Image

ഫോമാ സെന്‍ട്രല്‍ റീജിയന്‍ (ചിക്കാഗോ) പ്രവര്‍ത്തനോദ്ഘടാനവും കേരള പിറവി ആഘോഷവും

റോയ് മുളകുന്നം Published on 11 October, 2020
ഫോമാ സെന്‍ട്രല്‍ റീജിയന്‍ (ചിക്കാഗോ) പ്രവര്‍ത്തനോദ്ഘടാനവും കേരള പിറവി ആഘോഷവും
ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് അമേരിക്ക (ഫോമാ)യുടെ സെന്‍ട്രല്‍ റീജിയന്റെ 2020- 22 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോല്‍ഘാടനവും, കേരള പിറവിയും ഫോമാ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനവും സംയുക്തമായി കേരള പിറവി ദിനമായ 2020 നവംബര്‍ ഒന്നാം തിയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ചിക്കാഗോ കനാനായ ചര്‍ച്ച് ഹാളില്‍ വച്ചു നടക്കും. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ പട്ടപതിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതും സെന്‍ട്രല്‍ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ഉല്‍ഘാടനം ഫോമാ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നതുമാണ്.

പ്രസ്തുത സമ്മേളനത്തില്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണെക്കാട്ട്, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ആന്റോ കവലക്കല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ വിമന്‍സ് റെപ്രസന്റെറ്റിവ് ജൂബി വളളിക്കളം, യൂത്ത് റെപ്രസന്റേറ്റിവ് കാല്‍വിന്‍ കവലയ്ക്കല്‍, ഫോമാ അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ഫോമാ മുന്‍ പ്രസിഡന്റ്‌ബെന്നി വാച്ചാച്ചിറ തുടങ്ങിയവരും, സെന്‍ട്രല്‍ റീജീയണ്‍ അംഗ സഘടനകളുടെ ഭാരവാഹികളും ,പൗര പ്രമുഖരും സംസാരിക്കുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക