Image

മണ്‍സൂണ്‍ ഡ്രീംസ് വാഷിങ്ങ്ടണില്‍ കൈരളി ഓഫ് ബാള്‍ട്ടിമോറും കെസിഎസും ചേര്‍ന്ന് അരങ്ങേറുന്നു.

ഡോ. മുരളീരാജന്‍ Published on 07 June, 2012
മണ്‍സൂണ്‍ ഡ്രീംസ് വാഷിങ്ങ്ടണില്‍ കൈരളി ഓഫ് ബാള്‍ട്ടിമോറും കെസിഎസും ചേര്‍ന്ന് അരങ്ങേറുന്നു.
വാഷിങ്ങ്ടണ്‍ ഡി.സി. : ഫോദേഴ്‌സ് ഡേയുടെ വാരാന്ത്യത്തില്‍ വാഷിങ്ങ്ടണ്‍ മെട്രോയിലെ മലയാളികള്‍ക്കായി കേരള കള്‍ച്ചറല്‍ സൊസൈറ്റിയും കൈരളി ഓഫ് ബാള്‍ട്ടിമോറും ചേര്‍ന്ന് മണ്‍സൂണ്‍ ഡ്രീംസ് എന്ന പരിപാടി അവതരിപ്പിക്കുന്നു. ജൂണ്‍ 15-#ാ#ം തീയതി വെള്ളിയാഴ്ച വൈകീട്ട് 7.30 മണിക്ക് മേരിലാന്‍ഡിലെ ബെല്‍റ്റ്‌സ് വില്ലിലുള്ള ഹൈപോയിന്റ് ഹൈസ്‌ക്കൂളിന്റെ ആഡിറ്റോറിയത്തില്‍ വച്ച് ഈ പരിപാടി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന ഇതിവൃത്തങ്ങളും കലാശൈലിയും കോര്‍ത്തിണക്കിയാണ് ഈ പരിപാടിയുടെ അവതരണ രേഖ മെനഞ്ഞെടുത്തിരിക്കുന്നത്. പ്രസിദ്ധ മജീഷ്യനായ സാംരാജിന്റെ ഇന്ദ്രജാലവും, പ്രസിദ്ധ ചലച്ചിത്രനടിയായ റോമയുടെ കണ്‍കുളിര്‍പ്പിക്കുന്ന നൃത്തവും, കോട്ടയം നസീറിന്റെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ വിനോദരംഗങ്ങളും, ജാസ്സി ഗിഫ്റ്റിന്റെ ഇക്കിളിപ്പെടുത്ത ഗാനങ്ങളും ഈ പരിപാടിയുടെ ഭാഗമാണ്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ചേര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ കലാപരിപാടിയില്‍ രമേഷ് ബാബു, സാലിനി, അനീഷ്, രാജലക്ഷ്മി തുടങ്ങിയ കേരള കലാരംഗത്തെ വളര്‍ന്നുവരുന്ന കലാപ്രതിഭകളും പങ്കെടുക്കുന്നുണ്ട്. ബോളിവുഡ് ഡാന്‍സറും കോറിയോഗ്രാഫറുമായ സുനിത റാവുവും സംഘവും നൃത്തച്ചുവടുകള്‍ക്ക് ഹരം പകരുന്നുണ്ട്.

മാജിക്കും കോമഡിയും നൃത്തവും ഗാനമേളയും സ്‌കിറ്റും കൊണ്ട് കോര്‍ത്തിണക്കിയ ഈ പരിപാടി മൂന്ന് മണിക്കൂര്‍ പ്രേക്ഷകര്‍ക്കായി ഒരു കലാവിരുന്ന് അടുത്ത് കാഴ്ച വയ്ക്കുന്നത് എന്ന് ഇതിന്റെ സംഘാടകര്‍ അവകാശപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപറയുന്നവരുമായി ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
ബിനോയ് ശങ്കരത്ത്-703-981-1268
ജിനേഷ് കോലും പറമ്പില്‍-609-240-3543
മിനി സത്യദാസ്-443-983-4026
സാജു മാര്‍ക്കോസ് - 443- 745-7690
www.kcsmw.org, www.kairaliofbaltimore.com
മണ്‍സൂണ്‍ ഡ്രീംസ് വാഷിങ്ങ്ടണില്‍ കൈരളി ഓഫ് ബാള്‍ട്ടിമോറും കെസിഎസും ചേര്‍ന്ന് അരങ്ങേറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക