Image

ക്രിസ്ത്യൻ സൂപ്പർ പി.എ.സി (ഇലക്ഷൻ വാർത്തകൾ)

Published on 13 October, 2020
ക്രിസ്ത്യൻ സൂപ്പർ പി.എ.സി  (ഇലക്ഷൻ  വാർത്തകൾ)
റിപ്പപ്ലിക്കൻസും ഡെമോക്രാറ്റുകളും ഉൾപ്പെട്ട  ക്രിസ്റ്റിയാനികളുടെ ഒരു സൂപ്പർ പാക് - പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റി -  ട്രംപിനെ എതിർക്കുവാൻ രൂപികരിച്ചു.  ക്രിസ്തുമതങ്ങൾക്ക് നാണക്കേടും, മൂല്യ ശോഷണവും; രാജ്യത്തിന് അപകടവുമാണ് ട്രംപ്  അതിനാൽ  ക്രിസ്ത്യൻ വോട്ടർമാരോട് ട്രംപിന് വോട്ട് ചെയ്യരുത് എന്ന് ബോധവൽക്കരിക്കാൻ  ടിവി, റേഡിയോ  പരസ്യങ്ങൾ പ്രക്ഷേപണം ചെയുക എന്നതാണ് പ്ലാൻ.  2016 ൽ ട്രംപിനു  വോട്ട് ചെയ്ത  കാത്തലിക് & ഇവാൻജെലിക്കൽ  വോട്ടർമാർ  കൂടുതൽ ഉള്ള സ്റ്റേറ്റുകളിൽ ആയിരിക്കും ഇവർ കൂടുതൽ പ്രചരണം നടത്തുന്നത്. മിച്ചിഗനിലും പെൻസിൽവേനിയയിലും ആണ്  പ്രചരണ തുടക്കം.

     അസോസിയേറ്റഡ് പ്രസ് പങ്കുവെച്ച പരസ്യങ്ങൾ  ഇപ്രകാരം ആണ്. :    സ്വന്തം സ്വാർത്ഥതക്കു വേണ്ടി മാത്രമാണ് ട്രംപ് ക്രിസ്തിയാനികളെ ഉപയോഗിച്ചത്. വാഷിങ്ങ്ടണിൽ  സമാധാനപരമായി  പ്രധിഷേധിച്ചവരെ ഓടിച്ചു  പള്ളിയുടെ മുന്നിൽ ഒരു പുസ്തകം പിടിച്ച ട്രംപിൻ്റെ  ഇമേജ്  പരസ്യത്തിൽ ഉണ്ട്.  ട്രംപിൽ നിന്നും അകലുക, ട്രംപിനെ ഉപേക്ഷിക്കുക,  നമ്മളെ രക്ഷിക്കാൻ  ട്രംപിന് സാധിക്കില്ല. തോൽക്കുമെന്ന് ഉറപ്പായ   തിരഞ്ഞെടുപ്പിൽ   ട്രംപിനെ രക്ഷിക്കാൻ   ക്രിസ്തിയാനികളെ ട്രംപ് ഉപയോഗിക്കുന്നു  - എന്നൊക്കെയാണ് പരസ്യം.
   ട്രംപിന് ജയിക്കുവാൻ ഇവാൻജെലിക്കരുടെ വോട്ട് കൂടിയേ തീരു. ക്രിസ്ത്യൻ വിശ്വസികളുടെ ഇടയിൽ ബൈടനു നല്ല മതിപ്പ് ഉണ്ട്; അവർ വോട്ട് ചെയ്യുന്നതും ബൈഡന് ആണ്. ക്രിസ്റ്റിയൻ സൂപ്പർ പാക്  അവർക്കു കൂടുതൽ ആവേശം നൽകുന്നു.

   2015  ൽ ക്രിസ്ത്യൻ  വോട്ടർമാരെ ട്രംപ് വേട്ടയാടി അതുകൊണ്ടാണ് അവർ ട്രംപിന് വോട്ട് ചെയ്‌തതു.  ട്രമ്പിൽ  നിന്നും അകലുന്നത് ആണ് ക്രിസ്തിയാനികൾക്കു  നല്ലത്- എന്ന് മുൻ റിപ്പപ്ലിക്കൻ  ടെക്സസ് ഗവർണർ ടോം ഡിലെയുടെ സഹായി അറ്റ്‌മാൻ വണ്ഡേഹി   പ്രസ്താവിച്ചു.  പ്രതീക്ഷകൾക്കു അപ്പുറമായി അനേകം ഇവാൻജെലിക്കരും വലിയ ശതമാനം കത്തോലിക്കരും ട്രംപിന് വോട്ട് ചെയിതു. ക്രിസ്തിയാനികളുടെ വോട്ട് കൊണ്ടാണ് ട്രംപ് ജയിച്ചത്,  ഇ പ്രാവശ്യം  അ പിന്തുണ ഇല്ലാതാക്കുക എന്നതാണ് ഞങ്ങളുടെ ലഷ്യം- മിഖായേൽ വിയർ  പറഞ്ഞു. 

      ട്രംപും കാമ്പയിനും ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിച്ചു കൂടെ നിർത്താൻ ആണ് തീവ്ര ശ്രമം നടത്തുന്നത്.
 ബൈഡനും ഡെമോക്രാറ്റുകളും ക്രിസ്തിയാനികൾക്ക് എതിർ ആണ് എന്ന വ്യാജം ട്രംപ് നിരന്തരം ആവർത്തിക്കുന്നു.  സുപ്രീം കോർട്ട് നോമിനി - ആമി കോണി ബാരറ്റ്  കത്തോലിക്ക വിശ്വസി ആയതുകൊണ്ടാണ് ഡെമോക്രാറ്റുകൾ  എതിർക്കുന്നത് എന്നും റിപ്പപ്ലിക്കൻസ് കള്ള പ്രചരണം നടത്തുന്നു.

   ട്രംപിൻ്റെ  ഉപദേശി പോള വയിറ്റ്  ഒഹായോ ഇവാൻജെലിക്കരെ ആകർഷിക്കാൻ പരിപാടികൾ ആസൂത്രണം ചെയുന്നു. എന്തുമാത്രം ഇവാൻജെലിക്കരെ ആകർഷിക്കാൻ ബൈടനു സാധിക്കും എന്നതും വെക്തമല്ല. 70 % ഇവാൻജെലിക്കരും ട്രംപിനെയാണ് സപ്പോർട്ട് ചെയ്തിരുന്നത്. ഇവാൻജെലിക്കരെയും മറ്റു കൃസ്തീയ വിഭാഗങ്ങളെയും  ഇത്തവണ ട്രമ്പിൽനിന്നും അകറ്റുവാൻ ആണ് സൂപ്പർ പാക് ശ്രമിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക