Image

ന്യൂയോർക്കിൽ കോവിഡ് റൂൾ ലംഘിച്ച 5 മത സ്ഥാപനങ്ങൾക്ക് 150,000 ഡോളർ പിഴ

പി.പി.ചെറിയാൻ Published on 12 October, 2020
ന്യൂയോർക്കിൽ കോവിഡ് റൂൾ ലംഘിച്ച 5 മത സ്ഥാപനങ്ങൾക്ക് 150,000 ഡോളർ പിഴ
ന്യൂയോർക്ക്:- പുതിയതായി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റിയിൽ കോവിഡ്റൂൾ ലംഘിച്ച 5 മതസ്ഥാപനങ്ങൾ ഉൾപ്പടെ 62 സ്ഥാപനങ്ങൾ ഉൾപ്പെടെ 62 സ്ഥാപനങ്ങൾക്ക് 150,000 ഡോളറിലധികം പിഴ ചുമത്തുന്നതിന് ഉള്ള ടിക്കറ്റുകൾ നൽകിയതായി ന്യൂയോർക്ക് സിറ്റി ഗവൺമെന്റ് ട്വിറ്ററിൽ പറയുന്നു. ബ്രൂക്ക്ലിൻ, ക്യൂൻസ്, ബ്ളും, ഓറഞ്ച്, റോക്ക് ലാന്റ് കൗണ്ടികളിലാണ് പുതിയ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കോവി ഡ് റൂൾ ലംഘിച്ചതിൽ റസ്റ്റോറന്റുകളും ഉൾപ്പെടുന്നതായി ന്യൂയോർക്ക് സിറ്റി ഷെറീഫ് ജോസഫ് ഫബിറ്റോ പറഞ്ഞു .
ശനിയാഴ്ചയും ഞായറാഴ്ചയുമായി നടത്തിയ മിന്നൽ പരിശോധനയിലാണ് കോവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ മതസ്ഥാപനങ്ങൾക്ക് അനുവദിച്ച 25% ത്തിലധികം ആളുകളെ ഉൾപ്പെടുത്തി ആരാധന നടത്തുന്നത് കണ്ടെത്തിയത്.
പുതിയ നിയന്ത്രണങ്ങൾ ഗവർണർ ആൻഡ്രൂ കുമൊ പ്രഖ്യാപിച്ച് നിലവിൽ വന്നത് വ്യാഴാഴ്ചയായിരുന്നു. ആളുകൾ കൂട്ടം കൂടുന്നതും , സ്കൂളുകളും കച്ചവട സ്ഥാപനങ്ങളും ഹോട്ട്സ്പോട്ടുകളിൽ ഒഴിവാക്കണമെന്നതായിരുന്നു പുതിയ നിർദ്ദേശം.
കോവിഡ് രോഗികളുടെ എണ്ണത്തിൽ ശതമാനം ഒരാഴ്ചയ്ക്കുള്ളിൽ കുറവു വന്നിട്ടുണ്ടെങ്കിലും ആശുപപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ എണ്ണം സെപ്റ്റംബർ 5 നേക്കാൾ ഇരട്ടിയായിട്ടുണ്ടെന്ന് ഒക്ടോബർ 11 - ന് ഗവർണർ കുമൊ അറിയിച്ചു.
ന്യൂയോർക്കിൽ കോവിഡ് റൂൾ ലംഘിച്ച 5 മത സ്ഥാപനങ്ങൾക്ക് 150,000 ഡോളർ പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക