Image

കമലാ ഹാരിസും പ്രസിഡന്റ് ട്രംപിന്റെ ഭാവി പ്രവചനങ്ങളും പോയ ആഴ്ചയിൽ (മീട്ടു)

മീട്ടു Published on 11 October, 2020
കമലാ ഹാരിസും പ്രസിഡന്റ് ട്രംപിന്റെ ഭാവി പ്രവചനങ്ങളും പോയ ആഴ്ചയിൽ  (മീട്ടു)
ന്യൂയോർക്ക് : ജോ ബൈഡൻ പ്രസിഡന്റ് ആയാൽ ഒരുമാസത്തിനുള്ളിൽ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് ആ കസേര സ്വന്തമാക്കുമെന്നു ട്രംപ്  തുറന്നടിച്ചു. കമലയെ കമ്മ്യൂണിസ്റ്റെന്നും രാക്ഷസിയെന്നും (മോൺസ്റ്റർ)  പരാമർശിച്ചായിരുന്നു ട്രംപിന്റെ വാക്കുകൾകൊണ്ടുള്ള കടന്നാക്രമണം. 

ഫോക്സ് ബിസിനസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇങ്ങനെയാണ് പറഞ്ഞത്: 'അവരൊരു കമ്മ്യൂണിസ്റ്റാണ്. ഞാൻ ജോയുടെ അടുത്തിരുന്ന് അദ്ദേഹത്തെ വീക്ഷിച്ച ആളെന്ന നിലയിൽ പറയുകയാണ് , പ്രസിഡന്റായി രണ്ടു മാസം പോലും തികയ്ക്കാൻ അയാളെക്കൊണ്ട് കഴിയില്ല. ജോ പ്രസിഡന്റായാൽ അടുത്ത മാസം തന്നെ അമേരിക്കയ്‌ക്കൊരു കമ്മ്യൂണിസ്റ്റ് പ്രസിഡന്റിനെ ലഭിക്കും.'

വൈറ്റ് ഹൗസിൽ വിശ്രമത്തിലിരിക്കെ മരിയ ബർട്ടിറോമോയ്ക്ക് ഫോണിലൂടെ അനുവദിച്ച അഭിമുഖത്തിൽ മൈക്ക് പെൻസും കമല ഹാരിസും തമ്മിൽ നടന്ന സംവാദവും വിഷയമായി. കമല ഹാരിസിനെ തീവ്ര ഇടപക്ഷക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു ട്രംപിന്റെ സംസാരത്തിൽ. 

കമലയൊരു സോഷ്യലിസ്റ്റല്ല കമ്മ്യൂണിസ്റ്റാണെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞു. കൊലപാതകികൾക്കും ബലാത്‌സംഗവീരന്മാർക്കും നമ്മുടെ രാജ്യത്ത് അഴിഞ്ഞാടാൻ അതിർത്തി തുറന്നുകൊടുക്കുകയാണ് കമലയുടെ ആവശ്യമെന്ന് ട്രംപ് ആക്ഷേപിച്ചു. മൈക്ക് പെൻസിനൊപ്പം വേദി പങ്കിട്ട രാക്ഷസി എന്നാണ് ട്രംപ്  ഹാരിസിനെ വിശേഷിപ്പിച്ചത്. 

വൈസ്  പ്രെസിഡെന്റ് ഡിബേറ്റിൽ എതിരാളിയെ വ്യക്തിഹത്യ നടത്താതെ ആയിരുന്നു പെൻസിന്റെ സംസാരം. എന്നാൽ, പെൻസ് നൽകിയ മര്യാദ കമല തിരിച്ചു കൊടുത്തില്ലെന്നും പ്രോസിക്യൂട്ടറായി പ്രവർത്തിച്ചതിന്റെ പരിചയം അവരുടെ ചോദ്യങ്ങളിൽ നിഴലിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി. 
തീവ്ര ഇടതുപക്ഷ ചായ്‌വുമായി ബന്ധിപ്പിക്കാൻ കമല സ്പോൺസർ ചെയ്ത
 ഗ്രീൻ ന്യൂ ഡീൽ മാനിഫെസ്റ്റോയെക്കുറിച്ചും പെൻസ് സംവാദത്തിൽ സൂചിപ്പിച്ചു. 

പെൻസിനെ എതിരിടാൻ കമലയ്ക്ക് കൂട്ടായത് കോടതിയിൽ പയറ്റിത്തെളിഞ്ഞ വിസ്താരമുറകളുടെ അനുഭവജ്ഞാനം. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയായ കമലാ ഹാരിസ്, നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ മൈക്ക് പെൻസുമായി സംവാദം നടത്തുമ്പോൾ തൊടുത്തുവിട്ട ഓരോ ചോദ്യത്തിലും  മികച്ച അഭിഭാഷകയുടെ കൃത്യത പ്രകടമായിരുന്നു. 

ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ നടന്ന സംവാദത്തിന് നേർവിപരീതമായി വളരെ മര്യാദയോടും അച്ചടക്കത്തോടും കൂടിയാണ് യൂട്ടയിലെ സോൾട്ട് ലേക്ക് സിറ്റിയിൽ ബുധനാഴ്ച രാത്രി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ചർച്ച അരങ്ങേറിയത്. 

മുൻ പ്രോസിക്യൂട്ടറും കാലിഫോർണിയയിലെ അറ്റോർണി ജനറലുമായതിന്റെ പ്രവൃത്തിപരിചയം, സംവാദത്തെ അനായാസം കൊണ്ടുപോകാൻ കമലയ്ക്ക് കരുത്തുപകർന്നു. അക്ഷരാർത്ഥത്തിൽ പുഴയുടെ നിലയ്ക്കാത്ത പ്രവാഹം പോലെയായിരുന്നു അവരുടെ സംസാരം. ഇന്ത്യൻ - ജമൈക്കൻ - ആഫ്രിക്കൻ വംശജയായ ഹാരിസ് , ചർച്ചയ്ക്കിടെ  കാണിച്ച ആംഗ്യങ്ങളും സംസാരത്തിനിടയിലെ വികാരങ്ങളുടെ പ്രതിഫലനവും കേട്ടിരിക്കുന്നവരെക്കൂടി അതിൽ ലയിപ്പിക്കുന്ന വിധത്തിലായിരുന്നു.  പെൻസിന്റെ മുഖത്തുപോലും ഇടയ്ക്ക് ചിരി വിരിയിക്കാൻ തന്റെ വാക്ചാതുര്യംകൊണ്ട് കമല ഹാരിസിന് സാധിച്ചു.

 രണ്ടുപേർക്കും ഇടയ്ക്കു കയറി സംസാരിക്കേണ്ട സാഹചര്യങ്ങൾ വന്നെങ്കിലും അതൊരു വഴക്കിലേക്ക് വഴുതിമാറാതെ തന്മയത്വത്തോടെ നേരിട്ടു. ഇരുവരും ഏകദേശം ഒരേ ദൈർഘ്യമാണ് സംസാരിക്കാൻ വിനിയോഗിച്ചതും. 

ട്രംപിന്റെ ഭരണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് കമല തൊടുത്തുവിട്ട ചോദ്യശരങ്ങളെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഇടതുപക്ഷത്തേക്കുള്ള ചായ്‌വിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പെൻസ് നേരിട്ടത്. ഹാരിസിനിത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഓഡിഷൻ കൂടിയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്‌താൽ 78 വയസുള്ള ബൈഡന് ആ സ്ഥാനം വഹിക്കുന്ന ഏറ്റവും മുതിർന്ന വ്യക്തിയെന്ന പദവി സ്വന്തമാക്കും. അൻപത്തിയഞ്ചുകാരിയായ കമലയുടെ പിന്തുണ പ്രായം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികളെ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കും. 

പാർട്ടി കമലയുടെ പേര് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെന്ന നിലയിൽ നിർദ്ദേശിച്ചപ്പോൾ  തന്റെ അമ്മയെയും ഇന്ത്യൻ കുടിയേറ്റ പശ്ചാത്തലത്തെയും അനുസ്മരിച്ച് അവർ നടത്തിയ പ്രസംഗം ജനങ്ങൾ ഹൃദയംകൊണ്ടാണ് കേട്ടത്. 

' പത്തൊൻപതാം വയസിൽ അമേരിക്കയിലെത്തിയ അമ്മയെ കുറിച്ചാണ് ഈ നേരം ഞാൻ ഓർമ്മിക്കുന്നത്. കാലിഫോർണിയയിലെ ഓക്‌ലാന്റിലെ കൈസർ ആശുപത്രിയിൽ വച്ച് ഇരുപത്തിയഞ്ചാം വയസിൽ അവർ ജന്മം നൽകിയ പെൺകുഞ്ഞ് ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നതിൽ അമ്മ അഭിമാനം കൊണ്ടേനെ. അവർ ഇതൊക്കെ കാണുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 'ജനസേവനത്തിനും കഠിനാധ്വാനത്തിനും ഊന്നൽ കൊടുക്കാനും സ്വത്വത്തിനായി പോരാടണമെന്ന പാഠവുമാണ് തന്നെ നയിക്കുന്നതെന്ന് കമല പറഞ്ഞിരുന്നു. 

വിദേശനങ്ങളെക്കാൾ ഇരുവരും ചർച്ച ചെയ്തത് ആഭ്യന്തര വിഷയങ്ങളാണ്. മഹാമാരി, തൊഴിൽ നഷ്ടം എന്നീ വിഷയങ്ങളിൽ ചൈനയെ പെൻസ് കുറ്റപ്പെടുത്തിയപ്പോൾ ചൈനയുമായി ട്രംപിനുള്ള വ്യാപാരയുദ്ധത്തെക്കുറിച്ച് കമല പരാമർശിച്ചു. സാമ്പത്തികം, ഗർഭച്ഛിദ്രം, സുപ്രീം കോടതി, വർഗവിവേചനം തുടങ്ങി വരാനിരിക്കുന്ന ഇലക്‌ഷന്റെ നടത്തിപ്പുവരെ സംവാദത്തിനിടയിലെ വിഷയങ്ങളായി. 

നാറ്റോയും മറ്റു സഖ്യകക്ഷികളുമായുള്ള ബന്ധത്തിന് ഭീഷണി ഉയർത്തുന്ന ട്രംപിന്റെ നയങ്ങളെ ഹാരിസ് ചോദ്യംചെയ്തപ്പോൾ ഇൻഡോ - പസിഫിക്കിൽ ട്രംപ് എടുത്ത മുൻകൈയെക്കുറിച്ചാണ് പെൻസ് സംസാരിച്ചത്. യു എസ ഇലക്ഷനിൽ റഷ്യൻ ഇടപെടലുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിധേയനാണ് ട്രംപെന്നും കമല തുറന്നടിച്ചു. എന്നാൽ, കമല ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രറ്റുകൾ , 2016 ൽ ട്രംപ് -പെൻസ് പ്രചാരണവേളയിൽ ട്രംപ്- പുടിനുമായി ഒത്തുചേർന്നെന്ന് വരുത്താൻ ശ്രമിച്ചിരുന്നതല്ലേ എന്നും അത് പരാജയപ്പെട്ടിരുന്നല്ലോ എന്നും പെൻസ് തിരിച്ചുചോദിച്ചു. 

സംവാദത്തിൽ കമല വിജയിച്ചെന്ന് സൂചന നൽകുന്ന രീതിയിൽ ബൈഡൻ അവരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ട്രംപ് , മൈക്ക് പെൻസ് മികച്ച പ്രകടനം കാഴ്ചവച്ചതായി ട്വിറ്ററിൽ കുറിക്കുകയും കമലയെ ആക്ഷേപിക്കുകയും ചെയ്തു. 


Join WhatsApp News
T 2020-10-11 15:52:21
The forces of Evil destroyed WTC. Their evil actions made air travel horrible. All the inspections, all the security checks, all the restrictions, all the TSA regulations, etc etc are the results of these evil perpetrators and now they have infiltrated Democratic party and are trying to destroy America. These communists, these socialists, these anti-American terrorists, are destroying our great cities one after another. They don't want law and order. Without police they can attack you and me. Your children and my children. They are creeping through our southern border. They do not want a boundaries. They want to make our children get addicted to drugs and weeds. Now they are coming to our suburbs. They are destroying the moral life of this nation. They are destroying our coming generations. Don't support these dangerous democrats. They are DemocRATs. They only know to keep us poor . They don't want ICE. Do you know Why??? ICE WAS CREATED AFTER THEY DESTROYED, WTC- that is the WORLD TRADE CENTER. NOW YOU KNOW WHY THEY DON'T WANT ICE. Congress granted ICE a unique combination of civil and criminal authorities to better protect national security and public safety in answer to the tragic events on 9/11. How SOON everyone forget that. How dare you forget the victims of 9/11.How DARE YOU????????????????? Think about it.!!!!!!!!!!!!!!!!!!!!! Vote against(AGAINST) THESE DE++++RATS ( DE is for DEMON). Don't Vote De-Rats.
For the Fakes & Ignorant 2020-10-11 17:54:41
Donald Trump came for Steve Schmidt (founder of The Lincoln Project) on Twitter. It did not go well. This is Steve’s reply: "You’ve never beaten me at anything. This is our first dance. Did you like Covita? We are so much better at this than your team of crooks, wife beaters, degenerates, weirdos and losers. "You are losing. We heard you loved Evita. You saw it so many times. Where will you live out your years in disgrace? Will you buy Jeffrey Epstein’s island? One last extra special deal from him? Or will you be drooling on yourself in a suite at Walter Reed? Maybe you will be in prison? "I bet you fear that. The Manhattan District Attorney may not be around to cover for you or your crooked kids anymore. Eliza Orlins doesn’t believe in different sets of rules for the Trumps. What about the State Attorney General? You know what you’ve done. "Oh, Donald. Who do you owe almost $500 million in personally guaranteed loans to? It's all coming down. You think you and your disgusting family are going to be in deal-flow next year? Are you really that delusional? "You are lucky Chris Wallace interrupted you after Joe Biden said you weren’t smart. You started to melt down. That’s the place that hurts the most. Right? Fred Sr., knew it. You’ve spent your whole life proving it. You aren’t very smart. You couldn’t take the SAT on your own. What was the real score? 970? We both know you know. "Are the steroids wearing off? Is the euphoria fading? Do you feel foggy? Tired? Do you ache? How is the breathing? Hmmm. Are you watching TV today? We will have some nice surprises for you. Everyone is laughing at you. You are a joke. A splendid moron turned deadly clown. "Did you watch Martha McSally in her debate against American hero, fighter pilot, test pilot, astronaut Capt. Mark Kelly? She is so embarrassed by you. She is ashamed and full of self-loathing for the choice she made in following you over the cliff. She is in free fall now. She will lose, like most of them, because of you. "We hear from the White House and the campaign everyday. They are betraying you. They are looking to get out alive and salvage careers and their names. It’s Ivanka Trump and Jared Kushner vs. Donald Trump Jr., and Kimberly Guilfoyle on the inside. They are at war over scraps and who gets to command what will be the remnants of your rancid cult. "It’s almost over now. You are the greatest failure in American history. You are the worst president in American history. Disgrace will always precede your name. Your grandchildren and great-grandchildren will grow up ashamed of their names. "One day, I suppose there will be some small and not-much-visited library that bears your name. It will be the type of place where a drunk walks by, staring at the wall for a minute, before deciding it is beneath his dignity to piss on. That’s what is waiting for you. "Joe Biden is a better man. He’s smarter. He’s winning. "Do you remember when you didn’t want to name Donald Trump Jr., Donald because you were worried about him being a loser named Donald? You were right about that. He is. "But it is you who will be remembered as America’s greatest loser. You will be crushed in the election."
Prof. G. F. N Phd 2020-10-11 18:15:17
The DemonRats will be defeated in this election. All God-fearing people will be united to defeat the Demons and the Rats. We will never forget the evil that destroyed WTC. The same evil has penetrated DemonRat party. So it is natural that DemonRats will be defeated. Now all good people rally for democracy and for the glorious victory of Donald Trump and Mike Pence. Trump is the Hope for America. He has the courage to fight the evil, even the evil of Corona virus. Where the DemonRats run away scared, Donald stood up and fought for you and me. Donald Trump the true American Hero. Trump will win with the biggest majority in the history of election. The new Abraham Lincoln. Millions and millions are supporting Donald Trump. Donald Trump the true Shining Star of Modern democracy. May God bless him and America.
Stephen Schmidt- 2020-10-11 20:07:56
ട്രംപിനെ എതിർക്കുന്ന റിപ്പപ്ലിക്കൻ ഗ്രൂപ്പുകളിൽ ഒന്നാണ് ലിങ്കൺ പ്രൊജെറ്റ്. സ്റ്റീഫൻ ഷിംമ് റ്റ് ആണ് ലിങ്കൺ പ്രൊജെറ്റ് തുടങ്ങിയത്. {Stephen Edward Schmidt (born September 28, 1970) is an American communications and public affairs strategist who has worked on Republican political campaigns, including those of President George W. Bush, California Governor Arnold Schwarzenegger, and Arizona Senator John McCain.} സ്റ്റീഫനെ ട്രംപ് ട്വീറ്റിലൂടെ ആക്രമിച്ചു. സ്റ്റീഫൻ ട്രംപിന് കൊടുത്ത രസകരമായ മറുപടിയുടെ ചുരുക്ക രൂപം.: നി ഒരിക്കലൂം എന്നെ തോൽപ്പിച്ചിട്ടില്ല, നിൻ്റെ കൂടെയുള്ളവർ നിന്നെപ്പോലെ കള്ളൻമ്മാരും, ഭാര്യയെ തല്ലു ന്നവരും, അധഃപതിച്ചവരും മനുഷർ അല്ലാത്തവരും പരാജയപ്പെട്ടവരുമാണ്. നീ തോൽക്കുകയാണ്, നിനക്കു എവിറ്റ ഷോ ഇഷ്ടമാണെന്ന് അറിയാം, നിനക്കു ഒളിച്ചോടാൻ ജെഫേരി എപ്‌സ്റ്റെയിനിന്റെ ദ്വീപ് വാങ്ങുമോ നാണം കെട്ടവനായി ജീവിതം മുഴുവൻ അവിടെ ഒളിച്ചു കഴിയുവാൻ അതോ വാൾട്ടർ റീഡ് ഹോസ്പിറ്റലിൽ സ്ഥിര താമസം ആക്കുമോ ചിലപ്പോൾ നീ ജെയിലിൽ ആയിരിക്കും. ജയിൽ നീ ഭയക്കുന്നു എന്ന് ഞാൻ പന്തയം വെക്കാം, മൻഹാട്ടൻ ഡിസ്ട്രിക് അറ്റോർണി; കുറ്റങ്ങൾ ചെയുന്ന നിന്നെയും മക്കളെയും രക്ഷിക്കാന് എപ്പോഴും കാണുമോ? നിന്റ്റെ കുടുംബത്തിന് മാത്രമായി സ്‌പെഷ്യൽ നിയമം ഉണ്ടോ, ന്യൂയോർക് സ്റ്റേറ്റ് അറ്റോർണി ജെനറലിനു നീ എന്ത് കുറ്റങ്ങൾ ചെയിതു എന്ന് അറിയാമല്ലോ? 500 മില്യൺ ഡോളർ കടം ആരാണ് നിനക്ക് നൽകിയത്. നീ ഉടൻ വീഴും, അടുത്ത വർഷവും നിനക്കും കുടുംബത്തിനും ഇതുപോലെ തുടരാം എന്ന് തോന്നുവാൻ നിനക്ക് വിഭ്രാന്തി ഉണ്ടോ? ഡിബേറ്റിൽ ക്രിസ് വാലാസ്സ് ആണ് നിന്നെ രക്ഷിച്ചത്. ബൈടൺ നിന്നെ വിഡ്ഢി എന്ന് വിളിച്ചപ്പോൾ നീ ഉരുകിപ്പോയി. നീ മിടുക്കൻ അല്ല, നിന്റ്റെ ജീവിതം മുഴുവൻ നീ അത് തെളിയിക്കുകയും ചെയിതു, sat പോലും എഴുതുവാൻ നിനക്ക് കഴിവില്ല. നീ കഴിക്കുന്ന പല മരുന്നുകളുടെയും ശക്തി ക്ഷയിച്ചു തുടങ്ങി, വേദന, ഷീണം, ശ്വാസം മുട്ടൽ, കണ്ണിൽ ഇരുട്ട്, ഇവ എങ്ങനെ? എല്ലാവരും നിന്നെ പരിഹസിക്കുന്നു, നീ എന്ന ഉഗ്രൻ വിഡ്ഢി ഇപ്പോൾ വിദൂഷകനും ആയി. നിന്റ്റെ കൂടെ നിന്നതുകൊണ്ടു മാർത്ത മക് സാലി ഇതാ വീണു, നിൻറ്റെ കൂടെയുള്ളവർ എല്ലാം പരാജപ്പെടും. നിൻറ്റെ സ്റ്റാഫ് പോലും നിന്നിൽ നിന്നും ഓടി അകലുന്നു, നിൻറ്റെ മക്കൾ ചേരിതിരിഞ്ഞു പോരാടുന്നു, കുറ്റവാളികൾ നിറഞ്ഞ നിൻറ്റെ കൾട്ട് മുഴുവൻ ചിന്നി ചിതറി നശിക്കുന്നു. ഏതാനും ദിവസങ്ങൾ മാത്രമേ ഇനിയും നിനക്കുള്ളു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും പരാജയപ്പെട്ട പ്രഡിഡണ്ട് ആണ് നീ. നിൻറ്റെ പേരുപോലും അപമാനത്തിന്റെ പര്യായം ആയിമാറി. നിൻറ്റെ അടുത്ത തലമുറ അപമാനഭാരം പേറി നാണക്കേടിൽ ജീവിക്കും. നിൻറ്റെ പേരിൽ ഉണ്ടാക്കുന്ന ലൈബ്രറി പോലും അവഗണിക്കപ്പെടും, കുടിച്ചു മത്തനായ ഒരുവൻ പോലും അവിടെ മൂത്രം ഒഴിക്കാൻ മടിക്കും. ജോ ബൈടൺ നല്ല മനുഷൻ ആണ്, സമർദ്ധൻ ആണ്, ബുദ്ധിമാൻ ആണ്, അദ്ദേഹം ആണ് ജയിക്കുന്നതു. നീ ഓർക്കുന്നുവോ നിൻറ്റെ മകനു ഡൊണാൾഡ് ജൂനിയർ എന്ന് പേരിടാൻ നീ മടിച്ചത്- കാരണം പരാജയത്തിന്റെ പര്യായം ആണ് ഡൊണാൾഡ് എന്ന പേര്. അതേ, അവൻ ഒരു പരാജയം തന്നെ, പക്ഷെ അവനെക്കാൾ പരാജിതൻ നീ തന്നെ. അതേ! ഏറ്റവും പരാജിതൻ എന്ന രീതിയിൽ ആയിരിക്കും നിന്നെ ഓർമ്മിക്കുന്നത്. ഇ തിരഞ്ഞെടുപ്പിൽ നീ തീർത്തും പരാജയപ്പെടും. - Steve Schmidt-
Sr.Mary Grace 2020-10-11 20:20:32
സ്വന്തം കീശയും, മക്കളുടെ കീശയും വീർപ്പിച്ചത് അല്ലാതെ, രാജ്യത്തിനുവേണ്ടി ട്രംപ് എന്ത് ചെയിതു എന്ന് ഏതെങ്കിലും ട്രംപ് ഭക്തൻ വിശദമായി എഴുതുക. ജനുവരി മുതൽ ക്രൈം കൾട്ട് ജയിലിലും കോടതിയിലും ആയിരിക്കും, അപ്പോൾ നിങ്ങൾ ഭക്തർ എന്ത് ചെയ്യും? കൂൾ എയിഡ് കുടിക്കുമോ അതോ ബ്ലീച് കുടിക്കുമോ. ഡമോക്രാറ്റുകൾ ജയിക്കുന്നതുകൊണ്ടു ടോമിനെപ്പോലെയുള്ളവരുടെ സോഷ്യൽ സെകുരിറ്റി നഷ്ടമാവില്ല. ഫോക്സ് ന്യൂസ് എന്നത് ന്യൂസ് അല്ല, കള്ള പ്രോപഗണ്ട ആണ്. നിങ്ങൾ അത് കാണാതിരുന്നാൽ ട്രംപിനെ പൊക്കി ലേഖനങ്ങളും പ്രതികരണങ്ങളും എഴുതുന്നത് നിർത്തും. നാണക്കേടിൽ ഇനിയുള്ള കാലം ജീവിക്കേണ്ട ഗതികേട് ഉണ്ടാവാതിരിക്കാൻ ഡെമോക്രാറ്റുകൾക്കു വോട്ട് ചെയുക. നിങ്ങൾക്ക് ഒക്കെ എന്ത് പറ്റി?
TRUMP VS BIDEN 2020-10-11 20:43:26
"For the Fakes & Ignorant". Did you look in the mirror? Scary. Isn't it? Don't break the mirror to avoid the 7 year bad luck. May be, you can take the following pledge " I will not be stupid any more than what I already am". If you feel the urge to write in "E-Malayalee", restrain yourself and start writing your pledge 50 times a day or whatever number your peanut brain suggests. Good luck!
Molly Mathew, NJ 2020-10-11 20:54:59
GREAT NEWS! HUNTER BIDEN HEADED THE WORLD FOOD PROGRAM & IT WON THE NOBEL PEACE PRIZE! When Biden’s son fed the poor, trump’s kids were looting a charity. trump spent lots of time & resources (even extorted Ukraine) to discredit Hunter Biden. So retweet this news far & wide.
Rajan Mathew, 2020-10-11 21:28:16
Republican senator Mike Lee, of Utah, sparked a fierce backlash on Thursday after tweeting a series of attacks on democracy. Lee, who is in self-isolation after testing positive for the coronavirus, says he’ll return from quarantine to vote on the Supreme Court nomination of Amy Coney Barrett for the Nov. 3 election, which he appeared to question repeatedly on Twitter while watching the vice presidential debate. “We’re not a democracy,” he claimed in one of his tweets after declaring that the term does not appear in the constitution. “The word ‘democracy’ appears nowhere in the Constitution, perhaps because our form of government is not a democracy,” he claimed. “It’s a constitutional republic. To me it matters,” he added.
Rev. Sister? 2020-10-12 15:21:58
I am assuming that you are a nun and not a "fake" like many people who write comments in E-Malayalee. So I am going to give you the benefit of the doubt. Your comments, while interesting to read, are mostly ignorant statements. It is a sin to spread false propaganda using your status and ignorance as a nun. When you choose your vocation as a sister, entering into politics was not something that you agreed upon . Is that not true? Now you have broken that vow. That is sin #1. Then you did not do your research before writing nonsense. that is sin #2. Through your ignorance, you embraced the JACKASS as your savior. That is sin #3. You supported the party that supports abortion. That is sin # 4. You supported the party that hates blacks. That is sin # 5. Should I need to go on? I come from a family of nuns and priests. I respect them because they stayed within their limits most of the time. I hope and pray that you represent a small minority. So Rev. Sr. Mary Grace, here is your one and only warning. DO NOT EMBRACE JACKASS AS YOUR SAVIOR. Go in peace and "SIN NO MORE"- A well wisher.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക