും, പോകും. അമേരിക്കയെ ചൈനക്ക് അടിയറ വയ്ക്കുന്ന കമ്മ്യൂണിസ്റ്/സോഷ്യലിസ്റ് ഭീകരരെ സൂക്ഷിക്കുക. ലോകം എന്ന് വൻ പ്രതിസന്ധിയിലാണ്. അമേരിക്കയും കൂടെ തകർന്നാൽ നമുക്ക് ഇനി രക്ഷ ഇല്ലാ.
Reader 2020-10-15 15:56:25
അമേരിക്കയെ നശിപ്പിക്കുന്ന അന്തകനായി വന്നിരിക്കയാണ് അഴിമതിക്കാരനായ ബൈഡൻ. അയാളെ തോൽപ്പിക്കയാണ് അമേരിക്കയെ സ്നേഹിക്കുന്ന നമ്മുടെ ആവശ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക