Image

ഇലക്ടറല്‍ കോളേജിന് പിന്നാലെ ട്രംമ്പും ബൈഡനും : ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 15 October, 2020
ഇലക്ടറല്‍ കോളേജിന് പിന്നാലെ ട്രംമ്പും ബൈഡനും : ഏബ്രഹാം തോമസ്
പെന്‍സില്‍വാനിയിലെ ജോണ്‍സ് ടൗണില്‍ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു: 'എക്കാലത്തെയും ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് (മുന്‍ വൈസ് പ്രസിഡന്റ്) ബൈഡന്‍. അങ്ങനെ ഒരാളിനോട് തോല്‍ക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവാന്‍ കഴിയുമോ ? അത് തികച്ചും അവിശ്വസനീയമായിരിക്കും'. അവിശ്വസനീയമാത് സംഭവിച്ചേക്കാമെന്ന് സര്‍വേകള്‍ പറയുന്നു. 

ട്രംപ് പെന്‍സില്‍വേനിയയില്‍ റാലി നടത്തുവാന്‍ കാരണമുണ്ട്. ഇലക്ടറല്‍ കോളേജ് വോട്ടുകളാല്‍ സമ്പന്നമാണ് സംസ്ഥാനം. കൊറോണ വൈറസ്  പിടിപെട്ടതിനുശേഷം നടത്തുന്ന രണ്ടാമത്തെ റാലിയില്‍ ട്രംപ് ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഒരു മണിക്കൂര്‍ നീണ്ട പ്രസംഗം കേട്ടു നിന്നവരില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ല. താനുമായി ബന്ധപ്പെടുന്നവര്‍ക്ക് രോഗം പകരില്ല എന്ന് അവകാശപ്പെട്ട് ധൈര്യപ്പെടുന്നവരെ ചുംബിക്കുവാന്‍ തയാറാണെന്ന് ട്രംപ് അറിയിച്ചു.

പ്രാദേശിക വികാരം മുതലെടുക്കുവാന്‍ ട്രംപ് ശ്രമിച്ചു. ഊര്‍ജ്ജസ്രോതകള്‍ അമിതമായി ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ ഖനനം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പുതിയ ഖനനാനുമതി നിഷേധിക്കുമെന്ന ബൈഡന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ട്രംപിന്റെ നിലപാട്. ഉള്‍നാടന്‍ പ്രദേശങ്ങളിലെ, പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാരെ തനിക്ക് അനുകൂലമാക്കാന്‍ ട്രംപ് ശ്രമിച്ചു. ഒരു ദിവസം മുന്‍പ് ട്രംപ് ഫ്‌ലോറിഡയില്‍ പ്രചരണം നടത്തി.

മറുവശത്ത് ബൈഡനും ഇലക്ടൊറല്‍ വോട്ടുകള്‍ ധാരാളമുള്ള സംസ്ഥാനങ്ങളില്‍ പ്രചരണം ശക്തമാക്കി. ഫ്‌ലോറിഡയില്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ക്കിടയിലായിരുന്നു പ്രചരണം. ഫ്‌ലോറിഡ ട്രംപിന് നിര്‍ണായകമാണ്. ഫ്‌ലോറിഡ പിടിക്കുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം. ട്രംപിന് താല്‍പര്യമുള്ള ഏക മുതിര്‍ന്ന പൗരന്‍ ട്രംപ് മാത്രമാണ്. വീണ്ടും വീണ്ടും ട്രംപ് മാസ്‌ക് ധരിക്കാത്തതിനെ വിമര്‍ശിച്ചതിനുശേഷം ബൈഡന്‍ രണ്ട് മാസ്‌കുകള്‍ ധരിച്ചു. ഒരു എന്‍ 95ന് മുകളില്‍ ഒരു ബ്ലൂ സര്‍ജിക്കല്‍ മാസ്‌കും ബൈഡന്‍ ധരിച്ചു. അങ്ങനെയാണ് ഫ്‌ലോറിഡയില്‍ പ്ലെയിനില്‍ നിന്നിറങ്ങിയത്. അതിനുശേഷം ഒരു മാസ്‌ക്ക് ഊരി മാറ്റി. ന്യൂയോര്‍ക്ക് ബില്യണയറും മുന്‍ മേയറുമായ മൈക്ക് ബ്ലൂംബെര്‍ഗ് മയാമി ഡേഡ് കൗണ്ടിയിലെ ബൈഡന്റെ പ്രചരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് 5 ലക്ഷം ഡോളര്‍ നല്‍കി. 

കേംബ്രിയ കൗണ്ടിയിലെ ജോണ്‍സ് ടൗണ്‍ എയര്‍പോര്‍ട്ടിനടുത്തായിരുന്നു ട്രംപിന്റെ പ്രചരണം. പരമ്പരാഗതമായി ഒരു കല്‍ക്കരി മേഖലയാണ്. 2008 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കു നേരിയ ഭൂരിപക്ഷം നല്‍കിയിരുന്നു. 2017 ല്‍ 37 പെര്‍സെന്റേജ് പോയിന്റിന് ട്രംപിനെ വിജയിപ്പിച്ചു.

ബൈഡന്‍ ജനിച്ചത് ജോണണ്‍സ് ടൗണിന് 220 മൈല്‍ അകലെയുള്ള സ്‌ക്രാന്റണിലാണ്. കഴിഞ്ഞ മാസം ബൈഡന്‍ ജോണ്‍സ് ടൗണില്‍ പ്രചരണം നടത്തി. ബൈഡന്റെ പ്രചരണ സംഘം ഫ്‌ലോറിഡയുടെ 29 ഇലക്ടറല്‍ വോട്ടുകള്‍ നേടിയില്ലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന് കരുതുന്നു.  പെന്‍സില്‍വേനിയ നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. ഈ സംസ്ഥാനം നഷ്ടപ്പെട്ടാല്‍ ബൈഡന്റെ ഭൂരിപക്ഷം ഗണ്യമായി കുറയും.

2016 ല്‍ ട്രംപ് മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സില്‍ സംസ്ഥാനങ്ങള്‍ കഷ്ടിച്ചാണ് നേടിയത്. ഇവയില്‍ ഒരെണ്ണമെങ്കിലും ജയിച്ചില്ലെങ്കില്‍ രണ്ടാമൂഴം അസാധ്യമായിരിക്കും. മിഷിഗണ്‍ ട്രംപിന് ലഭിക്കുകയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. വിസ്‌കോണ്‍സില്‍ നേടുകയും പ്രയാസമായിരിക്കും. ഇവിടെ ജയിച്ചാലും ബൈഡന്‍ ഫ്‌ലോറിഡയോ സാധാരണ ചുവപ്പായ അരിസോണയോ നേടിയാല്‍ ഇലക്ടറല്‍ കോളേജില്‍ ട്രംപ് ഗണ്യമായ നേട്ടം കൈവരിക്കണം.

ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്  ട്രംപ് ഈയാഴ്ച നടത്തുന്ന യാത്രകള്‍. പെന്‍സില്‍വേനിയ, ഫ്‌ലോറിഡ, മറ്റൊരു പ്രധാന സമരമുഖം നോര്‍ത്ത് കരോലില, പിന്നെ തനിക്കൊപ്പമാണെന്ന് ട്രംപ് കരുതിയിരുന്ന അയോവയിലും ജോര്‍ജിയയിലും ബൈഡന്‍ ചില മുന്നേറ്റങ്ങള്‍ നടത്തുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെ പ്രചരണം ഊര്‍ജ്ജിതമാക്കാനാണ് ട്രംപിന്റെ ശ്രമം.

20 ഇലക്ടൊറല്‍ വോട്ടുകള്‍ ഉള്ള പെന്‍സില്‍വേനിയയില്‍ ഫിലാഡല്‍ഫിയയും പിറ്റ്‌സ്ബര്‍ഗും ഒഴികെ  ബാക്കി മിക്കവാറും ഗ്രാമ പ്രദേശമോ, ചെറിയ നഗരങ്ങളോ, പട്ടണങ്ങളോ ആണ്. ഇവിടെയൊക്കെ നാല് വര്‍ഷം മുന്‍പ് ട്രംപ് പടയോട്ടം നടത്തിയിരുന്നു. വീണ്ടും വര്‍ധിത വീര്യത്തോടെ പ്രചരണം നടത്തിയേ മതിയാകൂ. എന്നാല്‍ പൊതുതിരഞ്ഞെടുപ്പിന് 18 ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഏര്‍ളി വോട്ടിംഗും, മെയില്‍ ഇന്നും പുരോഗമിക്കുമ്പോള്‍ ഇത് എത്രമാത്രം ഫലവത്തായിരിക്കും എന്ന് പറയാനാവില്ല. ഫിലഡല്‍ഫിയയുടെ ഉപനഗരങ്ങളില്‍ 2016 ലെ ട്രംപിന്റെ പ്രചരണം കാര്യക്ഷമമായിരുന്നില്ല എന്ന് പരാതി ഉണ്ടായിരുന്നു.
Join WhatsApp News
Christine M. Joseph 2020-10-15 08:53:39
how many idiots will follow this man to the brink no matter what he does or says no matter what lies he makes up.... I have been arguing for 3 years everyday about every insane thing this buffoon has done and I am absolutely amazed there are that many Americans with no brains then I start to think to myself let them all go to the rally let them all get sick let them all take each other out then the idiots and the virus go away because we are literally the only country on the planet that mocks and laughs at science and medicine that have been proven to battle this virus yet this buffoon walks around having rallies going against everything to stop the spread of this deadly virus. Well, if you look at his supporters, they are either stupid, racist, sexist, or too damn stubborn to admit that they made a mistake supporting him to begin with....
Political Observer 2020-10-15 08:56:30
There are only a few weeks left before the election .Lot of things will happen. Here we have two candidates with very different personalities- Mr. Trump and Mr. Biden. Ever since Mr. Trump took the oath of office as the president of this great country, Democrats were trying very hard to get him out. Nothing worked. As of today, they are still working to see any positive results. At this point one can appreciate their persistence even when they know that there is no win in sight. This is a teaching moment for the kids. In spite of all these challenges, Mr. Trump stood tall and faced the challenges as the leader of a free country. Not only that, he dealt with international affairs also. Because of his timely actions, the world is a better place now. DON’T FALL FOR THE TEMPORARY SOLUTIONS THE DEMOCRATS OFFER. They will offer attractive and tempting “packages” to get your vote. If you believe them, you have not lived long enough. We cannot take any chances with today’s democratic party. This is our future, our children’s future. This is our only chance. ONE MISTAKE, WE WILL REGRET FOR THE REST OF OUR LIVES. So do the right thing. RE ELECT MR. TRUMP. What did the Democrats do? They tried to create chaos through destructive behavior. As a result, a lot of people suffered unnecessary loss and in some cases lives. They do not love America. Their only motive is to get inside the white house. They will do anything and everything to achieve this evil goal. Sadly, some Malayalees don’t see this. As a longtime resident and not a politician, I can assure you that if you take the wrong turn here, there is no re entry. So, you have to increase your peripheral vision and do the right thing which is to re elect Mr. Trump. He is not perfect but he is better than the other alternatives- ( Kamala/Biden). Once we accomplish this task, we have time to deal with the Democrats For their “bad behavior” And we WILL
truth and justice 2020-10-15 12:38:54
who want to hear Mary Trump.she did not do anything fr this country. And that is a bogus statement and listen Biden was in Senate for the last 40 years did nothing for the people.For the last five years what Trump achieved no body can do that and remember although he was nlot a politician and majority of politicians smile at your face and stab on your back.
Boogaloo Terrorism 2020-10-15 09:28:06
Militias targeting Michigan and Virginia governors show rise of 'boogaloo' violence. Members of antigovernment militia groups charged with plotting to kidnap Michigan Gov. Gretchen Whitmer, a Democrat, before the November election also discussed abducting the Democratic governor of Virginia, Ralph Northam, according to new information disclosed by an FBI agent at a hearing in Grand Rapids, Mich., federal court Tuesday. At the hearing, FBI special agent Richard Trask reportedly revealed this and other previously undisclosed details about the investigation that resulted in last week’s arrests of 13 men in what authorities said was a plot to kidnap Whitmer, attack law enforcement and carry out other acts of violence. Six of the men, five from Michigan and one a resident of Delaware, have been charged on federal counts of conspiracy to kidnap, while the seven others — members of an antigovernment, antipolice militia called the Wolverine Watchmen — face a number of additional state charges including supporting terrorism. Those who still vote for trump- be aware. VOTE BLUE
Mary trump 2020-10-15 09:31:54
Mary Trump said her uncle Donald Trump is in for a “rough ride” should his Democratic opponent Joe Biden win the presidential election. In order to win, Donald was trained to do everything it took, whether it’s lying, cheating or stealing.” She also said that for the first time in his life, her uncle has almost nobody left to bail him out ― a pressure she said he’s very unfamiliar with.
Biden the Liar 2020-10-15 13:42:50
You made three mistakes in your comment Ms. Christine M. Joseph: 1. You forgot to put BIDEN in place of Trump. 2. You forgot to put 47 years instead of 3 years 3. You forgot to include you in that " brainless category". With the corrected name as BIDEN, Your last sentence is correct. Word of advice: Please be sober when you write comments.
TRUMP VS BIDEN 2020-10-15 14:01:23
Watch out Mr. Biden. Always look over your shoulder. Your thoughtless action of choosing your running mate is going to backfire. You have mistakenly provided all the ammunitions to your running mate. The "backstabber" is ready and willing. It is only a matter of time. Word of advice: DROP OUT OF RACE WHILE YOU STILL HAVE TIME. If history has not taught you anything in 47 years, the next three weeks are not going to teach anything.
Abraham 2020-10-15 15:34:12
What did this man do for the country? He avoided serving in the military with lame excuses. He unnecessarily caused the death of more than 100000 in USA by advocating not wearing masks and not taking effective steps to fight Corvid 19. He did not pay his fair share of taxes. He declared bankruptcies to avoid paying contractors and workers. He calls everyone except whites, people from S-Hole. He uses vulgar languages talking about women. I don't have to say what he said he does to beautiful women if he get the chance. Do you want to vote for this guy who became a president without the majority of votes in an election?
democRats 2020-10-15 17:34:01
Trump's 47 months are greater than Biden's 47 years. He spent all his time to boost his corrupt son Hunter. Now the fake news net work CNN also saying that voters have the right to know. Biden is trying to avoid questions. Biden is in an imaginary world. Some times he thinks that he is running for senate. Poor guy. That's why everybody singing the song Joe Joe Joe its tome to go go go.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക