Image

ടെക്സസിൽ മത്സരം ശക്തം, വിജയപ്രതീക്ഷയിൽ ഇരു മലയാളി സ്ഥാനാർത്ഥികളും.

അജു വാരിക്കാട് Published on 15 October, 2020
ടെക്സസിൽ മത്സരം ശക്തം, വിജയപ്രതീക്ഷയിൽ ഇരു മലയാളി സ്ഥാനാർത്ഥികളും.
ഹ്യുസ്റ്റൺ: വീറും വാശിയും നിറഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ, ലോക ശ്രദ്ധ ട്രംപിലേക്കും ബൈഡനിലേക്കും. അടുത്ത നാല് വർഷം ആര് ഭരിക്കും? ക്രിസ്ത്യൻ മേധാവിത്വത്തിലും ഇസ്രായേൽ ചൈനാ വിഷയങ്ങളിൽ തനിക്കു ലഭിച്ച പിന്തുണയും ട്രംപിന് പ്രതീക്ഷ നൽകുന്നു. ന്യുനപക്ഷ വിഷയങ്ങളിലും ആഗോള കാലാവസ്ഥ വിഷയങ്ങളിലും ലഭിച്ച പിന്തുണയിൽ പ്രതീക്ഷയർപ്പിച്ചു ബൈഡനും മുന്നേറുമ്പോൾ ടെക്സസിലെ ഹ്യുസ്റ്റണിൽ രണ്ടു മലയാളികൾ മത്സരരംഗത്ത് ശക്തമായ നിറസാന്നിധ്യമായി നിൽക്കുന്നു.

ടോം വിരിപ്പൻ

മലയാളികൾ അധികവും വോട്ടർമാരായുള്ള ടെക്സസിലെ ഹൌസ് ഡിസ്ട്രിക്ട് 27ൽ (HD-27) നിന്ന് ഡെമോക്രാറ്റിന്റെ റോൺ റെയ്നോൾഡ്സിനെതിരെ റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിക്കുകയാണ് മലയാളിയായ ടോം വിരിപ്പൻ. കേരളത്തിൽ തൊടുപുഴ സ്വദേശിയായ ടോം, വേൾഡ് മലയാളി കൗൺസിലിന്റെ അംഗവുമാണ്. ടോം ഒരു നല്ല എഴുത്തുകാരനും ഹ്യുസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിറ സാന്നിധ്യവും റിയൽ എസ്റ്റേറ്റ് ഏജന്റുമാണ്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഇന്ത്യക്കാരനായ മനീഷ് സേഥ്നെ 576 വോട്ടിനു പരാജയപ്പെടുത്തിയാണ് ടോം  ഇപ്പോൾ ഈ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് സജീവമായിരിക്കുന്നത്.  വിജയിക്കാനാകും എന്ന പ്രതീക്ഷയാണ് ടോം ക്യാമ്പയിൻ നൽകുന്ന സൂചന.

റോബിൻ ഇലക്കാട്ട്

ബിസിനസ്സ് രംഗത്തു നിന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന റോബിൻ ഇലക്കാട്ട് മിസ്സോറി സിറ്റി മേയർ സ്ഥാനത്തെക്കാണ് മത്സരിക്കുന്നത്. ഫ്രെഡ് ജി ടെയ്‌ലറും നിലവിലെ മേയറുമായ യോലാൻഡാ ഫോർഡുമാണ് മറ്റു മത്സരാർത്ഥികൾ. സിറ്റി കൗൺസിലേക്കു മുൻപ് 3 പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റോബിൻ മിസ്സോറി സിറ്റിയിൽ ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്. സിറ്റി മേയർ സ്ഥാനത്തെക്ക് മത്സരിക്കുമ്പോൾ റോബിന് പ്രതീക്ഷ നല്കുന്നത് തന്റെ ജനസമ്മിതിയാണ്. യുവത്വത്തിന്റെ  പ്രസരിപ്പും കർമ്മോൽസുകതയാർന്ന പ്രവർത്തന മികവും കാഴ്ച വെച്ചുകൊണ്ടുള്ള റോബിന്റെ തിരഞ്ഞെടുപ്പുപ്രചാരണം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഏറെ നാളുകളായി സ്വന്തം ബിസിനസ്സിലും ജോലിയിലും ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന റോബിൻ, നിലവിലെ മേയറായ യോലാൻഡാ ഫോർഡിന്റെ പ്രവർത്തനങ്ങളിൽ മിസ്സോറി സിറ്റി നിവാസികൾ അസ്വസ്ഥരായിരിക്കുന്നു എന്ന് മനസിലാക്കി വീണ്ടു സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയാണ്.
ടെക്സസിൽ മത്സരം ശക്തം, വിജയപ്രതീക്ഷയിൽ ഇരു മലയാളി സ്ഥാനാർത്ഥികളും.
ടെക്സസിൽ മത്സരം ശക്തം, വിജയപ്രതീക്ഷയിൽ ഇരു മലയാളി സ്ഥാനാർത്ഥികളും.
Join WhatsApp News
Janet Abraham, Houston 2020-10-15 09:37:31
Please Like Me.' Women Fire Back: 'No Way.' trump on Tuesday begged for suburban women’s support during a campaign event in Pennsylvania. “Suburban women, would you please like me? Please. Please,” he said. “I saved your damn neighborhood, OK?” Polls show Trump’s numbers plunging in the suburbs, especially among women. That’s prompted him to repeatedly claim he “saved” the suburbs by scrapping rules that made it easier to build low-income housing. Critics call the comments a racist dog whistle ― a not-so-subtle vow to keep people of color out of the suburbs. Women ― suburban and otherwise ― were quick to fire back at Trump on Twitter: Suburban woman, here. NO, I do not “like” you. I despise your corrupt, traitorous self. Where is bobby?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക