Image

പ്രതിരോധമാണ് ചികില്‍സയേക്കാള്‍ പ്രധാനം: ഡോ. വി.വി. ഹംസ

Published on 11 October, 2020
പ്രതിരോധമാണ് ചികില്‍സയേക്കാള്‍ പ്രധാനം: ഡോ. വി.വി. ഹംസ

ദോഹ: പ്രതിരോധമാണ് ചികില്‍സയേക്കാള്‍ പ്രധാനമെന്നും ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ വന്ന ശേഷം ചികില്‍സ തേടി പോകുന്നതിനേക്കാള്‍ ആരോഗ്യകരമായ ശീലങ്ങളിലൂടെ അവ വരാതെ നോക്കുകയാണ് വേണ്ടതെന്ന് അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ അഭിപ്രായപ്പെട്ടു.

അല്‍ സുവൈദ് ഗ്രൂപ്പ് സിഎസ്ആര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ തന്നൈ ലോക മാനസിക ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരാണ് ഓരോ സ്ഥാപനത്തിന്റേയും ശക്തി. അതുകൊണ്ട് തന്നെ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനമാണ്. നിത്യവും കുറച്ച് നേരമെങ്കിലും വ്യായാമത്തിനായി ചിലവഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, എച്ച്. ആര്‍. മാനേജര്‍ കവിത, ഫിനാന്‍സ് ഹെഡ് മുഖീം, മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര സംസാരിച്ചു.

ഗായകന്‍ മുഹമ്മദ് ത്വയ്യിബ് ഒരു ഹിന്ദി ഗാനം ആലപിച്ചു. സംഗീതം മാനസിക സംഘര്‍ഷം ദൂരീകരിക്കുവാനുളള കാര്യക്ഷമമായ മാര്‍ഗമാണെന്നും പാട്ടുപാടിയും പാട്ട് കേട്ടും മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം തേടണമെന്നും അദ്ദേഹം പറഞ്ഞു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് എല്ലാ ജീവനക്കാരും പച്ച റിബ്ബണുകള്‍ അണിഞ്ഞ് ദിവസത്തെ സവിശേഷമാക്കി. ഷെറി പരിപാടി നിയന്ത്രിച്ചു. സജിന്‍ നന്ദി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക