Image

ഏകാന്തത കൊറോണാ പകർച്ചവ്യാധി മൂലം സമ്പർക്കം ഇല്ലാത്ത ജീവിതത്തിൻറെ പാർശ്വഫലങ്ങൾ ഒരു അവലോകനം:ജോസഫ് തെക്കേ മുറിയിൽ

ഏകാന്തത കൊറോണാ പകർച്ചവ്യാധി മൂലം സമ്പർക്കം ഇല്ലാത്ത ജീവിതത്തിൻറെ പാർശ്വഫലങ്ങൾ ഒരു അവലോകനം. Published on 13 October, 2020
 ഏകാന്തത  കൊറോണാ പകർച്ചവ്യാധി മൂലം സമ്പർക്കം ഇല്ലാത്ത ജീവിതത്തിൻറെ പാർശ്വഫലങ്ങൾ ഒരു  അവലോകനം:ജോസഫ് തെക്കേ മുറിയിൽ
കൊറോണ വ്യാപനം തടയാനുള്ള ഒരു പ്രധാന മാർഗം തമ്മിലുള്ള അകലം  പരിപാലിക്കുക എന്നതാണ്. ഇത് പ്രായമായവരിലാണ് ഇത് എല്ലാറ്റിലും കൂടുതൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നത് എന്നാണ് പുതിയ കണ്ടെത്തൽ.

 കുറഞ്ഞത് ഒന്നര മീറ്റർ ദൂരം എങ്കിലും അകലം പാലിക്കുക എന്നത് കൊറോണ നിയമമാണ്.  നിരവധി ആളുകൾ ഇപ്പോൾ തന്നെ ഇതിൽ കൂടുതൽ അകലമാണ് പാലിക്കുന്നത്. പ്രായമായവർ  അവരുടെ നാല് ചുമരുകൾക്കുള്ളിൽ ഒറ്റയ്ക്കാണ്. മറ്റുള്ളവരുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത ജീവിതമാണ് ഇപ്പോൾ അവർ നയിച്ചുകൊണ്ടിരിക്കുന്നത്.

 ഒരു വലിയ നഗരത്തിലെ മനുഷ്യ  സമ്പർക്കം ഇല്ലാത്തവരുടെ എണ്ണം നാം വിചാരിക്കുന്നതിലും വളരെ വളരെ കൂടുതലാണ്.സർക്കാർ കണക്കു പ്രകാരം 60 വയസ്സിന് മുകളിൽ പ്രായമുള്ള വരെ ല്ലാം വയോജനങ്ങൾ ആണ്.  ഇതിൽ 60 മുതൽ 74 വരെ പ്രായമുള്ളവർ ചെറുപ്പക്കാരായ വയസൻമാരം 75 മുതൽ 84 വരെ പ്രായമായവർ മധ്യവയസ്ക്കൻ മാരും  85 വയസ്സിനു മുകളിൽ പ്രായമുള്ളവർ വയസ്സായ വയസ്സൻ മാരുമാണ്.

 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 8.6 ശതമാനം  ആളുകൾ വയോജനങ്ങൾ ആണ്. കേരളത്തിൽ ഇത് 13 ശതമാനമാണ്. അതായത് ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കേരളത്തിലെ 37 മില്യൺ ആൾക്കാരിൽ 4 മില്യൺ ആൾക്കാർ വയോജനങ്ങൾ ആണ്. ഈ കഴിഞ്ഞ ഒക്ടോബർ 1 നാമെല്ലാവരും അന്താരാഷ്ട്ര വയോജന ദിനമായി  ആഘോഷിച്ചിരുന്ന ല്ലോ.  വയോജനദിന ആഘോഷത്തിന് ഈ വർഷത്തെ പ്രമേയം;
   "പ്രായത്തിനേയും പ്രായ മാകലിനേയും നമ്മൾ എങ്ങനെ അഭിസംബോധന ചെയ്യണം എന്നായിരുന്നുവെന്ന്
 എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.

 നമ്മുടെ മിക്കവരുടെയും വീടുകളിൽ പ്രായമായവർ ഉണ്ട്. നമ്മൾ ഓരോരുത്തരും കടന്നുപോകേണ്ട ഒരു  അവസ്ഥയാണ് വാർദ്ധക്യം എന്നുള്ളത്.
 വാർദ്ധക്യം ഒരു രോഗാവസ്ഥ അല്ല. ചികിത്സിക്കുകയും ഈ അവസ്ഥയെ സംരക്ഷിക്കുകയും അങ്ങനെ ആയുസ്സിന് ദൈർഘ്യം കൂട്ടുകയും ആണ് നാം ചെയ്യേണ്ടത്.

അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്
 അതായത് ജീവിതശൈലിയിലെ മാറ്റം പ്രിയപ്പെട്ടവരുടെ നഷ്ടം ഒറ്റപ്പെടൽ ഒറ്റപ്പെടുത്തൽ തുടങ്ങിയ മാനസിക പിരിമുറുക്കത്തിൽ നിന്നും ആണ് ഒരാൾ വിഷാദത്തിലേക്ക് എത്തിച്ചേരുന്നത്.

 ഈ കൊറോണക്കാലത്തെ സാമൂഹിക അകലപരിപാലനം  ഈ  പ്രായമായവരെ എങ്ങോട്ടേക്കാണ്  എത്തിക്കാൻ പോകുന്നത് എന്നാണ് എൻറെ സംശയം.

( എനിക്ക് പറയാനുള്ളത് എന്ന പരമ്പരയിൽ നിന്നും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക