Image

എന്തുകൊണ്ട് ട്രംപ് (അമേരിക്കന്‍ കത്ത്: സാം നിലമ്പള്ളില്‍)

Published on 13 October, 2020
എന്തുകൊണ്ട് ട്രംപ് (അമേരിക്കന്‍ കത്ത്: സാം നിലമ്പള്ളില്‍)
പ്രാസംഗികനും ഭരണാധികാരിയും രണ്ടും രണ്ടുപേരാണ്.  ഈ രണ്ടുഗുണങ്ങളും കൂടിച്ചേരുന്നവര്‍ അപൂര്‍വ്വമായിട്ടേയുള്ളു. നല്ല പ്രാസംഗികരെ ഭരണാധികാരികളാക്കി വിഠിത്തംകാണിച്ച ജനങ്ങളാണ് നമ്മളൊക്കെ. ഇന്‍ഡ്യയിലേക്കുതന്നെ നോക്കാം. ആദ്യപ്രധാനമന്ത്രിയായിരുന്ന നെഹ്‌റു നല്ല പ്രാസംഗികനായിരുന്നു എന്നാല്‍ അദ്ദേഹത്തെപോലെ മോശം ഭരണാധികാരികള്‍ പിന്നീട് ഉണ്ടായിട്ടില്ല. സോഷ്യലിസം എന്ന നടക്കാസ്വപ്നംകണ്ട് ജീവിച്ച അദ്ദേഹം രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചില്ല. അനേകം വിഠിത്തങ്ങള്‍ കാട്ടിക്കൂട്ടുകയും ചെയ്തു. അതിലൊന്നാണ് ടിബറ്റ്. ചൈന ടിബറ്റ് കയ്യേറിയപ്പോള്‍ അതിനെതിരായി ഒരുവാക്കുപോലും അദ്ദേഹം സംസാരിച്ചില്ല. തന്നെയുമല്ല അതിനെ അംഗീകരിക്കയും ചെയതു. ഇന്നുകാണുന്ന ഇന്‍ഡ്യാ- ചൈന അതിര്‍ത്തി വാസ്തവത്തില്‍ ടിബറ്റുമായുള്ളയാണ്. അന്ന് ചൈനീസ് കടന്നുകയറ്റത്തെ എതിര്‍ത്തിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന അതിര്‍ത്തി തര്‍ക്കം ഉണ്ടാകുമായിരുന്നില്ല. സ്വന്തം ഇമേജായിരുന്നു അദ്ദേഹത്തിന് രാജ്യതാല്‍പര്യങ്ങളേക്കാള്‍ പ്രധാനം.

ഇന്‍ഡ്യ ഭരിച്ച ഏറ്റവുംനല്ല ഭരണാധികാരിയായിരുന്നു നരസിംഹറാവു. അദ്ദേഹം സംസാരിക്കാറില്ലായിരുന്നു. ആധുനിക ഇന്‍ഡ്യയുടെ അടിത്തറപാകിയത് അദ്ദേഹമായിരുന്നു. നെഹ്‌റുകുടുംബത്തിന്റെ പാദസേവകരായ കോണ്‍ഗ്രസ്സുകാര്‍ റാവുവിനോട് വലിയ അനീതിയാണ് കാട്ടിയത്. കേരളത്തിലെക്കുനോക്കിയാല്‍ എ. കെ. ആന്റണി നല്ല വാഗ്മിയാണ്, മോശം ഭരണാധികാരിയും. മുഖ്യമന്ത്രിയായിട്ടും പ്രതിരോധമന്ത്രിയായിട്ടും വലിയൊരു പരാജയമായിരുന്നു അദ്ദേഹം.ഇപ്പോഴത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനല്ല പക്ഷേ, നല്ല ഭരണാധികാരിയാണ്. കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകള്‍ചെയത തെറ്റുകള്‍ അദ്ദേഹം ഒന്നൊന്നായി തിരുത്തുന്ന കാഴ്ച്ച അഭിനന്ദനീയമാണ്.

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഒബാമ നല്ല പ്രാസംഗികനാണ്. അദ്ദേഹത്തിന്റെ എട്ടുവര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തിന് പ്രത്യകിച്ച് ഗുണമൊന്നും ഉണ്ടായില്ല. ഡബ്‌ളിയു ബുഷ് നശിപ്പിട്ടുപോയ രാജ്യത്തെ കരകയറ്റാന്‍ അദ്ദേഹത്തിനായില്ല. കുറെയേറെ മണ്ടത്തരങ്ങള്‍ കാട്ടിക്കൂട്ടുകയുംചെയ്തു. രാജ്യത്തെ നേര്‍വഴിക്ക് കൊണ്ടുവന്നത് നിങ്ങള്‍ മണ്ടനെന്നും വിഠിയെന്നും വിളിക്കുന്ന ട്രംപാണ്. അദ്ദേഹം നല്ലൊരു വാഗ്മിയല്ല, വിടുവാ സംസാരിക്കുന്നവനാണ്, വാക്കുകള്‍കൊണ്ട് പത്രക്കാരെയും ചില മലയാളികളെയും ശത്രുക്കളാക്കുന്നവനാണ്. പക്ഷേ, നല്ലൊരു ഭരണാധികാരിയാണ്.

രാജ്യത്തിന് ആര് നന്മടെയ്യുന്നവോ അയാളെവണം ഭരണമേല്‍പിക്കാന്‍. പാര്‍ട്ടിയോ വ്യക്തിസ്‌നേഹമോ വെറുപ്പോ ഇതൊന്നും നമ്മെ ഭരിക്കുന്നയാളെ തെരഞ്ഞെടുക്കുന്നതില്‍ സ്വാധീനിക്കാന്‍ പാടില്ല. ട്രംപ് വലിയൊരു ബിസിനസ്സ് സ്ഥാപനം കെട്ടിപടുത്തവനാണ്. അതാണ് അദ്ദേഹത്തിന്റെ അഡ്മിസ്‌ട്രേറ്റിവ് പവര്‍. ഒരുവീട് നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകുന്നവന് രാജ്യത്തെ നയിക്കാനും സാധിക്കും. വിജയിയായ ഒരു ബിസിനസ്സുകാരന് രാജ്യത്തെ ഭരിക്കാനും സാധിക്കും. നല്ലൊരു പ്രസംഗികന് അത് സാധ്യമല്ല. ഒബാമ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍  അദ്ധ്യാപകന്‍ ആകേണ്ട ആളാണ്. എങ്കില്‍ അദ്ദേഹം വിജയിച്ചേനെ. അമേരിക്കയില്‍ പ്രാസംഗികര്‍ക്ക് നല്ല പ്രതിഫലം കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ചില മുന്‍പ്രസിഡണ്ടുമാരൊക്കെ പ്രസംഗം തൊഴിലാക്കി പണം സമ്പിക്കുന്നുണ്ട്.

ജോ ബൈഡന്‍ ഈ രണ്ടുഗുണങ്ങളുമുള്ള ആളല്ല. പ്രസംഗിക്കാനും കഴിവില്ല ഭരിക്കാനും. അദ്ദേഹം പ്രസിഡണ്ടാവുകയാണെങ്കില്‍ രാജ്യം വീണ്ടും നാശത്തിന്റെ കുഴിയിലേക്കായിരിക്കും പതിക്കുക. ലോകത്തിന്റെ അന്തകനായി മാറിക്കൊണ്ടിരിക്കുന്ന ചൈനയെന്ന ചട്ടമ്പിരാഷ്ട്രത്തെ ഇത്രയധികം വളര്‍ത്തിയതിന് പഴിക്കേണ്ടത് ഒബാമാ -ബൈഡന്‍ ഭരണകൂടത്തെയാണ്.  ഒരിക്കല്‍കൂടി തെറ്റ് ആവര്‍ത്തിക്കാന്‍ ബൈഡനെ അനുവദിക്കണോയെന്ന് ഡെമോക്രാറ്റിക്ക് പക്ഷവാദികള്‍ ആലോചിക്കേണ്ടതുണ്ട്.

ഡെമോക്രാറ്റുകള്‍ വളരെ അസഹിഷ്ണതയുള്ളവരാണ്. ഹിലാരിയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അതുകൊണ്ടാണ് ട്രംപ് ഭരണഭാരം ഏറ്റതിന്റെ അടുത്തദിവസംതന്നെ അവര്‍ പ്രകടനവുമായി തെരുവിലിറങ്ങിയത്. ഒരാള്‍ ഭരണംകയ്യേറ്റാല്‍ ആറുമാസംവരെ അദ്ദേഹത്തെ സുഗമമായി ഭരിക്കാന്‍ അനുവദിക്കണമെന്നുള്ളത് സാമാന്യ മര്യാദയാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ച ഡെമോക്രാറ്റുകള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതിന്റെ പിറ്റേദിവസംമുതല്‍ സമരമുറകളുമായി രംഗത്തിറങ്ങിയ മാര്‍ക്‌സിറ്റുകളെപ്പോലെയാണ്.

ഡെമോക്രാറ്റുകളുടെ സമരസന്നാഹങ്ങളെല്ലാം നനഞ്ഞപടക്കംപോലെ ചീറ്റിപോകുന്ന കാഴ്ച്ച നാമെല്ലാം കണ്ടല്ലൊ.  കഴിഞ്ഞ ഇലക്ഷനില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടു എന്നുപറഞ്ഞായിരുന്നു തുടക്കം. ഒരുവലിയ അമിട്ടുപോലെ പൊട്ടുമെന്ന് കരുതിയ വിവാദം ചെറിയൊരു പടക്കത്തിന്റെ ശബ്ദംപോലും കേള്‍പിക്കാതെ കെട്ടടങ്ങി. പിന്നീടാണ്  ബൈഡന്റെ മകനെ കുരുക്കാന്‍ ട്രംപ് ഇടപെട്ടെന്നുള്ള ആരോപണവുമായി അവര്‍ കാഹളംമുഴക്കിയത്. റഷ്യന്‍ ഇടപെടലിനെപറ്റി പിന്നീടൊന്നും പറഞ്ഞുകേട്ടില്ല. ഇംപീച്ചുമെന്റെന്ന വജ്രായുധവുമായി നാന്‍സി പെലോസി ക്യാപിറ്റോള്‍ ബില്‍ഡിങ്ങില്‍ ചുറ്റിക്കറങ്ങിയതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല. എന്തിനായിരുന്നു ഈ നാടകമൊക്കെ. ഇവിടുത്തെ ഡെമോക്രറ്റുകള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണോ പാഠംപഠിക്കുന്നതെന്ന് തോന്നിപ്പോകുന്നു.

ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ട്രംപ് പ്രസിഡണ്ടായിരിക്കയാണ് നല്ലത്. പാക്കിസ്ഥാനെയും ചൈനയേം   പ്രീണിപ്പിക്കുന്ന ഡെമോക്രാറ്റ് നയങ്ങള്‍ ഇന്‍ഡ്യക്ക് ഭീഷണയാണെന്നുള്ള വസ്തുത നാം മനസിലാക്കണം.  ഡോളര്‍കൊണ്ട് പട്ടിണിമാറ്റുന്ന പാക്കിസ്ഥാനികള്‍   അമേരിക്ക തുലയട്ടൈയെന്ന് മുദ്യാവാക്യം വിളിക്കയും അമേരിക്കന്‍ പതാക തെരുവിലിട്ട് ചവിട്ടുകയും ചെയ്തിട്ടും ഉളുപ്പില്ലാതെ വീണ്ടും ആയുധങ്ങളും പണവും നല്‍കി ആ രാജ്യത്തെ പോഷിപ്പിച്ചുകൊണ്ടിരുന്ന ഒബാമയില്‍നിന്നും വ്യത്യസ്ഥനാണ് ട്രംപ്. ഇന്‍ഡ്യയില്‍വന്ന് വന്‍സ്വീകരണങ്ങള്‍ വാങ്ങിയിട്ട് നേരെ പാക്കിസ്ഥാനില്‍പോയി ഇന്‍ഡ്യയെ പഴിച്ച ഒബാമയല്ല ട്രംപ്. നമ്മുടെ മാതൃരാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചൈനയേയും പാക്കിസ്ഥാനേയും നിലക്കുനിറുത്താന്‍ ട്രംപ് ജയിച്ച് വീണ്ടും പ്രസിഡണ്ടാകേണ്ടത് എല്ലാ ഇന്‍ഡ്യാക്കാരടേയും ആവശ്യമാണ്.

മീഡിയകളുടെ പോളിങ്ങ് അനുസരിച്ച് ബൈഡന്‍ വിജയിക്കുമെന്നാണല്ലോ പറയുന്നത്. കഴിഞ്ഞ ഇലക്ഷനിലും ഹിലാരിക്ക് വന്‍ ലീഡാണ് അവര്‍ നല്‍കിയിരുന്നത്. ഇലക്ഷന്റെ തലേദിവസം സി എന്‍ എന്‍ പോള്‍ കാണിച്ചത് ഹിലാരിക്ക് 73 ശതമാനവും ട്രംപിന് 27 ശതമാനം വിജയസാധ്യതയാണ്. മീഡിയയുടെ പ്രവചനങ്ങള്‍കേട്ട് മധുരസ്വപ്നങ്ങള്‍ കാണുന്നവര്‍ നിരാശരാകത്തേയുള്ളു.   
       

സാം നിലമ്പള്ളില്‍
samnilampallil@gmail.com

Join WhatsApp News
Tom Abraham 2020-10-13 15:48:05
Watching Amy Barrett hearing, we are impressed by her cool, independent stance on issues. How intelligently, she answers. Strictly an expert on Constitutional Law. Trump s best action , choice on time.
എന്തുകൊണ്ട് നോ to ട്രമ്പ്‌ 2020-10-13 19:03:27
വെള്ളക്കാരുടെ മേധാവിത്തം നിലനിർത്തുവാൻ ആയുധങ്ങൾ ധരിച്ച തീവ്രവാദികൾ ആണ് കെ കെ കെ എന്നറിയപ്പെടുന്ന - Ku Klux Klan commonly called the KKK or the Klan, is an American white supremacist hate group whose primary targets are African Americans, as well as Jews, immigrants, leftists, homosexuals, and, until recently, Catholics- ഇവർ അമേരിക്കയുടെ എല്ലാ ഭാഗത്തും ഉണ്ട്. ഇവർ അനേകം അക്രമങ്ങളും കാട്ടിയിട്ടുണ്ട്. ഇവരെപ്പോലുള്ള മറ്റൊരു ക്ലാൻ ആണ് പ്രൗഡ് ബോയിസ് , ഇവരെപ്പോലെ മറ്റനേകം തീവ്രവാദികൾ ഉണ്ട്. അവർക്കെല്ലാം ഒരു കോമൺ അജണ്ടയുണ്ട്- വെള്ളക്കാർ അല്ലാത്തവരെ ഇവിടെനിന്നും ഓടിക്കുക. ട്രംപ് ഭരണം തുടങ്ങിയതോടെ ഇവർ കൂടുതൽ ശക്തമായി. കെ കെ കെ; ഈയിടെ ഡമോക്രാറ്റുകളുടെ വീടുകളിൽ അവരുടെ ബിസ്സിനസ്സ് കാർഡുകൾ നിക്ഷേപിക്കുന്നു, വീണ്ടും കാണാം എന്ന മുന്നറിയിപ്പും.- ഇതൊക്കെ നിങ്ങൾക്കൊക്കെ അറിവുള്ളതല്ലേ? ട്രംപ് വീണ്ടും ജയിച്ചാൽ നമ്മുടെ ജീവൻ അപകടത്തിൽ എന്നത് ആദ്യം മനസ്സിൽ ആകുക. ബൈടൺ പൂർണ്ണനോ, പെർഫെക്റ്റ് സ്ഥാനാർഥിയോ അല്ലായിരിക്കാം. പക്ഷേ നമുക്ക് വേണ്ടിയത് സമാധാനമായി ഉറങ്ങാനും, പുറത്തു സഞ്ചരിക്കുവാനുമുള്ള ഭാവി ദിവസങ്ങൾ ആണ്. സാം ഇത്തരം ഒരു ആർട്ടിക്കിൾ എഴുതുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല - ആൻഡ്രു
J. Mathew 2020-10-13 19:32:16
കാലിക പ്രാധാന്യമുള്ള ലേഖനം.എന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാതൃക ആക്കി പ്രവർത്തിക്കുന്ന ഇവിടുത്തെ മലയാളി ഡെമോക്രറ്റുകൾക്കു അത് എത്ര മാത്രം ഉൾക്കൊള്ളുവാൻ കഴിയുമെന്ന് കണ്ടറിയണം. ഇടയ്ക്കിടയ്ക്ക് സെനറ്റിലേക്കു മത്സരിക്കുന്നു എന്ന് പറയുന്ന ഉറക്കം തൂങ്ങിയാണ് അവരുടെ ആരാധന പുരുഷൻ.ചിലപ്പോൾ അദ്ദേഹം ഏത് സംസ്ഥാനത്താണ് നിൽക്കുന്നത് എന്നുപോലും മറന്നുപോകുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഇത്ര കഴിവുകെട്ട ഒരു സ്ഥാനാർഥി ഉണ്ടായിട്ടില്ല.
വിദ്യാധരൻ 2020-10-13 21:02:33
പ്രസംഗവും (ഒബാമ ) വാഗ്ദാനങ്ങളും (ട്രംപ് ) ഒരു തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണെങ്കിൽ തന്നെ, അതുമാത്രമല്ല ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കുനന്തിനുള്ള കാരണം. ഞാൻ ഒരു റിപ്പബ്ലിക്കൻ വോട്ടറായി ട്രമ്പിനും വോട്ടു ചെയ്‌തു. ഞാൻ ജന്മംകൊണ്ട് ഒരു ഭാരത പൗരനാണെങ്കിലും ഇന്ന് ഒരു ഇന്ത്യൻ (മലയാളി) അമേരിക്കനാണ്. ഭാരതത്തിന്റ രാഷ്ട്രീയ ഭാവിയെക്കുറിച്ചു ആശങ്ക ഉള്ളവനെങ്കിലും, അമേരിക്കയുടെ ഭാവി എനിക്ക് നിർണ്ണായകമാണ്. കാരണം എന്റെ കുട്ടികളും അവരുടെ കുട്ടികളും അവരുടെ ഭാവിയും ഈ രാജ്യത്തിന്റ സമ്പദ് വ്യവസ്ഥ, സുരക്ഷിതത്വം , വംശീയതുല്യത, എന്നിങ്ങനെ പലതിനെയും ആശ്രയിച്ചിരിക്കുന്നു. ഞാൻ റിപ്പബ്ലിക്കൻ ആണെങ്കിലും ഒരു ലിബറൽ റിപ്പബ്ലിക്കാനാണ് . കാരണം നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട റിപ്പബ്ലിക്കൻ പാർട്ടിയോ കൺസർവേറ്റിസവും ഇന്ന് കാണാനില്ല. പാർട്ടി രൂപാന്തരപെട്ട് ഇന്ന് ട്രംപിന്റെ പാർട്ടിയായി മാറിയിരിക്കുന്നു. ലിബറൽ എന്ന് പറയാൻ കാരണം, അസാന്മാർഗ്ഗികതയുടെ ചെളിക്കുണ്ടിൽ മുങ്ങി നിന്നപ്പോഴും, ഏഴല്ല എഴുപത് വട്ടം ക്ഷമിക്കണം എന്ന ക്രിസ്തുവിന്റ വാക്കുകളെ മാനിച്ചു ഞാൻ അയാൾക്ക് വോട്ടു ചെയ്‌തു . എന്നാൽ ഈ കഴിഞ്ഞ നാല് വർഷത്തെ ഭരണം അദ്ദേഹത്തിൻറെ തനിസ്വഭാവം പുറത്തു കൊണ്ടുവന്നു. വർഗ്ഗീയതയുടെ വിഷം കുത്തി വച്ച് അമേരിക്കയെ ഭിന്നിപ്പിക്കുകയാണ് അയാൾ ചെയ്‍തത്. യഥാർത്ഥ റിപ്പബ്ലിക്കൻസ് പലരും ഇന്ന് അദ്ദേഹത്തെ പിന്തുണക്കുന്നില്ല. അദ്ദേഹത്തെ പരാജയപ്പെടുത്താൻ അനേക മില്യൺ ഡോളർ ചിലവാക്കി പരസ്യങ്ങൾ കൊടുക്കുന്ന ലിങ്കൺപ്രൊജക്റ്റ് അതിന് ഉദാഹരണമാണ്. പല റിപ്പബ്ലിക്കൻസും ബൈഡനു ഓപ്പണായി സപ്പോർട്ട് ചെയ്യുന്നു . പണ്ട് റീഗൻ ഡെമോക്രാറ്റ് എന്ന് പറയുന്നതുപോലെ ഇന്ന് ബൈഡൻ റിപ്പബ്ലിക്കൻസ് ഉണ്ടായിരിക്കുന്നു . അതിന് കാരണം ഭരണത്തിൽ തികച്ചും ഒരു പരാജയവും , ധാർമ്മികവും സന്മാർഗ്ഗികവുമായി ചീഞ്ഞളിഞ്ഞതുമായ ട്രംപാണ്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഇറാക്ക് യുദ്ധത്തിലൂടെ കുട്ടി ചോറാക്കിയ ജോര്ജ്ജ് ബുഷിനോട് പോലും അമേരിക്ക ക്ഷമിച്ചിട്ട് മാപ്പു കൊടുക്കുകയും അദ്ദേഹത്തെ രണ്ടാമതും പ്രസിഡണ്ടാക്കിയ രാജ്യമാണ് അമേരിക്ക . കാരണം എന്തൊക്കെയോ മനുഷ്യത്ത്വത്തിന്റ കണിക അയാളിൽ ഉണ്ടായിരുന്നു . ട്രംപിനെ പിന്താങ്ങുന്ന ക്രൈസ്തവരോട് എനിക്ക് പുച്ഛമാണ് . കാരണം അവരെപ്പോലെയുള്ളവരാണ് ക്രിസ്തുവിനെ ഗോൽഗോത്തയിൽ ക്രൂശിച്ചത് . ട്രംപിനെ പിന്താങ്ങുന്ന ക്രിസ്ത്യാനികൾ എന്തിനുവേണ്ടി ക്രിസ്തു നിലകൊണ്ടോ അതിനെ അപ്പാടെ ചവുട്ടി മെതിക്കുന്നവരാണ്. വീണുകിടക്കുന്നവരെ ചവുട്ടിമെതിച്ചിട്ടാണെങ്കിലും മരണശേഷം സ്വർഗ്ഗം പൂകാൻ കച്ചകെട്ടി നടക്കുന്നവർ. വിധവമാരെയും, വേശ്യകളെയും, കള്ളന്മാരെയും, ലെസ്ബിയൻസിനെയും ഗേകളേയും ഉൾക്കൊണ്ട ഒരാളായിരുന്നു നസ്രേത്തുകാരനായ യേശു. എന്നാൽ ഇന്നത്തെ ക്രിസ്ത്യാനികൾ അഭയം തേടിവരുന്നവരെ കൽത്തുറുങ്കിൽ അടച്ചും അവരുടെ പിച്ച ചട്ടിയിൽ നിന്ന് വാരി വിഴുങ്ങുന്നവരും, അവരുടെ കുട്ടികളെ ഇരുമ്പ് കൂടുകളിൽ അടച്ചിട്ട് അവരുടെ രോഗങ്ങൾക്ക് ഔഷധങ്ങൾ നിഷേധിക്കുന്നവരുമാണ്. റീഗൻപോലും അവരോട് ദയകാട്ടി . ക്രിസ്തു കാട്ടിയ ദയ. മൂന്ന് മില്യൺ ജനങ്ങൾക്ക് ആംനെസ്റ്റി നൽകിയത് റീഗനാണ് ഒബാമയല്ല. യേശു കാണിച്ച ദയയുടെയും കരുണയുടെയും ഹസ്തങ്ങൾ അശരണർക്കും നിരാശ്രയുരുടെയും നേരെ നീട്ടിയത് ഒബാമയാണ് . ട്രമ്പല്ല . ഏറ്റവും കൂടുതൽ സ്ത്രീകളെ പീഡിപ്പിച്ചത് ട്രമ്പാണ് ഒബാമയല്ല . ഒബാമ എത്ര സ്ത്രീകളെ പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട് ? ഒരാൾ പോലുമില്ല . യഥാർഥത്തിൽ കുറ്റമില്ലാത്ത രക്തത്തെ ക്രൂശിക്കാൻ ഏൽപ്പിച്ചുകൊടുത്തവരുടെ പിന്ഗാമികളാണ് ഇന്നത്തെ ക്രിസ്ത്യാനികൾ അവർ നീതിക്കായി നിൽക്കുന്ന ഒബാമമാരെ ക്രൂശിൽ തറച്ചുകൊണ്ടിരിക്കും . ഇതാ ഇവിടെ ഒരാൾ ഡെമോക്രാറ്റ്സിനെ 'സോഷ്യലിസ്റ്റു' എന്ന് വിളിക്കുന്നു. അമേരിക്കയിൽ കൊറോണ വൈറസില്ല , ആരും മരിച്ചിട്ടില്ല അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ജീവിതം പണ്ടത്തേതുപോലെ തുടരുന്നു കൊള്ളുക എന്ന് ട്രംപ് പറയുന്നതും മേൽപ്പറഞ്ഞ വിദ്വാൻ പറയുന്നതും ഒന്ന് തന്നെ. അമേരിക്ക മുതലാളിത്ത രാജ്യമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ എല്ലാം സോഷ്യലിസ്റ് വ്യവസ്ഥിതിയിൽ പടുത്തുയർത്തിയതാണ് . റോഡുകൾ , ഫയർ ഫോഴ്സ് , ആർമി, പോലീസ്, സോഷ്യൽ സെക്യൂരിറ്റി, എല്ലാം തന്നെ ജോസഫ് മക്കാർത്തിയെപ്പോൽ ഡെമോക്രാറ്റ്‌സ് കമ്മ്യൂണിസ്റ്റാണെന്നു പറയുന്നതെങ്കിൽ, ഒരു കാര്യം ഓർത്തുകൊള്ളുക , ട്രംപിനെപ്പോലെയും അയാളുടെ വാക്കുകൾ വിശ്വസിക്കുന്ന , വായിക്കാത്ത ചിന്തിക്കാത്തവരല്ല അമേരിക്കയിലെ മിക്കവരും. ഡെമോക്രാറ്റ്‌സ് നേതാക്കൾ റിപ്പബ്ലിക്കൻസിനെപ്പോലെ സമ്പന്നരാണ് . ബൈഡൻ 8 മില്യൺ , ഒബാമ 12 മില്ല്യൺ, നാൻസി 40 മില്യൺ അങ്ങനെ പോകുന്നു കണക്കുകൾ . മറ്റൊരു കാര്യം സോഷ്യലിസത്തെ എതിർക്കുന്ന ക്രൈസ്തവർ ഒന്നോർക്കണം , ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് ഗാലലിയുടെ കുപ്പക്കുഴിയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെ സമയം ചിലവഴിച്ച ക്രിസ്തു. പറയാൻ ഏറെയുണ്ട് പ്രതികരിക്കുമെങ്കിൽ പറയാം . സഹജീവികളോട് കരുണ കാണിക്കാൻ പറ്റിയ സമയമാണ് ഈ മനോഹര ഭൂമിയിൽ ജീവിച്ചിരിക്കുന്ന സമയം . അത് ചെയ്യുമെങ്കിൽ , ക്രിസ്തു പറഞ്ഞ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്ക " എന്ന് പറഞ്ഞ ആ വാക്കുകളെ പൂരിതമാക്കുകയാറിയിരിക്കും . സ്വർഗ്ഗവും നരകവും ഭൂമിയിലാണ് . മറ്റുള്ളതെല്ലാം മനസ്സിന്റെ സങ്കല്പങ്ങളാണ് . "ഞെട്ടി ഞാൻ -ദൈവത്തിന്റെ കൈക്കുടന്നയിൽ നിന്ന് പെറ്റു വീഴുന്നു യേശു ദേവന്മാർ യുഗങ്ങളിൽ അവരെ ജൂഡാസുകളാക്കി, യീ ജയിലറ യ്ക്കകത്തു തളച്ചാലേ സംതൃപ്തനാവു കാലം " (കൈത്തിരി കരിന്തിരി -വയലാർ " വിദ്യാധരൻ
Trump is gone 2020-10-13 21:57:41
Associated Press Bipartisan Christian group forms super PAC to oppose Trump ELANA SCHOR
Tom Abraham 2020-10-13 21:28:04
Trump doesn’t know there’s coronavirus in America and 215000 people died. He says it is still in China. He had mental issues before he got sick with virus. Now he is going crazy and spreading virus. He is making America sick again.
Prof G.F.N Phd 2020-10-14 03:31:14
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ കഴിവുള്ള പ്രസിഡണ്ടാണ് ട്രംപ് . നല്ല ഭരണാധികാരിയാണ്. ദീർഘവീക്ഷണമുള്ള പ്രസിഡണ്ടാണ് . അമേരിക്കയുടെ ഭാഗ്യമാണ് ട്രമ്പ് . ട്രംപിനെ അടുത്ത 4 വർഷത്തേക്ക് തെരഞ്ഞെടുക്കുവാൻ വോട്ടു ചെയ്യുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും.
വിജയം സുനിശ്ചിതം 2020-10-18 13:25:23
പല ആഭ്യന്തര ഗാലപ്പ്-പോളുകളും ഒരു ഇറുകിയ മത്സരം പ്രവചിച്ചിരുന്നെങ്കിലും, പോസ്റ്റൽ വോട്ട് ചെയ്ത ആളുകളിലെ സർവ്വേ പ്രകാരം ഏറ്റവും പുതിയ രഹസ്യ മെമ്മോ പറയുന്നത്, ട്രംപ് വലിയ വ്യത്യാസത്തിൽ വിജയിച്ചേക്കാം. ഓർമ്മ നഷ്ടപ്പെട്ട ബൈഡന് 2 അക്ക ഇലക്ട്‌റൽ വോട്ടുകൾ മാത്രമേ ലഭിക്കൂ. ട്രംപിന് 400ന് അടുത്ത് ഇലക്ട്‌റൽ വോട്ടുകൾ കിട്ടും. ട്രംപിന്റെ വിജയം സുനിശ്ചിതം, അടുത്ത നാല് വർഷവും ട്രംപ് അമേരിക്ക ഭരിക്കാൻ ആളുകൾ കൂട്ടത്തോടെയാണ് പോസ്റ്റൽ വോട്ടുകൾ ചെയ്യുന്നത്.
RVAT 2020-10-18 16:04:18
മലർന്നുകിടന്ന് തുപ്പുന്ന ആളിനെയാണോ അമേരിക്കയെ നയിക്കാൻ വേണ്ടിയത്!
പെട്ടി തുറന്നപ്പോൾ ബൈഡൻ പൊട്ടി 2020-10-18 16:49:29
വേറെ ആരും ഗോദയിൽ മല്ലടിക്കാനില്ലാത്തതിനാൽ മാത്രം ഒബാമ ബൈഡനെ പിന്തുണയ്ക്കുന്നു. ഓർമിക്കുക, ബെർണി സാന്റേഴ്സും എലിസബത്ത് വാറനും പുറത്തായതിനുശേഷം മാത്രമാണ് ഒബാമ ബൈഡൻറെ പേര് പോലും ഉച്ചരിച്ചത്. അമേരിക്കയുടെ ഏറ്റവും മോശം പ്രസിഡന്റിന്റെ ടൈറ്റിൽ ഉടമയെന്ന നിലയിൽ ഒബാമ ബൈഡനെ പിന്തുണയ്ക്കുകയാണെങ്കിൽ, അമേരിക്കക്കാർക്ക് ട്രംപിന് വോട്ടുചെയ്യാൻ ഇത് മാത്രം മതിയാകും.
sp 2020-10-18 17:51:28
Please check the below link befor making the worse president label. https://en.wikipedia.org/wiki/Historical_rankings_of_presidents_of_the_United_States
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക