Image

ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

Published on 11 October, 2020
ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്
ന്യൂജേഴ്‌സി :  പ്ലെയിൻഫീൽഡ്  കമ്മ്യൂണിറ്റി ഔട്ട്റീച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ന്യൂജഴ്സിയിലെ പ്ലെയിൻഫീൽഡ്  ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

വിശക്കുന്നവർക്കും, ദുരിതമനുഭവിക്കുന്നവർക്കും  സാന്ത്വനമേകി സമൂഹത്തിലെ സുമനസ്സുകളുടേയും, വോളന്റിയർമാരുടെയും സഹായത്തോടെ പ്രവർത്തിച്ചു വരുന്ന ഗ്രേസ് സൂപ്പ് കിച്ചൻ അനേകർക്കാണ് ഭക്ഷണം നൽകി സ്തുത്യർഹമായ സേവനം നടത്തി വരുന്നത്  

കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തിൽ സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച ചാരിറ്റി  ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഗ്രേസ്  സൂപ്പ് കിച്ചന് സഹായമെത്തിച്ചത്

ഗ്രേസ് സൂപ്പ് കിച്ചൻ പ്രതിധാനം ചെയുന്ന  അങ്ങേയറ്റം പ്രശംസനീയമായ സാമൂഹിക നന്മയെ കേന്ദ്രീകരിച്ചുള്ള  ചാരിറ്റി പ്രവർത്തനങ്ങൾ , പ്രത്യേകിച്ചും കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ പ്രകീർത്തിക്കപ്പെടേണ്ടതാണെന്നും വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് സമാഹരണത്തിൽ പങ്കെടുത്ത എല്ലാ ആളുകൾക്കുമുള്ള നന്ദിയും ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനേഷ് തമ്പി അറിയിച്ചു

സമൂഹത്തിൽ നന്മയുടെ കിരണങ്ങൾ ഇനിയും വറ്റിയിട്ടില്ല എന്നുള്ളതിന്റെ നേർകാഴ്ചയായ ഗ്രേസ് സൂപ്പ് കിച്ചൺ പോലെയുള്ള മഹനീയ സംരംഭങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് സഹായമെത്തിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു

കോവിഡ് മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിന്റെ പാതയിൽ അമേരിക്കൻ ജനത പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ  , വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്  നേതൃത്വം  കൊടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ സ്വാഗതാർഹമാണെന്നും , ഗ്രേസ് സൂപ്പ് കിച്ചന് സഹായമേകുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും  ന്യൂജേഴ്‌സി പ്രൊവിൻസ് സെക്രട്ടറി ഡോ ഷൈനി രാജുവും , ചാരിറ്റി ഫോറം പ്രസിഡന്റ് മിനി പവിത്രനും എടുത്തു പറഞ്ഞു

അന്ന ധനം , മഹാ ധാനമെന്നും  ചാരിറ്റി പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയാകണം സംഘടനകൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നു വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് സീനിയർ മെമ്പറും , ഗ്രേസ് സൂപ്പ് കിച്ചൻ ഡയറക്ടർ ബോർഡ് അംഗവുമായ  സോമൻ ജോൺ തോമസ് അഭിപ്രായപ്പെട്ടു

ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി , സെക്രട്ടറി ഡോ ഷൈനി രാജു , ട്രഷറർ രവി കുമാർ, ജോൺ സക്കറിയ   (വൈസ് ചെയര്‍മാന്‍), ശോഭ ജേക്കബ്  ( വൈസ് ചെയര്‍പേഴ്സൺ ),  രാജൻ ചീരൻ  (വൈസ് പ്രസിഡന്റ്) ,  വിദ്യ കിഷോർ (വൈസ് പ്രസിഡന്റ്), മിനി ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), ചാരിറ്റി ഫോറം പ്രസിഡന്റ് മിനി പവിത്രൻ , അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മൊട്ടക്കൽ, അഡ്വൈസറി ബോർഡ് മെമ്പർ ഡോ സോഫി വിൽ‌സൺ , ന്യൂജേഴ്‌സിയിൽ നിന്നുള്ള ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ എന്നിവരോടൊപ്പം  മറ്റു എക്സിക്യൂട്ടീവ്  , അഡ്വൈസറി ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്  ചാരിറ്റി ഫണ്ട് സമാഹരണത്തിനു നേതൃത്വം കൊടുത്തതു
ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്
ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്
ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്
ഗ്രേസ് സൂപ്പ് കിച്ചന് സഹായഹസ്തവുമായി  വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്
Join WhatsApp News
അഭ്യുദയകാംക്ഷി 2020-10-11 13:18:05
ഈ കോവിഡ് മഹാമാരിയുടെ സമയത്തും, കുറഞ്ഞ സമയത്തിനുള്ളിൽ സാധ്യമായതിൽ ഏറ്റവും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്ത ഒരു പ്രൊവിൻസ് ആണ്, ന്യൂ ജേഴ്‌സി പ്രൊവിൻസ്. അതിനെ നല്ല രീതിയിൽ മുന്നോട്ട് നയിക്കുന്ന ശ്രീ ജിനേഷ് തമ്പിക്കും കമ്മിറ്റിക്കും അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക