Image

വന്ദേമാതരം 17-നു; വമ്പന്‍ സ്റ്റേജ് ഷോയുമായി സജി ഹെഡ്ജ്; വീട്ടിലുരുന്ന് കാണാം

Published on 11 October, 2020
വന്ദേമാതരം 17-നു; വമ്പന്‍ സ്റ്റേജ് ഷോയുമായി സജി ഹെഡ്ജ്; വീട്ടിലുരുന്ന് കാണാം
ന്യു യോര്‍ക്ക്: കോവിഡ് വ്യാപനം മൂലംസ്റ്റേജ് ഷോകള്‍ ഈ വര്‍ഷം അമേരിക്കയില്‍ നടന്നില്ലെങ്കിലും വിര്‍ച്വലായി ഒരു വമ്പന്‍ ഷോയുമായി വരികയാണ് സജി ഹെഡ്ജ്. രണ്ട് പതിറ്റാണ്ടായി അമേരിക്കയില്‍ ഷോകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സജിയുടെ നൂതനാശയമാണ് വിര്‍ച്വല്‍ സ്റ്റേജ് ഷോ. കാലാനുസ്രുതമായ മാറ്റം കലാരംഗത്തും കൊണ്ടുവരാനുള്ള നീക്കം.

മുപ്പത്തഞ്ചില്‍ പരം പ്രമുഖ കലാകാരന്മാര്‍ കൊച്ചിയിലെ പ്രമുഖ ഓഡൊറ്റോറിയത്തില്‍ അവതരിപ്പിക്കുന്ന വന്ദേമാതരം ഷോ തല്‍സമയം ലോകമെങ്ങും കാണാമെന്നതാണു പ്രത്യേകത. ഓഡിറ്റോറിയത്തില്‍ ഓഡിയന്‍സ് ആരും ഉണ്ടാവില്ല. എന്നാല്‍ ലോകവ്യാപകമായി കാഴ്ചക്കാര്‍ ഫെയ്‌സ്ബുക്ക് വഴിയും യൂടൂബ് വഴിയും ഷോ കാണും.
സധാരണ ഷോയിലുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സജി പറഞ്ഞു. സിനിമാ സംവിധായകന്‍ ലിനു എബ്രഹാം ആണ് ഷോ സംവിധാനം ചെയ്യുന്നത്. തുടക്കം തന്നെ ഗംഭീരമായിരിക്കും. തുടര്‍ന്ന് പാട്ട്, ഡാന്‍സ്, മിമിക്രി, കോമഡി സ്‌കിറ്റ് തുടങ്ങി എല്ലാ വിഭവങ്ങളും ചേര്‍ന്നതാണ് ഷോ.

പങ്കെടുക്കുന്നവരും ഈ രംഗത്തെ പ്രമുഖര്‍ തന്നെ. ഗായകരായ അഫ്‌സല്‍, രഞ്ജ്‌നി ജോസ്, വയലിനിസ്റ്റ് അഭിജിത്ത്, സൗരഭ് കിഷന്‍ തുടങ്ങിയ കലാകാരന്മാരണു അണിനിരക്കുന്നത്.

ഏപ്രിലില്‍ കൊണ്ടുവരാനിരുന്ന ഷോയാണ്. പക്ഷെ കോവിഡില്‍ അത് നടന്നില്ല. പകരമായാണ് ഈ ഷോ.

ഇതിന്റെ സാമ്പത്തിക വശാം നോക്കുന്നില്ലെന്നു സജി പറഞ്ഞു. ഇതൊരു പുതിയ ആശയമാണ്‍്. പ്രതികരണം അറിഞ്ഞാല്‍ ഇത് ഭാവിയില്‍ ഉപയോഗപ്പെടുത്താമോ എന്നു ചിന്തിക്കാം. എന്തയാലും വ്യത്യസ്തമായ ഒരു തുടക്കം തന്നെ.

ചിത്ര, യേശുദാസ്, , ജയറാം തുടങ്ങിയവരുടെ ഷോകളും രണ്ടു വട്ടം നാഫാ അവാര്‍ഡ് പരിപാടിയും അവതരിപ്പിച്ചിട്ടുള്ള സജിയുടെ അഭിപ്രായത്തില്‍ അടുത്ത വര്‍ഷവും ഷോ നടത്താനുള്ള സാധ്യത കുറവാണ്. 2022-ലേ കാര്യം അലോചിച്ചാല്‍ മതി എന്നതാണു സ്ഥിതി. ഈ സാഹചര്യത്തില്‍ ഇതൊരു പുതുമയായി അവതരിപ്പിക്കുന്നു.

ഷോ കാണുക: ഒക്ടോബര്‍ 17, വൈകിട്ട് 7:30 (ഈസ്റ്റേണ്‍ ടൈം)
വന്ദേമാതരം 17-നു; വമ്പന്‍ സ്റ്റേജ് ഷോയുമായി സജി ഹെഡ്ജ്; വീട്ടിലുരുന്ന് കാണാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക