Image

19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയിൽ

പി.പി.ചെറിയാൻ Published on 11 October, 2020
19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയിൽ
ഫ്ളോറിഡ:- ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കോർഡ് മറികടന്ന 19 അടിയോളം നീളമുള്ള കൂറ്റൻ ബർമ്മീസ് പൈതൊണിനെ എവർഗ്ലേഡിൽ നിന്നും വാരാന്ത്യത്തിൽ പിടികൂടി.  18.8 അടി വലിപ്പമുള്ളതായിരുന്നു ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയത്. മയാമിയിൽ നിന്നും 35 മൈൽ ദൂരെയുള്ള ടൈ ബാക്ക് കനാലിൽ നിന്നാണ് 18.9 അടി നീളമുള്ള പെരുമ്പാമ്പിനെ പിടി കൂടിയതെന്ന് ഫ്ളോറിഡ ഫിഷ് ആന്റ് വൈൽഡ് ലൈഫ് കമ്മീഷൻ സ്ഥിരീകരിച്ചു.
സുഹൃത്തായ കെവിൻ ,റയൻ ,ഏഞ്ചൽ എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ പിടി കൂടിയത്. തങ്ങളുടെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ പാമ്പിനെ പിടികൂടുന്നത്. പുതിയ റെക്കോർഡ് സ്ഥാപിക്കപ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. കഴിഞ്ഞ 2 വർഷമായി 400-ൽ അധികം പാമ്പുകളെ ഞങ്ങൾ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. ഏഞ്ചല പറഞ്ഞു.
2 പതിറ്റാണ്ടുകൾക്കു മുമ്പാണ് ബർമ്മീസ് പൈതോണിനെ ആദ്യമായി എവർ ഗ്ലേഡിൽ കണ്ടെത്തിയത്. 100 ,000 മുതൽ 300,000 പൈതോൺ വരെ എവർഗ്ലേഡിലുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്നത്. 4 അടി കൂടുതൽ വലിപ്പമുള്ള പെരുമ്പാമ്പുകളെ പിടികൂടുന്നവർക്ക് 50 ഡോളർ വീതം ലഭിക്കും. മുട്ടകളോടെ പൈതോണിനെ പിടികൂടുന്നവർക്ക് 200 ഡോളറാണ് പ്രതിഫലം ലഭിക്കുക.
19 അടി നീളമുള്ള പെരുമ്പാമ്പ് പിടിയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക