Image

ട്രംപിനെ വെട്ടി ബൈഡന്‍ മുന്നിലെന്ന് സര്‍വേകള്‍

Published on 14 October, 2020
ട്രംപിനെ വെട്ടി ബൈഡന്‍ മുന്നിലെന്ന് സര്‍വേകള്‍

വാഷിംഗ്ടണ്‍ ഡിസി:  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലെന്ന് സര്‍വേകള്‍. ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ ജോ ബൈഡനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എബിസി ന്യൂസും വാഷിംഗ്ടണ്‍ പോസ്റ്റും ചേര്‍ന്ന് നടത്തിയ സര്‍വേയിലും ട്രംപിനേക്കാള്‍ ഏറെ മുന്നിലാണ് ബൈഡന്‍. ബൈഡനും കമല ഹാരിസിനും 17 ശതമാനം ജനപിന്തുണയാണ് സര്‍വേകളില്‍ ലഭിച്ചത്. 


കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച ട്രംപിന് കനത്ത തിരിച്ചടിയായതായാണ് വിലയിരുത്തലുകള്‍. കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, ജോണ്‍സ് ഹോപ്കിന്‍സ്-സെയ്‌സും പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി സഹകരിച്ച്‌ നടത്തിയ സര്‍വേ ഫലങ്ങളിലും ബൈഡന് അനുകൂലമായാണ് ജനപിന്തുണയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Join WhatsApp News
ഇലക്ഷന്‍ വാര്‍ത്തകള്‍ 2020-10-14 15:49:34
ഇല്കഷൻ വാർത്തകൾ 2016 -വരെ ഇല്കഷൻ പോൾ വാർത്തകൾ മിക്കവാറും ശരി ആയിരുന്നു. 2016 ലും ശരി ആയിരുന്നു. എന്നാൽ ചില നിർണ്ണായക സ്റ്റേറ്റുകളിലെ വാർഡുകളിൽ നടത്തിയ ഹാക്കിങ് / അട്ടിമറി നിമിത്തമാണ് ഇലക്ഷൻ റിസൾട്ട് മാറ്റി മറിക്കപ്പെട്ടതു. അതിൻ്റെ സത്യാവസ്ഥ പുറത്തുവരുവാൻ ട്രംപ് ഭരണം ഇല്ലാതാവണം, മുള്ളർ റിപ്പോർട്ട് പുറത്തു വരണം, വില്യം ബാർ സ്ഥാന ഭ്രഷ്ടൻ ആകണം, അങ്ങനെ പല ഘടകങ്ങൾ ഉണ്ട്. 2016 ൽ പോൾ റിസൾട്ട് ശരിയായിരുന്നു; ട്രംപ് ജയിച്ചത് റഷ്യൻ അട്ടിമറി നിമിത്തമാണ്. 2020 ലും അവർ ഇടപെടുന്നു എന്ന് ഇൻറ്റെലിജൻസ് റിപ്പോർട്ടും ഉണ്ട്. മൈക്രോ സോഫ്റ്റിൽ നടന്ന ഹാക്കിങ് ശ്രമം മറ്റൊരു തെളിവ്. പോൾ - നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ട്രംപ് കാമ്പയിൻ അംഗീകരിക്കുന്നുണ്ട്. പോൾ ഉയരുമ്പോൾ ട്രംപ് അത് ട്വീറ്റ് ചെയ്യുന്നുണ്ട്. കുറയുമ്പോൾ മീഡിയായെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏതായാലും പോൾ അനുസരിച്ചു ട്രംപ് തോൽക്കുമെന്ന് കാണിക്കുന്ന സ്റ്റേറ്റുകളിൽ നിന്നും ട്രംപ് കാമ്പയിൻ പരസ്യങ്ങൾ പിൻ‌വലിക്കുന്നു. കൂടുതൽ കാമ്പെയിൻ പണം അവിടെ കളയാതെ ജയിക്കാൻ കൂടുതൽ സാദ്യത ഉള്ള സൺ ബെൽറ്റ് സ്റ്റേറ്റുകളിൽ ആണ് ട്രംപ് കാമ്പെയിൻ കൂടുതൽ പണം ചിലവാക്കുന്നത്. ഇതും പോൾ റിസൾട്ടുകളെ അടിസ്ഥാനമാക്കിയാണ്. ന്യൂസ് വീക്ക്, അഡ്വെർടൈസിംഗ് അനലൈറ്റിക്ക് - റിപ്പോർട് അനുസരിച്ചു; ഒഹായോ, അയോവ, നു ഹാം ഷെയർ, സ്റ്റേറ്റുകളിൽ ബൈടൺ ആണ് പോൾ അനുസരിച്ചു ലീഡ് ചെയ്യുന്നത്. $17 million-ൻ്റെ പരസ്യ പ്രചരണം ഇവിടെനിന്നും ട്രംപ് കാമ്പയിൻ പിൻവലിച്ചു. 2016 ൽ ഒഹായോ, അയോവ - സ്റ്റേറ്റുകളിൽ ട്രംപ് ആണ് ജയിച്ചത് . ഇത്തവണ അവിടെ ബൈടൺ ജയിക്കും എന്നാണ് സൂചന. മിഡ് വെസ്റ്റേൺ സ്റ്റേറ്റുകളിൽ ഡമോക്രാറ്റുകൾ കൂടുതൽ പണം ചിലവാക്കി, ശ്രദ്ധയും ചെലുത്തി. ''ഒരു സംശയവും ഇല്ല, ട്രംപ് പരാജയപ്പെടും, നിലവിലുള്ള ഏതു മാനദണ്ഡങ്ങൾ വെച്ച് നോക്കിയാലും ബൈടൺ വൻ ഭൂരിപക്ഷത്തോടെ ജയിക്കും'' എന്നാണ് പ്രെസിഡൻഡ് ജോർജ് ബുഷിന്റെ മുൻ പ്രസ്സ് സെക്രട്ടറി ഏറി ഫ്ലെയ്‌ഷർ പറഞ്ഞത്. ഫണ്ട് ശേഖരണത്തിലും ട്രംപ് ബൈടണ് പുറകിൽ ആണ്. 11 മില്യൺ കൊടുക്കേണ്ട പരസ്യങ്ങൾ ആണ് നെവാഡ, മിനിസോട്ട, വിസ്‌കോൻസിൻ, മിച്ചിഗൻ സ്റ്റേറ്റുകളിൽനിന്നും ട്രംപ് പിൻവലിച്ചത് എന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. ബൈടൺ 10 % കൂടുതൽ ഇവിടെങ്ങളിൽ ലീഡ് ചെയ്യുന്നു, എങ്കിലും കൂടുതൽ പണം ഇവിടെ ചിലവഴിക്കുന്നു. 18 മില്യൺ കാമ്പയിൻ ഫണ്ട് ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, അരിസോണ എന്നി സ്റ്റേറ്റുകളിലേക്കു ട്രംപ് തിരിച്ചുവിട്ടു, അപ്പോൾ 36 മില്യൺ ആണ് ബൈടൺ ചിലവാക്കുന്നത്. ഫണ്ടുകൾ തിരിച്ചുവിട്ടെങ്കിലും ഒഹായോ, അയോവ, സ്റ്റേറ്റുകളിൽ ട്രംപ് ജയിക്കും എന്ന് ട്രംപ് കാമ്പയിൻ പ്രസ്താവിച്ചു. റിപ്പപ്ലിക്കൻ പാർട്ടിയും അവരുടെ വോട്ടർമാരും തമ്മിൽ ഇ സ്റ്റേറ്റുകളിൽ ധീർഘകാല ബന്ധം ഉണ്ട്. ജോ ബൈടൺ കാമ്പയിൻ എത്രമാത്രം വോട്ടർമാരെ തിരിക്കുവാൻ സാധിച്ചു എന്ന് താമസിയാതെ അറിയാം.
J. Mathew 2020-10-14 16:23:22
സർവേകൾ നടന്നത് മുഴുവൻ ഡെമോക്രറ്റുകളുടെ ഇടയിലാണ്‌.പിന്നെ മറ്റൊരു ഫലം പ്രതീക്ഷിക്കാൻ പറ്റുമോ.എന്നാൽ ഏറ്റവും ഒടുവിലത്തെ നില അനുസരിച്ചു ഡെമോക്രറ്റുകൾക്കും ട്രംപിന് വോട്ട് ചെയ്യേണ്ടി വരും കാരണം താൻ മത്സരിക്കുന്നത് സെനറ്റിലേക്കാണെന്നു സ്ലീപ്പി ജോ വ്യക്തമാക്കിക്കഴിഞ്ഞു. മറ്റൊരു ചോയ്സ് ഇല്ല.എല്ലാവരും വോട്ട് ട്രംപിന് തന്നെ ചെയ്യും.
കൊച്ചുമോൻ 2020-10-14 21:20:31
മാത്ത്യു അപ്പച്ചാ- അപ്പച്ചൻ ഇങ്ങു പോര് . എത്ര ദിവസമായി അപ്പച്ചൻ ഡിപ്പറഷനു മരുന്ന് കഴിച്ചിട്ട് . അപ്പച്ചൻ വെറുതെ ട്രംപിന് വേണ്ടി എന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നെ. ഇന്ത്യയിൽ ഒരുത്തൻ ട്രംപിന് വേണ്ടി . അപ്പച്ചനെ ഞങ്ങൾക്കു വേണം
Pakaran 2020-10-14 21:59:50
https://www.youtube.com/channel/UC03-Q9vq-JyiStTnqasADVg
Restore the soul of America 2020-10-15 03:17:27
Biden announces record $383 million fundraising haul for September. People are opening up their valet in the midst of economic agony. Why? The answer is simple . People just want to say 'You are fired'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക