Image

ട്രംപിന് ജനപിന്തുണ കൂടുന്നു: 7 സംസ്ഥാനങ്ങളിലെ ജനവിധി നിര്‍ണായകമെന്ന് സര്‍വ്വെ

എബി മക്കപ്പുഴ Published on 11 October, 2020
ട്രംപിന് ജനപിന്തുണ കൂടുന്നു: 7 സംസ്ഥാനങ്ങളിലെ ജനവിധി നിര്‍ണായകമെന്ന് സര്‍വ്വെ
ഫ്‌ളോറിഡ, പെന്‍സില്‍വേനിയ, ഒഹിയോ, മിഷിഗണ്‍, നോര്‍ത്ത് കരോളിന, അരിസോണ, വിസ്‌കോണ്‍സിന്‍ എന്നീ 7 സംസ്ഥാനങ്ങളിലെ ജനവിധി തീരുമാനിക്കും ആരായിരിക്കും അടുത്ത അമേരിക്കയുടെ  പ്രസിഡന്റ്എന്ന്. തീരുമാനം എന്തായിരിക്കും? ട്രംപിനെ ഉള്‍ക്കൊള്ളുമോ? അതോ തള്ളുമോ? 

അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ആരാവും? മറ്റ് സംസ്ഥാനങ്ങളെല്ലാം ഡെമോക്രാറ്റുകള്‍ക്കോ റിപ്പബ്ലിക്കന്‍സിനോ വ്യക്തമായ മേധാവിത്വം ഉള്ളവയായതിനാല്‍ ഇവിടുത്തെ ജനവിധി എന്താണെന്ന് ഏകദേശം ഊഹിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ഏഴ് സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ആര്‍ക്കും പിടികൊടുക്കാതെ എങ്ങോട്ടും മറിയാനുള്ള സാധ്യതയുമായി നില്‍ക്കുകയാണ് അവ. ആരെ പിന്തുണയ്ക്കും ഈ ഒരു പ്രത്യേകതയാല്‍ തന്നെ പ്രചാരണത്തിന്റെ തുടക്കം മുതല്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഈ സംസ്ഥാനങ്ങളെ ശക്തമായി സമീപിക്കുകയാണ്. എന്നാലും അന്ത്യമായ ജനവിധി ട്രംപിന് അനുകൂലമായിരിക്കുമെന്നാണ്  അഭിപ്രായ വോട്ടുകള്‍ രേഖപ്പെടുത്തുന്നത്.
 
പ്രസിസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന ഏഴ് സംസ്ഥാനങ്ങളില്‍  ഫ്‌ളോറിഡയാണ് ആദ്യം വരുന്ന സംസ്ഥാനം.

ഫ്‌ളോറിഡ ഇലക്ടറല്‍ വോട്ടുകള്‍ 29

ട്രംപിനും എതിരാളിയായ ജോ ബൈഡനും തുല്യപിന്തുണയാണ് ഫ്‌ളോറിഡ നല്‍കുന്നതെന്നാണ് അഭിപ്രായ സര്‍വ്വെ അഭിപ്രായപ്പെടുന്നത്. 924 ല്‍ കാല്‍വിന്‍ കൂലിഡ്ജിന് ശേഷം ഒരു റിപ്പബ്ലിക്കനും ഫ്‌ളോറിഡയില്‍ മുന്നേറ്റം നടത്തി പ്രസിഡന്റ് സ്ഥാനം നേടിയിട്ടില്ല. 2016 ല്‍ വെറും 1.2 ശതമാനം പോയിന്റിനായിരുന്നു ട്രംപ് ഫ്‌ളോറിഡയില്‍ ഹിലരി ക്ലിന്റനെ മറികടന്നത്. ഈ പ്രാവശ്യം 2016 ലെ വിജയത്തിന്റെ മൂന്നിരട്ടി ആയി വര്‍ധിക്കുമെന്നാണ് റിപ്പബ്ലിക്കിന്റെ വിലയിരുത്തല്‍.  
 
പെന്‍സില്‍വേനിയ ഇലക്ടറല്‍ വോട്ടുകള്‍ 20
 
1992 മുതല്‍ 2012 വരെയുള്ള തുടര്‍ച്ചയായ ആറ് തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെയായിരുന്നു സംസ്ഥാനം പിന്തുണച്ചിരുന്നത്. എന്നാല്‍ 2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനായിരുന്നു പെന്‍സില്‍വേനിയയിലെ ജനങ്ങളുടെ പിന്തുണ. സാമ്പത്തികമായി തകര്‍ന്ന പ്രദേശത്തേക്ക് ബ്ലൂ കോളര്‍ ജോലികള്‍ തിരികെ കൊണ്ടുവരുമെന്നതായിരുന്നു ട്രംപിന്‍റെ പ്രധാന വാഗ്ദാനം.

ഒഹിയോ ഇലക്ടറല്‍ വോട്ടുകള്‍ 28
 
പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ മാറിമാറി ഭൂരിപക്ഷം നേടുന്ന സംസ്ഥാനമാണ് ഓഹിയോ. 2016 ലെ തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെ എട്ട് ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടിയായിരുന്നു ട്രംപ് പരാജയപ്പെടുത്തിയത്. ഈ പ്രാവശ്യവും റിക്കാര്‍ഡ് വോട്ടാണ് റിപ്പബ്ലിക്കന്‍ പ്രതീക്ഷിക്കുന്നത്. 

മിഷിഗണ്‍  ഇലക്ടറല്‍ വോട്ടുകള്‍: 16

കഴിഞ്ഞ തവണ ട്രംപിനോടൊപ്പം നിന്ന സംസ്ഥാനം അഭിപ്രായ സര്‍വേകളില്‍ ജോ ബൈഡന് ഒപ്പമാണ് ഇത്തവണ നിലയുറപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ബ്ലാക്ക് ഡിട്രോയിറ്റിലെ ആഫ്രിക്കന്‍ - അമേരിക്കന്‍ വോട്ടര്‍മാരെ കൂടെനിര്‍ത്താന്‍ ബൈഡന് കഴിയുമെങ്കില്‍, 2016 ല്‍ ട്രംപിന് സംസ്ഥാനത്ത് ഉണ്ടായിരുന്ന 11,000 വോട്ടുകളില്‍ താഴെയുള്ള നേട്ടത്തെ മറികടക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

നോര്‍ത്ത് കരോലിന  ഇലക്ടറല്‍ വോട്ടുകള്‍: 15

നാല് വര്‍ഷം മുമ്പ് ക്ലിന്റനെ അപേക്ഷിച്ച് ട്രംപ് നോര്‍ത്ത് കരോലിനയില്‍ 3.6 ശതമാനം വോട്ട് നേടിയായിരുന്നു വിജയിച്ചത്. 1980 മുതല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനം സ്ഥിരമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്. 2008 ല്‍ ഒബാമ ഇവിടെ കരസ്ഥമാക്കിയ മുന്നേറ്റം മാത്രമാണ് ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സമീപകാലത്ത് നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ ബൈഡന് നേരിയ ലീഡ് ഉണ്ട്.

അരിസോണ ഇലക്ടറല്‍ വോട്ടുകള്‍ 11

2016 ല്‍ 11 ശതമാനം വോട്ടുകള്‍ക്ക് ട്രംപ് വിജയിച്ച അരിസോണയില്‍ ലാറ്റിനോ വോട്ടര്‍മാര്‍ നിര്‍ണ്ണായകമാണ്. യാഥാസ്ഥിതിക ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഈ സംസ്ഥാനം കഴിഞ്ഞ അഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ 2018 ല്‍ ഒരു ഡെമോക്രാറ്റിക് സെനറ്ററെ തെരഞ്ഞെടുത്ത് അരിസോണക്കാര്‍ ഞെട്ടിച്ചു.

വിസ്‌കോണ്‍സിന്‍ ഇലക്ടറല്‍ വോട്ടുകള്‍ 10

1984 ന് ശേഷം സംസ്ഥാനത്ത് വിജയിച്ച ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് ആയിരുന്നു. കറുത്ത വംശജരുടെ വോട്ടുകളാണ് ഈവിടെ നിര്‍ണ്ണായകമാവുക. നിലവില്‍ ട്രംപിനേക്കള്‍ ജോബിഡന് ഇവിടെ നേരിയ മുന്‍തൂക്കം ഉണ്ടെന്നാണ് അഭിപ്രായവോട്ടുകള്‍ വ്യക്തമാക്കുന്നത്.

എങ്ങനെ കൂട്ടികുറച്ചു നോക്കിയാലും ട്രംപിന് തന്നെ വിജയ സാധ്യത. പ്രസിഡന്റിന് നേരിട്ട കോവിഡ് കൂടുതല്‍ ജനപിന്തുണ ഉണ്ടയേക്കുമെന്നാണ് ഇലക്ഷന്‍ നിരീക്ഷകരുടെ  കണക്കുകൂട്ടല്‍!

     

Join WhatsApp News
malayali-malayalali 2020-10-11 04:08:41
No no...TwentyFour 24 News will decide who will win ... PP James says Biden has 16 points lead .. He reads CNN and report and SKN repeat it
Landslide Victory 2020-10-11 13:37:32
ട്രംപ് ജയിക്കും, അതും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും, അടുത്ത നാല് വർഷവും ഭംഗിയായി അമേരിക്ക ഭരിക്കും എന്നത് കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിവുള്ള എല്ലാവർക്കും ഉറപ്പായി! ബൈഡന് ഒരു സാധ്യതയുമില്ല എന്ന് സ്‌പീക്കർ നാൻസി പെലോസിക്ക് നിശ്ചയമാണ്. വായനക്കാർ ഒരു നിമിഷം ആലോചിച്ച് നോക്ക്, അടുത്ത മൂന്ന് ആഴ്ചക്കുള്ളിൽ അമേരിക്കൻ തിരഞ്ഞെടുപ്പാണ്. ട്രംപ് തോൽക്കും എന്ന് നാൻസിക്ക് എന്തെങ്കിലും ചെറിയ ഒരു പ്രതീക്ഷ എങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഇരുപത്തിഅഞ്ചാം വകുപ്പുമായി പ്രസിഡന്റിനെ നീക്കാൻ ശ്രമിക്കുമോ? വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ....
ജോൺ NY 2020-10-11 13:42:52
24 ഒക്കെ മനുഷ്യർ കാണുന്ന ചാനലാണോ? TV ഓഫ് ചെയ്യണ്ടപ്പോൾ മാത്രം ON ആക്കേണ്ട ചാനൽ. ജനം ഏഷ്യാനെറ്റ് അങ്ങനെയുള്ള ഏതെങ്കിലും ചാനൽ ആണെങ്കിൽ വിശ്വസിക്കാമായിരുന്നു
ജെയിംസ് ഇരുമ്പനം 2020-10-11 14:48:06
അത് സത്യമാണല്ലോ... ഫേക്ക് ചാനൽ പോളുകൾ സൂചിപ്പിക്കുന്നതുപോലെ ജോ ബൈഡനും കമലയും ജയിക്കാൻ നേരിയ ഒരു സാധ്യതയെങ്കിലും ഉണ്ടെങ്കിൽ, പിന്നെ എന്തിനാണ് സ്പീക്കർ പെലോസി, ട്രംപിനെ നീക്കംചെയ്യാൻ ഈ ഊർജ്ജമെല്ലാം പുറത്തെടുക്കുന്നത്? കാലം കുറെ ആയില്ലേ... രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ പെലോസി, ബൈഡന്റെ പരാജയം ആദ്യമേ മണത്തു
Prof. G. F. N Phd 2020-10-12 02:59:32
ഡൻ ചേട്ടനും കമലമ്മയും # 21 കമലമ്മ: ചേട്ടാ ചേട്ടാ, ക്രൈ ബേബി എന്നെ വിളിച്ചു. ബൈഡൻ ചേട്ടൻ: ഓ ! ആ ഷുമറിന്റെ കാര്യമാണോ? അയാൾ ഇടയ്ക്ക് കരയും. പ്രേത്യേകിച്ചു അയാളെ കൊണ്ട് ഒരു യൂസുമില്ല. ക്രൈ ബേബി ചക്ക് , ക്രൈബേബിചക്ക് . അയാള് എവിടേലും നിന്നു മോങ്ങുവാരിക്കും. കമലം, അയാൾ വല്ലതും പറഞ്ഞോ? കമലമ്മ: സുപ്രീമെന്നോ കോടതിയെന്നോ മറ്റോ. എനിക്കൊന്നും തിരിഞ്ഞില്ല. ഇടയ്ക്ക് മോങ്ങുന്നുണ്ടായിരുന്നു ചേട്ടാ. ബൈഡൻ: അതു ആയാടെ പതിവാ. അയാൾക്ക്‌ എന്തേലും ക്ലൂ കിട്ടി ക്കാണും . ട്രംപിന്റെ കോവിഡ് പെട്ടെന്ന് മാറിയത് മുതൽ അയാൾക്ക് ട്രംപിനെ വല്യ പേടിയാ കമലം. എപ്പോഴും വല്യ വായിലാ നിലവിളി. ട്രംപിനെ പെലോസി സ്വപ്നം കാണുന്നത് പോലെ ആയാളും ട്രംപിനെ പേടി സ്വപ്നത്തിൽ കാണുന്നുണ്ടോന്നാ എനിക്ക് സംശയം. നല്ലവരെ ദ്രോഹിച്ചാൽ പേടി സ്വപ്നം കാണുമെന്നു പ്രായമുള്ളവർ പറയുന്നത് ശരിയാ കമലം. കമലമ്മ: എന്നാൽ ഞാൻ ഇനി ട്രംപിനെയും , പെൻസിനെയും കുറിച്ച് വേണ്ടാത്തതൊന്നും പറയത്തില്ല ചേട്ടാ. ബൈഡൻ: എന്നാൽ നമ്മൾ ഇലക്ഷനിൽ എട്ടു നിലയിൽ പൊട്ടും തീർച്ച, കമലം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക