Image

നേവൽ കൊറോണ വൈറസ് രണ്ടാമതും ഒരാളിൽ - അമേരിക്കയിലെ ആദ്യ സംഭവം

പി.പി.ചെറിയാൻ Published on 14 October, 2020
നേവൽ കൊറോണ വൈറസ് രണ്ടാമതും ഒരാളിൽ - അമേരിക്കയിലെ ആദ്യ സംഭവം
നെവേഡ :- നേവൽ കൊറോണ വൈറസ് പൂർണ്ണമായും അപ്രത്യക്ഷമായ ഒരാളിൽ വീണ്ടും വൈറസ് പ്രത്യക്ഷപ്പെട്ട സംഭവം അമേരിക്കയിൽ ആദ്യമായി നെവേഡെ സംസ്ഥാനത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.
അത്യാവശ്യ സർവീസിലുള്ള സാമാന്യം ആരോഗ്യമുള്ള 25 വയസുകാരിൽ കഴിഞ്ഞ മാർച്ച് മാസമാണ് കോവി ഡ് 19 ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ചുമയും തൊണ്ടവേദനയും തലവേദനയും തലചുറ്റലും വയറിളക്കവുമാണ് ഈ രോഗിയിൽ കണ്ടെത്തിയതെന്ന് വാഷു കൗണ്ടി ഹെൽത്ത് ഡിസ്ട്രിക്റ്റ് സീനിയർ എപ്പിഡി മോളജിസ്റ്റ് ഹെതർ കെർവിൻ പറഞ്ഞു.
മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ലാതിരുന്ന സമയമായിരുന്നു അത്. ഏപ്രിൽ 18-ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ രോഗലക്ഷണങ്ങളും മാറിയതിനെ തുടർന്ന് ഏപ്രിൽ 27-ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
മെയ് 31 ന് വീണ്ടും അസ്വസ്ഥത ഉണ്ടായതിനെത്തൂടർന്ന് ജൂൺ 5 - ന് ഇയാൾ ഡോക്ടറുടെ വിദഗ്ധാഭിപ്രായം തേടി. അതോടൊപ്പം രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവും അനുഭവപ്പെട്ടു. തുടർന്നു നടന്ന പരിശോധനയിൽ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു ജൂൺ 5 ന് തന്നെ ഇയാളുടെ കൂടെ താമസിച്ചിരുന്ന മാതാപിതാക്കളിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
[3:29 PM, 10/14/2020] ancy sajan: താരതമ്യേന ശക്തിയുള്ള വൈറസുകളായിരിക്കാം രണ്ടാമതും ഇയാളിൽ പ്രവേശിച്ചതെന്ന് ഡോക്ടർമാർ പറയുന്നു . ഇപ്പോൾ രോഗത്തിൽ നിന്നും വിമോചനം ലഭിച്ചുവെങ്കിലും ഒരു വലിയ ചോദ്യമാണ് ഇതുയർത്തിയിരിക്കുന്നത്.
ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രത്യക്ഷപ്പെട്ട് സുഖമായതിനു ശേഷം വീണ്ടും എത്ര കാലം ഈ രോഗി സുരക്ഷിതമായിരിക്കുമെന്നാണ്. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.
നേവൽ കൊറോണ വൈറസ് രണ്ടാമതും ഒരാളിൽ - അമേരിക്കയിലെ ആദ്യ സംഭവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക