പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലൊക്കേഷനിലേക്ക് കാറില്‍ വന്നിറങ്ങുന്ന മോഹന്‍ലാലിന്റെ വിഡിയോ ശ്രദ്ധ നേടിയതിന് പിന്നാലെ ഷൂട്ടിംഗ് ഇടവേളയിലെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധായകന് ജീത്തു ജോസഫാണ് ചിത്രം പങ്കുവെച്ചത്.
ഉച്ച ഊണും കഴിഞ്ഞ് ജോര്‍ജുകുട്ടിയും കുടുംബവും ലൂഡോ കളിക്കുന്ന തിരക്കിലാണ്. ആദ്യ ഭാഗത്ത് തെന്നെ കണ്ട് സുപരിചതമായ തൊടുപുഴയിലെ വീടിന്റെ വരാന്തയില്‍ മോഹന്‍ലാലും മീനയും അന്‍സിബയും എസ്തറും ഒന്നിച്ചിരുന്ന് ലൂഡോ കളിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന് ജീത്തു ജോസഫ്, മറ്റ് അണിയറപ്രവര്‍ത്തകര്‍ എന്നിവരും ഒപ്പമുണ്ട്.