Image

ട്രംപിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു; ഇപ്പോള്‍ നെഗറ്റീവായെന്ന് മെലാനിയ ട്രംപ്

Published on 15 October, 2020
ട്രംപിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു; ഇപ്പോള്‍ നെഗറ്റീവായെന്ന് മെലാനിയ ട്രംപ്

 പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ബാരോണ്‍ കൊവിഡ് പോസിറ്റീവായിരുന്നതായി ഭാര്യ മെലാനിയ ട്രംപ് അറിയിച്ചു. പതിനാലുകാരനായ മകന് രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ യില്ലായിരുന്നുവെന്നും മെലാനിയ പറഞ്ഞു.


രോഗ ബാധ സ്ഥിരീകരിച്ചപ്പോള്‍ ബാരോണിന്റെ കാര്യത്തില്‍ ആദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട് നെഗറ്റീവാണെന്നറിഞ്ഞപ്പോള്‍ ആശങ്ക കുറഞ്ഞിരുന്നുവെന്നും മെലാനിയ പറയുകയുണ്ടായി.


 മൂന്നു പേര്‍ക്കും ഒരേസമയം രോഗ ബാധ സ്ഥിരികരിച്ചതിനാല്‍ പരസ്പരം കരുതലോടെ ഇരിക്കാനും സമയം ചെലവിടാനും കഴിഞ്ഞുവെന്നും കൊവിഡ് പോസിറ്റീയ സമയത്ത് തങ്ങളെ പരിചരിച്ചവര്‍ക്ക് നന്ദിയും മെലാനിയ അറിയിച്ചു. 


നിലവില്‍ ബാരോണ്‍ പൂര്‍ണ ആരോഗ്യവാനാണന്നും മെലാനിയ പറഞ്ഞു.


 .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക