Image

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍

ജീമോന്‍ റാന്നി Published on 14 October, 2020
ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍
ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ  (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ വര്ഷം തോറും നടത്തിവരുന്ന എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ 16,17.18 തീയതികളില്‍ (വെള്ളി,ശനി, ഞായര്‍) വെര്‍ച്ച്വല്‍ കണ്‍വെന്‍ഷനായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു,

ഒക്ടോബര്‍ 16 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരി റവ.ഫാ.ജോണ്‍സന്‍ പുഞ്ചക്കോണത്തിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടുകൂടി ഈ വര്‍ഷത്തെ കണ്‍വെന്‍ഷന് തുടക്കം കുറിക്കും.  ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. ഐസക്ക്.ബി.പ്രകാശ് അദ്ധ്യക്ഷത വഹിയ്ക്കുന്ന യോഗത്തില്‍ രക്ഷാധികാരി വെരി.റവ. സഖറിയ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പ ആമുഖ സന്ദേശം നല്‍കും. തുടര്‍ന്ന് ഒന്നാം ദിവസത്തെ മുഖ്യ പ്രഭാക്ഷണം അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകന്‍ മോസ്റ്റ്. റവ. ഡോ.സി.വി.മാത്യു (റിട്ട.ബിഷപ്പ്, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച്  ഓഫ് ഇന്ത്യ) നല്‍കും.      

ഒക്ടോബര് 17 നു ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ആരംഭിക്കുന്ന യോഗത്തില്‍
അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകന്‍ റവ.ഡോ. പി.പി.തോമസ് (വികാരി,ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച്,തിരുവനന്തപുരം) തിരുവചന ശുശ്രൂഷ നിര്‍വഹിക്കും.  

സമാപന ദിവസമായ ഒക്ടോബര്‍ 18 നു ഞായറാഴ്ച വൈകിട്ട് 7 മണിയ്ക്ക് ആരംഭിക്കുന്ന യോഗത്തില്‍ അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകന്‍ റവ.ഫാ.ഡോ .ഓ.തോമസ് (റിട്ടയേര്‍ഡ് പ്രിന്‍സിപ്പള്‍,ഓര്‍ത്തഡോക്ള്‍സ് സെമിനാരി) തിരുവചന ശുശ്രൂഷ നിര്‍വഹിക്കും.

കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം കണക്കാക്കി ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍  വെര്‍ച്ച്വല്‍ കണ്‍വെന്‍ഷന്‍ ആയിരിക്കും. അതിനുള്ള കമ്പ്യൂട്ടര്‍ റെക്കോര്‍ഡിംഗ്,എഡിറ്റിംഗ്,മിക്‌സിങ് മുതലായ ക്രമീകരണങ്ങള്‍   സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരി റവ.ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, സ്റ്റീഫന്‍ ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.  

സബാന്‍ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കല്‍ കണ്‍വെന്‍ഷന്‍ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

 വിശ്വാസികള്‍ ഐസിഇസിഎച്ച് ഫേസ്ബുക്കിലൂടെ (കഇഋഇ ഒീൗേെീി  എമരലയീീസ) കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കുന്നതിനു ഏവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നുവെന്ന് പ്രസിഡണ്ട് റവ.ഫാ.  റവ.ഫാ. ഐസക്ക്.ബി.പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ജേക്കബ്.പി.തോമസ് ,സെക്രട്ടറി എബി മാത്യു, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, പിആര്‍ഓ റോബിന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.    
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക