Image

ഫിയക്കോന വെബിനാര്‍ ഒക്‌ടോബര്‍ 19-ന്, ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് യല്‍ദോ ഉദ്ഘാടനം ചെയ്യും

പി.പി. ചെറിയാന്‍ Published on 12 October, 2020
ഫിയക്കോന വെബിനാര്‍ ഒക്‌ടോബര്‍ 19-ന്, ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് യല്‍ദോ ഉദ്ഘാടനം ചെയ്യും
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് അമേരിക്ക (ഫിയക്കോന) വെബിനാര്‍ ഒക്‌ടോബര്‍ 19-ന് തിങ്കളാഴ്ച ഈസ്റ്റേണ്‍ സമയം വൈകിട്ട് 8 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്നു. "റിലീജിയസ് മൈനോറിറ്റീസ് ആന്‍ഡ് മോഡീസ് ഇന്ത്യ' എന്ന വിഷയം അവതരിപ്പിക്കുന്നത് ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ റവ.ഡോ. വില്‍സണ്‍ തമ്പുവാണ്.

വെബിനാറിന്റെ ഉദ്ഘാടനം സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് നോര്‍ത്ത് അമേരിക്ക ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് യല്‍ദോ നിര്‍വഹിക്കും. സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്ഥാപക പ്രസിഡന്റ് കോശി ജോര്‍ജ് അറിയിച്ചു.

സൂം മീറ്റിംഗ് ഐ.ഡി: 873 9814 3246.
Live Streaming: facebook.com/fiacona.washington.1

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

ഫിയക്കോന വെബിനാര്‍ ഒക്‌ടോബര്‍ 19-ന്, ആര്‍ച്ച് ബിഷപ്പ് മാര്‍ തീത്തോസ് യല്‍ദോ ഉദ്ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക