Image

ഫ്രണ്ട്സ് ഓഫ് ഡാളസ് രണ്ടാമത് ട്വന്റി ട്വന്റി ക്രിക്കറ്റ് മൽസരങ്ങൾ ഒക്ടോബർ 18 മുതൽ

പി.പി.ചെറിയാൻ Published on 13 October, 2020
ഫ്രണ്ട്സ് ഓഫ് ഡാളസ് രണ്ടാമത് ട്വന്റി ട്വന്റി ക്രിക്കറ്റ് മൽസരങ്ങൾ ഒക്ടോബർ 18 മുതൽ
ഗാർലന്റ് (ഡാളസ്) - ഡാളസ് ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന രണ്ടാമത് 20/20 ക്രിക്കറ്റ് മൽസരങ്ങൾ ഒക്ടോബർ 18 ന് ആരംഭിക്കുന്നു.
ഗാർലന്റ് ഒ ബനിയനിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒക്ടോബർ 18 മുതൽ നവം 29 വരെയുള്ള ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30 നാണ് ഫൈനൽ മൽസരം.
എട്ടു ടീമുകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. സ്പാർക്ക്സ്, റാപ്ച്ചേഴ്സ് , ആർ.സി.സി., സ്ട്രൈക്കേഴ്സ് , ടസ്കേഴ്സ് , ഫ്രണ്ട്സ് ഓഫ് ഡാളസ് , സിക്സേഴ്സ് എന്നിവർ മാറ്റുരയ്ക്കുന്ന മൽസരങ്ങൾ ആവേശകരമായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു.
ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ളക്സിൽ നിന്നും നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികള് കഴിഞ്ഞ വർഷം മൽസരം കാണാൻ എത്തിയത്. ഇത്തവണ കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും മൽസരങ്ങൾ സംഘടിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
മൽസരങ്ങൾ ഇത്തവണ  സ്പോൺസർ ചെയ്തിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ( റിലേറ്റർ)
കൂടുതൽ വിവരങ്ങൾക്ക്
ബിനോയ് സാമുവൽ - 9723337712
ബിനു വർഗീസ് - 404 8037378
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക