Image

മല കയറുമ്പോൾ കാണാതായ ഇന്ത്യൻ പ്രൊഫസർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി

പി.പി.ചെറിയാൻ Published on 14 October, 2020
മല കയറുമ്പോൾ  കാണാതായ  ഇന്ത്യൻ പ്രൊഫസർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി
സിയാറ്റിൻ (വാഷിംഗ്ടൺ) :- ഒക്ടോബർ 9 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ ആന്ത്രോപ്പോളജി പ്രൊഫസറും ഇന്ത്യൻ അമേരിക്കനുമായ സാം സുബലിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ വാഷിംഗ്ടൺ സ്റ്റേറ്റ്  എമർജൻസി ഓപ്പറേഷൻ സെന്റർ ഊർജ്ജിതമാക്കി.

വാഷിംഗ്ടൺ സംസ്ഥാനത്തെ മൗണ്ട് റെയ്നിയറിനു സമീപം സിയാറ്റിൻ പാർക്കിൽ ഒക്ടോബർ 9 - ന് രാത്രി ഹൈക്കിങ്ങിനു പോയതായിരുന്നു പ്രൊഫസർ.
അവസാനമായി കാണുമ്പോൾ നീലനിറത്തിലുള്ള ഫേയ്സ് ജാക്കറ്റും കണ്ണാടിയും ധരിച്ചിരുന്നതായി ഒക്ടോബർ 12-ന് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
യു.എസ്. ലൊ പ്രൊഫസറും സഹോദരിയുമായ വീണ ഡുബലാണ് സഹോദരനെ കണ്ടെത്തുന്നതിനുള്ള സഹായ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

ഹൈക്കിങ്ങിനു പോയ രാത്രിയിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരുന്നതായി നാഷണൽ പാർക്ക് റേഞ്ചർ കെവിൻ പറയുന്നു. വളരെ അപകടം പിടിച്ച കുത്തനെയുള്ള പ്രദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 9 വരെ സാം ഉപയോഗിച്ചിരുന്ന സെൽഫോണിൽ നിന്നും സിഗ്നലുകൾ ലഭിച്ചിരുന്നു.

ഒക്ടോബർ 13 ഉച്ചവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു നടത്തിയ അന്വേഷണവും ഫലപ്രദമായില്ല. ഹൈക്കിനു പോകുമ്പോൾ നിരവധി ദിവസങ്ങൾക്കുള്ള ഭക്ഷണപദാർത്ഥങ്ങൾ കരുതുക പതിവായിരുന്നുവെന്ന് സഹോദരി പറഞ്ഞു. സംഭവത്തെ കുറിച്ചോ സാമിനെക്കുറിച്ചോ വിവരം ലഭിക്കുന്നവർ 360 569 6684 എന്നീ നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
മല കയറുമ്പോൾ  കാണാതായ  ഇന്ത്യൻ പ്രൊഫസർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക