Image

നോര്‍വിച്ചില്‍ കാത്തലിക്ക്‌ ഫോറത്തിനു പുതിയ യുണിറ്റ്‌

ബെന്നി വര്‍ക്കി പെരിയപുറം Published on 07 June, 2012
നോര്‍വിച്ചില്‍ കാത്തലിക്ക്‌ ഫോറത്തിനു പുതിയ യുണിറ്റ്‌
നോര്‍വിച്‌ : ഈസ്റ്റ്‌ ആന്‌ഗ്ലിയായിലെ സീറോ മലബാര്‍ മാസ്സ്‌ സെന്ററായ നോര്‍വിച്ചില്‍ സെന്റ്‌ തോമസ്‌ കാത്തലിക്ക്‌ ഫോറം പുതിയ ചാപ്‌റ്റര്‍ തുറന്നു. സാബു കൊച്ചുപൂവത്തുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ സെന്റ്‌ തോമസ്‌ കാത്തലിക്ക്‌ ഫോറം നോര്‍വിച്‌ യുണിട്ടിനു താല്‍ക്കാലിക കമ്മിറ്റിയും രൂപീകൃതമായി. സെന്റ്‌ തോമസ്‌ കാത്തലിക്ക്‌ ഫോറം കണ്‍വീനര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ യോഗത്തില്‍ പങ്കെടുത്തു.

മാര്‍ത്തോമ്മാ കത്തോലിക്കരുടെ പാരമ്പര്യവും, പൈതൃകവും കാത്തു പരിപാലിച്ചു പൂര്‍വ്വികര്‍ കൈ പകര്‍ന്നു നല്‍കിയ ധാര്‍മ്മീക മൂല്യങ്ങള്‍, ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, സനാതന തത്വങ്ങള്‍ ! സമൂഹമായി പരിപാലിച്ചു മുന്നേറുവാന്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ്‌ കാത്തലിക്ക്‌ ഫോറം. നവ തലമുറക്ക്‌ ഈ ആള്‌മീയതത്വാ ധീക്ഷിത സമ്പത്തിനെ അവരുടെ ജീവിത മൂല്യങ്ങളാക്കി പകര്‍ത്തുവാനും,അവരെ ആള്‌മീയ വീഥിയില്‍ കൂട്ടി നയിക്കുവാനും ഇത്തരം കൂട്ടായ്‌മ്മകള്‍ അനിവാര്യമാണെന്നും , സഭക്കും, സമൂഹത്തിനും, സമുദായത്തിനും ഗുണകരമായി മാറ്റുവാന്‍ ചിതറി കിടക്കുന്ന സെന്റ്‌ തോമസ്‌ കത്തോലിക്കരുടെ ഒരു നെറ്റ്‌ വര്‍ക്ക്‌ ഉണ്ടാവേണ്ടത്തിന്റെ അനിവാര്യതയും നാഷണല്‍ കണ്‍വീനര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്‌തുത യോഗ ചര്‍ച്ചയില്‍ എടുത്തു പറഞ്ഞു.

ആഗസ്റ്റ്‌ 12 നു നോര്‍വിച്ചില്‍ തങ്ങളുടെ പ്രഥമ കുടുംബ ഒത്തു കൂടല്‍ നടത്തുവാന്‍ തീരുമാനം എടുത്തു.എല്ലാ മാര്‍ത്തോമ്മ കത്തോലിക്കരെയും കൂട്ടി വിപുലമായി തങ്ങളുടെ കുടുംബ കൂട്ടായ്‌മ്മ ആഘോഷിക്കുന്നതായിരിക്കും

പ്രസിഡന്റ്‌ ആയി ബിനോയി കുര്യനെയും സെക്രട്ടറി ആയി ,ഡെല്‍മ്മാ ജോസിനെയും തെരഞ്ഞെടുത്തു ഭാവി പരിപാടികള്‍ക്ക്‌ നേതൃത്വം വഹിക്കുവാന്‍ ചുമതലപ്പെടുത്തി. ഡെല്‍മ്മാ ജോസിനെയും ഐകകണ്ട്യെന തെരഞ്ഞെടുത്തു
നോര്‍വിച്ചില്‍ കാത്തലിക്ക്‌ ഫോറത്തിനു പുതിയ യുണിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക