Image

നെരളക്കാട്ട് രുഗ്മണിയമ്മ കവിതാപുരസ്കാരം ബിന്ദു ടിജിയ്ക്ക്

Published on 10 October, 2020
നെരളക്കാട്ട് രുഗ്മണിയമ്മ    കവിതാപുരസ്കാരം  ബിന്ദു ടിജിയ്ക്ക്
എ അയ്യപ്പൻ കവിതാപഠനകേന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ നെരളക്കാട്ട് രുഗ്മണിയമ്മ  
കവിതാ പുരസ്കാരം 2020,  ബിന്ദു ടിജിയുടെ 'നിശ്ശബ്ദ ദൂരങ്ങൾ'  
എന്ന കവിതാസമാഹാരത്തിനു ലഭിച്ചു . 15,000  രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം .

 കെ ജയകുമാർ ഐ എ എസ്‌ ( മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ ), ഡോ. എം കൃഷ്ണൻ നമ്പൂതിരി , ഡോ.കവിത ബാലകൃഷ്ണൻ  എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റി യാണ് പുരസ്‌കാരകൃതി തിരഞ്ഞെടുത്തത് . 

എല്ലാ വർഷവും ഒക്ടോബർ 21 നു നടത്തിയിരുന്ന എ അയ്യപ്പൻ സ്മരണയും അവാർഡ് ദാനവും ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തിൽ മറ്റൊരവസരത്തിൽ നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു 

Join WhatsApp News
Sudhir Panikkaveetil 2020-10-10 11:25:57
അഭിനന്ദനങ്ങൾ ശ്രീമതി ബിന്ദു ടിജി.
ബിന്ദു ടിജി 2020-10-10 17:43:46
Thank you Sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക