Image

സര്‍ഫിംഗിനിടെ അപകടത്തില്‍ യുവ വ്യവസായി സുബ്ര ആലങ്ങാട്ട് (42) മരിച്ചു

Published on 11 October, 2020
സര്‍ഫിംഗിനിടെ അപകടത്തില്‍ യുവ വ്യവസായി സുബ്ര ആലങ്ങാട്ട് (42) മരിച്ചു
ജക്‌സണ്‍ വില്‍, ഫ്‌ലോറിഡ: പെരിന്തല്മണ്ണ സ്വദേശിയും വ്യവസായിയുമായ സുബ്ര ആലങ്ങാട്ട് (42) കടലില്‍ സര്‍ഫിംഗിനിടെ അപകടത്തില്‍ മരിച്ചു.

സോഫ്‌റ്റ്വെയര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം ഓപ്പസിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്നു.ബാംഗളൂര്‍ പി.ഇ.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു എഞ്ചിനിയറിംഗ് ബിരുദമെടുത്ത സുബ്ര, കൊളറഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടി. സത്യം കമ്പ്യൂട്ടേഴ്‌സ്, യൂനിസിസ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷം 2002-ല്‍ ഫ്‌ലോറിഡയിലെത്തി.

മലയാളി സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും പ്രോഗ്രാമുകള്‍ക്ക് നിര്‍ലോപം സഹായിക്കുകയും ചെയ്തിരുന്നു.

ഭാര്യ സരിത നമ്പ്യാര്‍. പുത്രന്‍ ജയ്. മാതാപിതാക്കള്‍ നേരത്തെ മരിച്ചു.

സംസ്‌കാരം പിന്നീട്

സുബ്ര ആലങ്ങാട്ടിന്റെ നിര്യാണത്തില്‍ ഫോമായ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഉണ്ണിക്രുഷ്ണന്‍ അനുശോചനം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക