Image

തൊഴിൽ സംരംഭ പദ്ധതിയുമായി കാന

അനിൽ പെണ്ണുക്കര Published on 11 October, 2020
തൊഴിൽ സംരംഭ പദ്ധതിയുമായി കാന
കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്സായി തുടങ്ങിയ ജീവിതത്തിൽ നിന്ന് സ്വന്തം അധ്വാനത്തിലൂടെ അമേരിക്കൻ മണ്ണിൽ കുടേയറിയ ബിന്ദു ഫെർണ്ണാണ്ടസിൻ്റെ ജീവിതത്തിന് പിന്നിൽ നിരവധി കൗതുകമുള്ള നിരവധി കഥകളുണ്ട്. തനിക്ക് ലഭിക്കുന്ന സന്തോഷങ്ങൾ മറ്റുള്ളവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ബിന്ദു ഫെർണ്ണാണ്ടസിൻ്റെ സഞ്ചാരം . സമൂഹത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കു കൂടി പങ്കുവച്ച് അവരേയും ജീവിതത്തിൻ്റെ സന്തോഷ പാതകളിലേക്ക് കൊണ്ടുവരിക എന്ന വലിയ കർത്തവ്യം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ് ബിന്ദു. അമേരിക്കൻ നഴ്സിംഗ് ജീവിതത്തിനിടയിൽ ഭക്ഷണ പദാർത്ഥങ്ങൾ വീട്ടിലുണ്ടാക്കി വില്പന നടത്തി ചെറിയ തുകകൾ സംഘടിപ്പിച്ച് വയനാട്ടിലെ ആദിവാസി മേഖലയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ എത്തി നിൽക്കുന്നത് കോ വിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാരെ സഹായിക്കുവാനുള്ള വലിയ പദ്ധതിയിലാണ്. കോവിഡ് കാലത്ത് തൊഴിൽ സംരംഭങ്ങളുടെ ആവശ്യകത മനസിലാക്കിയുള്ള പ്രവർത്തനങ്ങൾ .പക്ഷെ അവിടെയും ബിന്ദു ഫെർണ്ണാണ്ടസിൻ്റെ തായ ചില പ്രത്യേകതകൾ ഉണ്ട് എന്നതാണ് സത്യം .അതിനെക്കുറിച്ച് ബിന്ദു ഫെർണ്ണാണ്ടസ് പറയുന്നതിങ്ങനെ.

"കാന എന്ന സ്നേഹ കൂട്ടായ്മ കോവിഡ് കാലത്ത് തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ശ്രമം ആരംഭിച്ചത് ഒരു ട്രയൽ എന്ന നിലയിലാണ്.. വലിയ വലിയ ബിസിനസ് സംരംഭങ്ങൾ കാനയുടെ ലക്ഷ്യമല്ല...മറിച്ച് കാനയുടെ അടിസ്ഥാന ആശയമായ caring by sharing എന്ന വളരെ ലളിതമായ ഒരു പദ്ധതി നടപ്പിൽ വരുത്താൻ ഉള്ള ഒരു ശ്രമം മാത്രമാണത്... കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിൽ ആണ്ട് പോയ കുടുംബങ്ങൾ ലോകത്ത് എവിടെ നോക്കിയാലും കാണാൻ പറ്റുന്ന കാഴ്ചയാണ് ... കേരളത്തിൽ കോവിഡ് വ്യാപനത്തിൻ്റെ കൂടെ പ്രളയ മഴ കൂടെ പെയ്തപ്പോൾ കൂനിന്മേൽ കുരു എന്ന പോലായി പലരുടെ ജീവിതവും .. അത്തരം ജീവിതങ്ങൾക്ക് ഒരു തണലാകാനാണ് കാന ശ്രമിച്ച് കൊണ്ടിരിക്കുന്നത്..."

കാസർകോട് പട്ല പഞ്ചായത്തിൽ ഒരു കാറ്ററിങ്ങ് സ്ഥാപനം തുടങ്ങാൻ ഉള്ള അപേക്ഷയുമായി വന്ന ഒരു യുവാവിനാണ് കാന ആദ്യ സഹായ ഹസ്തം നീട്ടിയത് .കാറ്ററിങ്ങ് സ്ഥാപനം തുടങ്ങാൻ ഉള്ള സ്ഥലം വാടകക്ക് എടുത്ത് കൊടുത്തതു മുതൽ അത്  തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ സാധനങ്ങളിൽ ഭൂരിപക്ഷവും സമയാധിഷ്ഠിതമായി എത്തിച്ച് കൊടുത്ത് ,പദ്ധതി പ്രഖ്യാപിച്ച് ഒന്നര മാസത്തിനുള്ളിൽ തന്നെ തുറന്ന് പ്രവർത്തിക്കാൻ തക്ക വണ്ണം കാന ഒരു സഹായമായി കൂടെ നിന്നു ... കാസർ കോടി ലെ ആ പ്രദേശത്തെ നാട്ടുകാരും കാനയോട് വളരെ നന്നായി സഹകരിച്ച് ഈ സംരംഭം വിജയിപ്പിക്കാൻ കൂടെയുണ്ടായിരുന്നു ...
ഒരു നേരത്തെ ഭക്ഷണത്തിന് വക ഇല്ലാത്ത സാധു ജനങ്ങൾക്ക് വിശപ്പടക്കാനായി കാന നടപ്പാക്കി വരുന്ന Feast of Cana അഥവാ കാനയുടെ വിരുന്നിലേക്ക്  ഭാവിയിലേക്ക് ഒരു മുതൽ ക്കൂട്ടാവാൻ കാനായോട് ചേർന്ന് തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നവരോട് കാന ആവശ്യപ്പെടാറുണ്ട് ... ഒരാളിലേക്ക് പകർന്ന നന്മ അന്നം ദാനമായി  വിളമ്പുന്നതിലൂടെ കൂടുതൽ പേരിലേക്കെത്തിക്കുക ...ഇതറിഞ്ഞ് കൂടുതൽ പേർ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തനിക്കുള്ളതിൽ നിന്നും ഒരു പങ്ക് ഇല്ലാത്തവരുമായി പങ്ക് വെക്കുക എന്ന കാനയുടെ അടിസ്ഥാനമായ ആശയം കൂടുതൽ പേരിൽ എത്തിക്കുക എന്നൊരു ലക്ഷ്യവും കാന ഈ തൊഴിൽ സംരംഭ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.. കാസർകോട് തുടക്കം കുറിച്ച ഈ പദ്ധതി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ ഭാവിയിൽ സാധിച്ചേക്കും എന്നാണ് കാന പ്രത്യാശിക്കുന്നത്.. പ്രാർത്ഥിക്കുന്നത്..

മാനവികതയുടെ അന്തരീക്ഷത്തിലാണ് കാരുണ്യം നിറയുക. മനസിന്റെ വിശാലതയിലാണ് സ്നേഹത്തിന്റെയും നന്മയുടേയും മൊട്ടുകൾ വിരിഞ്ഞ് സൗരഭ്യമുള്ള പൂക്കൾ വിരിയുന്നത്.
നമുക്കും പലത് ചെയ്യാനുണ്ട് എന്ന് നമ്മുടെ മനസ്സിലും വന്ന് പറയുകയാണ്
ബിന്ദു ഫെർണാണ്ടസ് .കാരുണ്യത്തിന്റെ മിന്നുന്ന വെട്ടം തെളിയിച്ച് മുന്നോട്ടു പോവുക.ആരുടെ മനസ്സിലും സ്നേഹത്തിന്റെ ഉറവകൾ ' വറ്റാതിരിക്കട്ടെ ...

ഒരു നുള്ള് സ്നേഹത്തിനായി ഭൂമി തന്നെ കാത്തിരിക്കുന്നു. നമ്മുടെ അയൽപക്കത്തെ മനുഷ്യർ എന്തു ചെയ്യുന്നു, ജീവിക്കുന്നോ, മരിച്ചോ എന്നു പോലും അറിയാൻ കഴിയാത്ത ഒരു കാലഘട്ടത്തിൽ കാനയും അതിന്റെ അമരത്തുള്ള ബിന്ദു ഫെർണാണ്ടസും നടത്തുന്ന  പ്രവർത്തനങ്ങളെ ലോകം തിരിച്ചറിയും എന്ന കാര്യത്തിൽ സംശയമില്ല .

കാനയുടെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ 
തൊഴിൽ സംരംഭ പദ്ധതിയുമായി കാനതൊഴിൽ സംരംഭ പദ്ധതിയുമായി കാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക