Image

ട്രംപിന് കോവില്‍ നിര്‍മിച്ച്‌ പൂജ ചെയ്തു വന്ന യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു

Published on 11 October, 2020
ട്രംപിന് കോവില്‍ നിര്‍മിച്ച്‌ പൂജ ചെയ്തു വന്ന യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവില്‍ നിര്‍മിച്ച്‌ പൂജ ചെയ്തുവന്ന തെലങ്കാന സ്വദേശിയായ 38 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്  മരിച്ചു.  മേദക് ജില്ലയിലെ ബന്ധുവീട്ടില്‍ വെച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.


വീട്ടുമുറ്റത്ത് ട്രംപിന്‍റെ ആറടി പൊക്കമുള്ള വിഗ്രഹമുണ്ടാക്കി പൂജ നടത്തിവന്നത് ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരുന്നു. ട്രംപ് കൃഷ്ണയെന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ് ബുസ കൃഷ്ണ. 


വീട്ടുമുറ്റത്തെ ആറടിപ്പൊക്കമുളള ട്രംപ് പ്രതിമയില്‍  ദിവസവും ബുസ കൃഷ്ണ പൂജ നടത്താറുണ്ട്. അഭിഷേകത്തിനും ദീപാരാധയ്ക്കും പുറമേ ട്രംപിന് വേണ്ടി വെളളിയാഴ്ച വ്രതവും ബുസ കൃഷ്ണ നോല്‍ക്കാറുണ്ട്.


വീടിന്‍റെ ചുമരില്‍ ട്രംപിന്‍റെ പേര് ആവര്‍ത്തിച്ചെഴുതിയിട്ടുമുണ്ട്. ബുസയുടെ വസ്ത്രത്തിലും ബാഗിലുമടക്കം എല്ലായിടത്തും അമേരിക്കന്‍ പ്രസിഡന്റെ പേരുണ്ട്. ട്രംപിന്‍റെ മാത്രം ഭക്തനാണ് താനെന്നാണ് കൃഷ്ണ പറയുന്നത്.


നാല് വര്‍ഷം മുമ്ബ് ബുസ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടുവെന്നാണ് കൃഷ്ണ പറയുന്നത്. ഇതോടെ കൃഷ്ണയ്ക്ക് ട്രംപിനോട് കടുത്ത ആരാധനയായി. ആരാധന ഭക്തിയിലെത്തി. ഒന്നരമാസം കൊണ്ടാണ് ബുസ കൃഷ്ണ ട്രംപിന്‍റെ ആറടി പൊക്കമുള്ള പ്രതിമയുണ്ടാക്കിയത്.


തന്റെ ആരാധനാ മൂര്‍ത്തിയെ കാണാന്‍ അവസരം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനിരിക്കുകയായിരുന്നു ബുസ കൃഷ്ണ

ട്രംപിന് കോവില്‍ നിര്‍മിച്ച്‌ പൂജ ചെയ്തു വന്ന യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു
ട്രംപിന് കോവില്‍ നിര്‍മിച്ച്‌ പൂജ ചെയ്തു വന്ന യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു
ട്രംപിന് കോവില്‍ നിര്‍മിച്ച്‌ പൂജ ചെയ്തു വന്ന യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു
Join WhatsApp News
Sarasu.NY 2020-10-11 20:48:58
ഇങ്ങനെയുള്ള വിഡ്ഢികൾ ആണ് ഇ ഭൂമിയിൽ നരകം ഉണ്ടാക്കുന്നത്. ഇത്തരം കുറെയെണ്ണം കൂടി ഇല്ലാതെ ആവണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക